Friday, November 09, 2018

സരസ്വതി നമസ്തുഭ്യം
       വരദേ കാമരൂപിണി
       വിദ്യാരംഭം കരിഷ്യാമി
       സിദ്ധിർ ഭവതു മേ സദാ
ആഗ്രഹിക്കുന്ന ഏതു രൂപവും ധരിക്കാൻ കഴിവുള്ളവളും വരദായിനിയുമായ സരസ്വതീദേവീ അവിടുത്തേക്കു നമസ്കാരം. ഞാൻ പഠനം ആരംഭിക്കും. എനിക്ക് എപ്പോഴും ഫലസിദ്ധി ഉണ്ടാകണമേ. (വിശദമായ അർത്ഥം നാം പിന്നീടു പഠിക്കുന്നതാണ്)
         വാഗർത്ഥാവിവ സംപൃക്തൗ
         വാഗർത്ഥ പ്രതിപത്തയേ
         ജഗതഃ പിതരൗ വന്ദേ
         പാർവതീപരമേശ്വരൗ
     വാക്കുകളും അവയുടെ അർത്ഥങ്ങളും ശരിയായി ലഭിക്കാനായി വാക്കും അർത്ഥവും പോലെ കൂടിച്ചേർന്നിരിക്കുന്നവരും ജഗത്പിതാക്കന്മാരുമായ പാർവ്വതീപരമേശ്വരന്മാരെ ഞാൻ വന്ദിക്കുന്നു.

No comments: