സ്പര്‍ശം ശബ്ദം
ഹൃദയത്തില്‍ പ്രകാശിക്കുന്ന ചൈതന്യം സ്പര്‍ശം ശബ്ദം എന്ന രണ്ടു ഗുണങ്ങളാല്‍ അറിയാം .ത്വക്ക് കൊണ്ടുസ്പര്‍ശ രൂപത്തിലും കണ്ണുകള്‍ കൊണ്ടു ദൃശ്യ രൂപത്തിലും അറിയാം .രൂപം ഉള്ളതിനെ എല്ലാം സ്പര്‍ശം കൊണ്ടും അറിയാം .അതിനാല്‍ സ്പര്‍ശം -രൂപം ഒന്നായി ധരിക്കണം .ബ്രഹ്മ പ്രകാശം ശരീരത്തില്‍ ഉള്ളത് കൊണ്ടു ദേഹത്തില്‍ ചൂട് അനുഭവപെടുന്നു .അത് പോയാല്‍ മരിക്കുന്നു .നാമ രൂപങ്ങളെ വ്യാകരിക്കുനതിനായി ദേഹത്തില്‍ ഉള്ള ജ്യോതിസ്സിന്റെ അടയാളങ്ങള്‍ ആണ് സ്പര്‍ശം ,ശബ്ദം .
.
.
ചെവി രണ്ടും അടച്ചാലും ദേഹത്തില്‍ ശബ്ദം അനുഭവപ്പെടും ,ഇങ്ങനെ ശബ്ദം കൊണ്ടു കാണാവുന്നതും കേള്‍ക്കപെടുന്നതുമായ ജ്യോതിസിനെ കാണപെടുന്നതും കേള്‍ക്കപെടുന്നതും ആയ ബ്രഹ്മം ആണെന്ന് അറിഞ്ഞു ഉപാസിക്കണം
അതിന്‍റെ ദൃഷ്ട ഫലം ആണ് ഈശ്വര ദര്‍ശനം
അദൃഷ്ട ഫലം സ്വര്‍ഗപ്രാപ്തി
അദൃഷ്ട ഫലം സ്വര്‍ഗപ്രാപ്തി
No comments:
Post a Comment