Sunday, November 11, 2018

ഭാഗവതത്തിന്റെ കാതലായ
            ഉദ്ധവോപദേശം.
------------------
 ബദരികാശ്രമത്തിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന പ്രിയ ഭക്തനായ ഉദ്ധവന് ഭഗവാന്‍ കൊടുക്കുന്ന ജ്ഞാനോപദേശം; 
സ്വന്തം കുലമായ യാദവ കുലം സംഹരിച്ച് സ്വധാമത്തിലേക്ക് ഭഗവാന്‍ യാത്രയാകുന്ന വിവരം ഉദ്ധവര്‍ അറിഞ്ഞു...വേര്‍പാടിന്റെ  വേദന താങ്ങാനാവാതെ തന്നെക്കൂടി കൂടെ കൊണ്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വേളയിലാണ് ഈ ഉപദേശം  ഭഗവാൻ ഉദ്ധവർക്ക്  കൊടുക്കുന്നത് '

"പ്രത്യക്ഷേണാനുമനേന നിഗമേനാത്മ സംവിദാ
ആദ്യന്തവദസജ്ഞാത്വാ നിസ്സങ്ഗോ
വിചരേദിഹ '''

സര്‍വ ഭൂതങ്ങളിലും അന്തര്‍യാമിയായ  ആ ചൈതന്യം ഒന്നാണെന്ന് നമ്മള്‍ അറിയണം; അതറിഞ്ഞു പ്രവൃത്തിക്കണം.
എല്ലാവരെയും ആദരിക്കണം.

"സർവ്വം ഖലിദം ബ്രന്മ ' വാചാരംഭണം
വികാരോ നാമധേയം മൃത്തികേത്യേവ സത്യം"

ഈ ഉപദേശം സശ്രദ്ധം ശ്രവിക്കുകയും പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരുടെ  സകല പാപവും  ഇല്ലാതായി
മനസ്സ് ശുദ്ധമായി എന്നിൽ എത്തിച്ചേരുമെന്ന് ഭഗവാന്‍ അരുളിച്ചെയ്യുന്നു.അവര്‍ക്ക് സംസാര ദുഃഖത്തില്‍ നിന്ന് മോചനം സുനിശ്ചിതം.

ഇത്തരത്തിലുള്ള ഭഗവാന്റെ വാക്കുകൾ കേട്ട  ഉദ്ധവരുടെ കലങ്ങി മറിഞ്ഞ മനസ്സ് ശാന്തമായി; സന്തോഷമായി....
അദ്ദേഹം ആ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു.
ഭഗവാനെ പിരിയാന്‍ ഇത്രയേറെ വൈമുഖ്യമുള്ള ആ പ്രിയ ഭക്തന് ഒടുവില്‍ ഭഗവാന്‍ തന്റെ പാദുകങ്ങള്‍ നല്‍കുന്നു.അതും ശിരസ്സില്‍ ധരിച്ചു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്ന ആ പ്രിയ ഭക്തന്‍.

"സുദുസ്ത്യജസ്നേഹവിയോഗ കാതരോ
ന ശകനു വംസ്തം പരിഹാതുമാതുര:
കൃച്ഛം യയൗ മൂർദ്ധനി ഭർത്തൃപാദുകേ
ബിഭ്രിന്നമസ്കൃത്യ യയൗ പുനഃ പുനഃ"

ഈ ശ്ലോകം കണ്ണീരോടെ അല്ലാതെ ഭഗവാനെ അറിഞ്ഞ ഒരു ആചാര്യനും
ഒരു ഭക്തനും  ചൊല്ലാൻ സാധിക്കില്ല.

ഉദ്ധവര്‍ ഒടുവില്‍ ഗദ്ഗദത്തോടെ അപേക്ഷിച്ച പോലെ നമുക്കും  ഭഗവാനോട് അതു തന്നെ അപേക്ഷിക്കാം...
"
നമോഽസ്തുതേ മഹയോഗിന്‍, പ്രപന്നമനുശാധി മാം
യഥാ ത്വച്ചരണാംഭോജേ രതി: സ്യാദനപായിനീ"

അങ്ങയുടെ പാദകമലത്തില്‍ എന്നെന്നും നശിക്കാത്ത ഭക്തി ഉണ്ടാകണേ എന്ന്.
അത് മാത്രം മതി  ഭക്തിയെ തന്നാലും
'ഭക്തിയെ തന്നാലും  ...ഭക്തിയൊഴിച്ചൊന്നും വേണ്ട വേണ്ട ... നാരായണാ '' ''ശ്രീഹരേ
 ഹരേ നാരായണാ...... ഹരേ നാരായണാ

സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

No comments: