Monday, November 12, 2018

സംസ്‌കൃതി പൂരകം അംബാ:- പുത്രി! ടിപ്പണീപുസ്തകാത് കാകദാനി നിഷ്‌കാസ്യ കിം കരോതി ഭവതീ (മോളേ! നോട്ടു ബുക്കില്‍ നിന്ന് കടലാസ്സുകീറി എന്താണ് നീ ചെയ്യുന്നത്?) പുത്രീ:- അഹം ചിത്രാണി രചയാമി അംബേ (ഞാന്‍ ചിത്രങ്ങള്‍ വരക്കുകയാണമ്മേ) അംബാ:- കസ്യ ചിത്രം രചയതി? (ആരുടെ ചിത്രമാണ് വരക്കുന്നത്) പുത്രീ:- അഹം ഗണേശസ്യ ചിത്രം കരോമി (ഞാന്‍ ഗണപതിയുടെ ചിത്രമാണ് വരക്കുന്നത്) അംബാ :- കിമര്‍ത്ഥം ഭവതീ ശിവസ്യ ചിത്രം ന രചയതി? (എന്താ നീ ശിവന്റെ ചിത്രം വരക്കില്ലെ?) പുത്രീ:- ആം അംബേ! ഭവതൈ്യ കീദൃശം ചിത്രം ആവശ്യകം? ദേവസ്യ വാ ദേവ്യാഃ വാ? (ശരിയമ്മേ അമ്മയ്ക്കാരുടെ ചിത്രമാണ് വേണ്ടത് ദേവന്റേയോ ദേവിയുടേയോ) അംബാ:- നവരാത്രി പൂജാര്‍ത്ഥം ലക്ഷ്മ്യാഃ സരസ്വത്യാഃ ച ചിത്രം ആവശ്യകം. ജന്മാഷ്ടമി നിമിത്തം കൃഷ്ണസ്യ ശിവരാത്രി കാലേശിവസ്യ, പാര്‍വത്യാഃ ച ചിത്രം സര്‍വ്വാണി രചയതു പൂജാപ്രകോഷ്ടസ്യ പുരതഃ സ്ഥാപ യാമഃ (നവരാത്രി പൂജക്ക് ലക്ഷ്മിയുടെയും സരസ്വതിയുടെയും ചിത്രം വേണം. ജന്മാഷ്ടമിക്ക് കൃഷ്ണന്റെ, ശിവരാത്രിക്കാവട്ടെ ശിവന്റെയും പാര്‍വതിയുടെയും. എല്ലാം വരച്ചോളൂ. പൂജാമുറിയുടെ മുന്‍പില്‍ തന്നെ വക്കാം) പുത്രീ- ആം അംബേ. ധന്യവാദഃ അംബാ - പുത്രി! പുസ്തകേഭ്യഃ കാകദാനി മാ കര്‍ത്തയതു ഉത്തമ കാകദം സ്വീകരോതു (മോളേ പുസ്തകത്തില്‍നിന്നും പേപ്പര്‍ കീറരുത്. നല്ല പേപ്പര്‍ എടുത്ത് വരച്ചോളൂ) ഇവിടെ അടിവരയിട്ട ഭാഗം ഷഷ്ഠീ വിഭക്തിയിലാണ്. മനസ്സിരുത്തി വായിക്കുക സാമാന്യമായി ഷഷ്ഠീ വിഭക്തിയുടെ പ്രയോഗമാണിവിടെ പറയുന്നത്. താഴെ കൊടുക്കുന്ന കാവ്യഭാഗങ്ങളും ശ്രദ്ധിക്കുക. ഷഷ്ഠീ വിഭക്തി പ്രയോഗങ്ങള്‍ പദത്തില്‍ വരുന്നത് പരിശോധിക്കൂ. പ്രഥമാ ഷഷ്ഠീ പ്രഥമാ ഷഷ്ഠീ പുല്ലിംഗത്തില്‍ സ്ത്രീലിംഗത്തില്‍ രമേശഃ രമേശസ്യ ഗിരിജാ ഗിരിജായാഃ ഗജഃ ഗജസ്യ രമാ രമായാഃ സഃ തസ്യ സാ തസ്യാഃ കഃ കസ്യ കാ കസ്യാഃ പ്രഥമാ ഷഷ്ഠീ നപുംസകം പുസ്തകം പുസ്തകസ്യ ചിത്രം ചിത്രസ്യ തത് തസ്യ കിം കസ്യ സൂചന-: ഇത് പൂര്‍ണമല്ല. വിവിധ വിഭക്തികള്‍ വിശദമായി മനസ്സിലാക്കാന്‍ തുടര്‍ന്ന് പാഠങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ടാവും. ഭര്‍ത്തൃഹരിയുടെ ഈ സുഭാഷിതം പരിശോധിക്കൂ. ശീലമാണ് പരമമായ അലങ്കാരം എന്നിവിടെ സമര്‍ത്ഥിക്കുന്നു. ഐശ്വര്യസ്യ വിഭൂഷണം സുജനതാ ശൗരസ്യ വാക്‌സംയമോ ജ്ഞാനസ്യോപശമഃ കുലസ്യ വിനയേ വിത്തസ്യ പാത്രേവ്യവയഃ അക്രോധസ്തപസഃ ക്ഷമാ പ്രഭവിതുര്‍ ധര്‍മ്മസ്യ നിര്‍വ്യാജതാ സര്‍വേഷാമപി സര്‍വ്വകാരണമിദം ശീലംപരം ഭൂഷണം. (സുജനതാം = സജ്ജനങ്ങളുടെ ഭാവം, വാക്‌സംയമഃ = ഭാഷണ നിയന്ത്രണം. ഉപശമഃ = ളാഒനതി, പ്രഭവിതുഃ = ശക്തന്റെ, നിര്‍വ്യാജതാ =നിഷ്‌കപടത) പുണ്യസ്യ ഫലമിച്ഛന്തി പുണ്യം നേച്ഛതി മാനവാഃ ഫലം പാപസ്യ നേച്ഛന്തി പാപം കുര്‍വന്തി യത്‌നതഃ (ജനങ്ങള്‍ പുണ്യത്തിന്റെ ഫലം ആഗ്രഹിക്കുന്നു. പക്ഷേ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ല. പാപഫലം ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ കഷ്ടപ്പെട്ട് പാപകാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്.) പാപാനാം ശോധകം നിത്യം പരാനന്ദസ്യ ബോധകം രോചകം ചിത്തവൃത്തീനാം ഭജധ്വം നാമമംഗളം (ഭഗവാന്റെ നാമം പാപങ്ങളുടെ നാശം വരുത്തുന്നു. പരമമായ ആനന്ദം ബോധിപ്പിക്കും)

No comments: