Monday, November 05, 2018

രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”

ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ”

പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും താല്പര്യമതിലില്ല മേ; പെറ്റമ്മയും പിറന്നനാടും
സ്വര്‍ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്‍ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍. ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍ ‍!!

2 comments:

Unknown said...

ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ”😍😍😍😍 ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മഹത്വരമായ വാചക.

Mash vaikom said...

ഏതു രാമയണത്തിലാ ഈ വരികൾ