ശാസ്ത്രീയ നാമം: Cumimum cyminum
സംസ്‌കൃതം: ജീരഫല
തമിഴ്: ജീരകം
എവിടെക്കാണാം: കശ്മീരിലും മറ്റും കണ്ടു വരുന്ന ജീരകം കേരളീയര്‍ ആയുര്‍വേദ ഔഷധങ്ങളിലും ഭക്ഷ്യ വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുവാനും വ്യാപകമായി ഉപയോഗിക്കുന്നു. ഈ കാരണത്താലാണ് ജീരകത്തെ പംക്തിയില്‍ ഉള്‍പ്പെടുത്തുന്നത്.
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍
തിപ്പല്ലി, ജീരകം, നെല്ലിക്കാത്തൊണ്ട്, ഉണക്ക മഞ്ഞള്‍ ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ പൊടി ദിവസവും രണ്ടു നേരം വീതം തേനും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ രക്തശുദ്ധി ഉണ്ടായി, രക്തം വര്‍ധിക്കുകയും, കുറഞ്ഞ രക്തസമ്മര്‍ദം ശമിക്കുകയും ചെയ്യും.
ആടലോടകത്തിന്റെ ഇല പത്ത് ഗ്രാം, അഞ്ച് ഗ്രാം ജീരകവും ചേര്‍ത്ത് ഒന്നര ഗ്ലാസ്( നൂറ്റമ്പത് മില്ലി) വെള്ളത്തില്‍ തിളപ്പിച്ച് അമ്പത് മില്ലിയാകുമ്പോള്‍ വാങ്ങി, ഒരു ധാന്വന്തരം ഗുളിക അരച്ച് ചേര്‍ത്ത് കഴിച്ചാല്‍ തലവേദനയും പനിയും ശമിക്കും. ഇങ്ങനെ നാല് നേരം സേവിച്ചാല്‍ എത്ര കഠിനമായ പനിയും ജലദോഷവും മാറിക്കിട്ടും.
അടപതിയന്‍ കിഴങ്ങ,് പാല്‍മുതക്കിന്‍ കിഴങ്ങ്, കൂവനൂറ്, തിപ്പല്ലി, ജീരകം, നെല്ലിക്കാത്തൊണ്ട,് അമക്കുരം ഇവ സമം ഉണക്കിപ്പൊടിച്ച് കല്‍ക്കണ്ടം തേന്‍ നെയ്യ് ഇവ കൂട്ടിക്കുഴച്ച് ദിവസേന രണ്ട് നേരം ഓരോ സ്പൂണ്‍ വീതം സേവിച്ചാല്‍ ഒരു മാസം കൊണ്ട് നല്ല വിശപ്പുണ്ടായി ശരീരം തടിക്കും. ഏറ്റവും ശ്രേഷ്ഠമായ പ്രസവരക്ഷാ മരുന്നാണിത്. ഇത് മുലപ്പാല്‍ വര്‍ധിക്കുവാനും ഉത്തമമാണ്.
അറുപത് ഗ്രാം ജീരകം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് അരിച്ചെടുത്ത് ആ കഷായത്തില്‍ നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട് എന്നിവ സമം ഇട്ട് വെച്ച് സൂര്യപ്രകാശത്തില്‍ വറ്റിച്ച് ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി എടുക്കുക. ഈ പൊടി, അറുപത് ഗ്രാം പെരുംജീരകം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് അരിച്ചെടുത്ത നൂറ് മില്ലി കഷായത്തില്‍ ചേര്‍ത്ത് ദിവസവും രണ്ട് നേരം സേവിച്ചാല്‍ കുട്ടികളിലുണ്ടാകുന്ന ഷോട്ട് സൈറ്റ്, കാഴ്ചക്കുറവ് എന്നിവ മാറിക്കിട്ടും. ഒപ്റ്റിക് നെര്‍വിന് ഉണ്ടാകുന്ന തകരാര്‍ മൂലമുള്ള കാഴ്ചക്കുറവും തൊണ്ണൂറു ദിവസത്തില്‍ പൂര്‍ണമായും ശമിക്കും.
francis
No comments:
Post a Comment