ഐക്യമന്ത്ര:
(ഏകാത്മതാ മന്ത്രം)
യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി
ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ
ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം
സ ഏക ഏവ പ്രഭുരദ്വിതീയഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അര്‍ത്ഥം
മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത് ആരെയാണോ ;
ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;
ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .
korusangh
No comments:
Post a Comment