Sunday, November 11, 2018

ഒരു കൊല്ലം മുൻപ് ഒരു കുടുംബ സുഹൃത്തും ബന്ധുക്കളും ഒരു പ്രമുഖ ‘Pure ‘ വെജിറ്റേറിയൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ലോകം മുഴുവൻ ശൃംഘലകളുള്ള പ്രമുഖ ബ്രാൻഡ് . കൂട്ടത്തിൽ ഒരു ചെറിയ കുട്ടിക്ക് കോഴിമുട്ടയിലെ പ്രോട്ടീൻ അലര്ജി ആണ് . നല്ല സാരമായ anyphylaxis വരെ വന്നിട്ടുള്ള അലര്ജി. അത് കൊണ്ട് തന്നെ അവർ ധൈര്യമായി ആവണം ‘Pure ‘ വെജ് എന്ന് പറയപ്പെടുന്ന സ്ഥലത്തു കയറിയത് . ദോശ ചെറുതായി സാമ്പാറിൽ മുക്കി ആ കുട്ടി കഴിച്ചു തുടങ്ങിയതും അലര്ജി റിയാക്ഷൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും നാവൊക്കെ തടിക്കാൻ തുടങ്ങി. കണ്ടു ശീലം ഉള്ളതുകൊണ്ട് അത് എഗ്ഗ് പ്രോട്ടീൻ അലര്ജി ആണെന്ന് കുട്ടിക്കും വീട്ടുകാർക്കും മനസ്സിലായി. ബഹളമായി , മാനേജരെ വിളിച്ചു. വാക്ക് തർക്കമായി.ശുദ്ധ വെജിറ്റേറിയൻ ആണെന്ന് മാനേജർ തറപ്പിച്ചു പറയുന്നു. അവസാനം ഫുഡ് സാമ്പിൾ പരിശോധനക്ക് അയക്കുമെന്ന വീട്ടുകാരുടെ ഭീഷണിക്കു മുൻപിൽ മാനേജർ കാര്യം സമ്മതിച്ചു. സാമ്പാറിൽ രുചിക്കും കൊഴുപ്പിനും വേണ്ടി ലേശം എഗ്ഗ് വൈറ്റ് പൌഡർ ചേർക്കാറുണ്ടെന്ന്.
ഈ വിവരം എന്നോട് പറഞ്ഞ ക്രിസ്ത്യാനിയായ കുടുംബ സുഹൃത്ത് പറഞ്ഞത് “അതല്ല ബോധി ഞാൻ ഓർക്കുന്നത്. ശബരിമലക്കു മാലയിട്ട അയ്യപ്പന്മാരൊക്കെ വിശ്വസിച്ചു കഴിക്കുന്ന സ്ഥലമല്ലേ” എന്നാണ്. അപ്പോഴാണ് ഞാനും ഈ "Pure "എന്ന് പറയുന്നത് എത്ര വലിയ വിശ്വാസം ആണെന്ന് ചിന്തിച്ചത്. അലര്ജി ഉള്ള ആ കുട്ടിയുടെ മാതാപിതാക്കളും ആ വിശ്വാസത്തിൽ തന്നെ ആണ് അവിടെ കയറിയത്.
ഇന്നൊരു കമന്റ് കണ്ടു . വെജ് എന്ന് പോരെ , Pure എന്തിനാണ് ? അത് ദേഹത്ത് 'കയറിട്ട' വാമനന്മാർക്കു വേണ്ടി ഉണ്ടാക്കിയതാണ് എന്ന്. ബ്രാഹ്മണ വിരോധം സ്ഥിരബുദ്ധി വരെ നഷ്ടപ്പെടുത്തിയിരിക്കുന്നു വിപ്ലവ കേരളത്തിൽ.
പോരാ സാറെ , വെജ് എന്ന് പോരാ . Pure എന്ന് പറയുമ്പോൾ ബ്രാഹ്മണന്റെ ശുദ്ധിയല്ല , ഒരു ഭക്ഷ്യയോഗ്യമായ പദാർത്ഥത്തിലെ ശുദ്ധി ആണ് പറയുന്നത് . അതായത് Compliance to expectations . ശുദ്ധമായ പശുവിൻപാൽ , ശുദ്ധമായ നെയ്യ് , ശുദ്ധമായ തേൻ , ശുദ്ധമായ വെളിച്ചെണ്ണ മുതൽ ശുദ്ധമായ കഞ്ചാവ് വരെ ഈ ശുദ്ധിയിൽ പെടുന്നു . കലർപ്പില്ലാത്തത് എന്നൊരർത്ഥം ഇംഗ്ലീഷിൽ pure എന്ന വാക്കിനുണ്ട് . Pure nonsense എന്ന് ബ്രാഹ്മണൻ കണ്ടു പിടിച്ച വാക്കല്ലല്ലോ . ആണോ ? കമ്മിയെ ഇംഗ്ലീഷ് പഠിപ്പിക്കലൊന്നും എളുപ്പമല്ല എന്നാലും pure എന്ന വാക്കിനു നിങ്ങൾക്കറിയാത്ത അർഥം ഉണ്ടെന്നും അറിയണം .
പ്ലസ് ടു വരെ വീട്ടിൽ നിന്നും അല്ലെങ്കിൽ 'pure ' വെജിറ്റേറിയൻ സ്ഥലങ്ങളിൽ നിന്നും ഈശ്വര വന്ദനം ചെയ്‌ത്‌ ബ്രഹ്മർപ്പണം ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത് . ജഠരാഗ്നി എന്ന ഹോമകുണ്ഡത്തിൽ ബ്രഹ്മത്തിനു സമർപ്പിക്കുന്ന ഹവിസ്സാണ് ഭക്ഷണം എന്നാണ് പഠിപ്പിച്ചത് . ഹോമാഗ്നിയിൽ നല്ലതു മാത്രം , മനസ്സുദ്ധിയോടെ പ്രജാപതിക്ക്‌ സമർപ്പിക്കുകയാണല്ലോ ചെയ്യുന്നത് . അത് എന്റെയും എന്നെപ്പോലുള്ള അനേകം മനുഷ്യരുടെയും വിശ്വാസമാണ്. അതിലൊന്നും വിപ്ലവ കുമാരന്മാർക് കുരുപൊട്ടേണ്ട കാര്യവുമില്ല . അത് നിങ്ങളുടെ അസഹിഷ്ണുത മാത്രമാണെന്ന് കരുതി പൊട്ടിക്കരഞ്ഞാൽ തീരുന്ന ദുഖമാണ്.
അങ്ങനെ വിദേശത്തെത്തിയപ്പോൾ gummy worm എന്ന പ്രത്യക്ഷത്തിൽ വെജിറ്റേറിയൻ ആയ കാൻഡി . . ഒന്നും ആലോചിക്കാതെ കഴിക്കാൻ ഒരുങ്ങിയപ്പോൾ വിദേശിയായ ഒരു സുഹൃത്ത് പറഞ്ഞു "ബോധി , It has got beef " എന്ന് . അന്തം വിട്ടു നിന്ന എന്നോട് ജലാറ്റിൻ എന്ന അതിലെ ചേരുവ മൃഗങ്ങളുടെ എല്ലു സംസ്കരിച്ചെടുക്കുന്ന പദാർത്ഥം ആണെന്ന് പറഞ്ഞു തന്നു . അന്ന് മുതൽ ലേബൽ വായിക്കാൻ തുടങ്ങി . ചീസ് , yoghurt തുടങ്ങിയ 'വെജിറ്റേറിയൻ ' ഭക്ഷണങ്ങളിൽ അവ ferment ചെയ്യാൻ rennet ചേർക്കാറുണ്ട് . പശുവിന്റെ കുടലിൽ നിന്നും എടുക്കുന്ന Chymosin എന്ന ഒരു enzyme . അതുകൊണ്ടു അനിമൽ rennet അല്ലാതെ fungi യിൽ നിന്നും എടുക്കുന്ന മൈക്രോബിയൽ rennet ഉള്ളവ വാങ്ങാൻ തുടങ്ങി. വെജിറ്റേറിയൻ ആയ Corn കേക്ക് ഉണ്ടാക്കാൻ നോക്കിയപ്പോൾ അതിൽ പന്നിനെയ്യാണ് ചേർത്തിരിക്കുന്നത്. അങ്ങനെ കാഴ്ചയിൽ വെജിറ്റേറിയൻ ആയ പലതിലും.പാക്കറ്റിനു മുകളിൽ ഗ്രീൻ എന്ന് മാർക്ക് ചെയ്യുന്നതാണ് വിദേശത്തും ഇപ്പോൾ ഇന്ത്യയിലും ഉള്ള പല ഭക്ഷണത്തിലും ഈ പ്യൂരിറ്റനിസം . അങ്ങനെ ഉണ്ടെങ്കിൽ ശുദ്ധ വെജിറ്റേറിയൻ ആണെന്നർത്ഥം. ബ്രാഹ്മണന്റെ ശുദ്ധിയല്ല, സത്യസന്ധത എന്ന ശുദ്ധി .
പന്നിനെയ്യു ചേർത്ത ഭക്ഷണം അത് ഹറാമായ വ്യക്തികൾക്ക് കൊടുക്കുന്നത് വിപ്ലവമാണോ? അതോ അധർമ്മമോ? അമേരിക്കയിലും യൂറോപ്പിലും ലാർഡ് കലർന്ന ഭക്ഷണം ആണ് ഇസ്ലാം മത വിശ്വാസികൾ പോലും കഴിക്കേണ്ടി വരുന്നതെന്ന് അവരുടെ മത പണ്ഡിതർ ഉന്നയിക്കുന്ന ആക്ഷേപമാണ്. ഹലാൽ പോലും വിശ്വാസ സംരക്ഷണം എന്ന ഉറപ്പാണ്. ജൂതന്മാർ കോഷർ എന്ന് രേഖപ്പെടുതാത്ത സ്ഥലത്തു നിന്നും ഭക്ഷണം കഴിക്കില്ല.
പറഞ്ഞു വരുന്നത് വെജ് മാത്രം പോരാ. ചിക്കൻ സ്റ്റോക്കിൽ സാമ്പാറുണ്ടാക്കുന്ന , മൽസ്യം വറുത്ത എണ്ണയിൽ പരിപ്പുവട വറക്കുന്ന,നെയ്യിൽ പന്നിനെയ്യു ചേർക്കുന്ന , എന്തിനു ക്ഷേത്രത്തിൽ പോലും വിളക്കെണ്ണ എന്ന പേരിൽ മത്സ്യമാംസാദികൾ വറുത്ത എണ്ണ കുറഞ്ഞ വിലക്ക്‌ ലഭിക്കുമെന്നുള്ളത് കൊണ്ട് ദീപങ്ങൾ തെളിയിക്കപ്പെടുന്ന അധർമവും വിശ്വാസ ധ്വംസനവും കൊടി കുത്തി വാഴുന്ന നാട്ടിൽ, Pure വെജ് തന്നെ വേണം . അതൊരു വിശ്വാസം ആണ്. കാശ് കൊടുത്തു കഴിക്കുന്നത് കലർപ്പില്ലാത്ത ഒന്നാണെന്ന്. വിശ്വാസ, ധര്മ ധ്വംസനം അല്ലെന്ന്. അതിൽ ബ്രഹ്മണ്യമല്ല, കൊടുക്കുന്ന കാശിനു ലഭിക്കുന്ന മൂല്യമാണ് പറയുന്നത്.
ഇതൊക്കെ ബ്രഹ്മണ്യവും ഹെജിമണിയും ആണെന്ന് തോന്നുന്നവരോട് ഒന്നേ പറയാനുള്ളു. നിരപരാധികളായ ജീവികളെയും ഇങ്ങോട്ടു കടിക്കാത്ത എല്ലാത്തിനെയും മുപ്പതു സെക്കന്റ് നേരത്തെ സന്തോഷത്തിനായി കഴിക്കുമ്പോൾ ഉള്ളിൽ നിറയുന്ന ബ്രഹ്മചൈതന്യം ലോഭിച്ചതാണെങ്കിലും , ഒരു മനസാക്ഷി കുത്തു തോന്നിക്കുന്നതാവും. പക്ഷെ അതിനു ദേഹത്ത് കയറിട്ടവരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ഉള്ളിലെ ചൈതന്യത്തെ ദീപ്തമാക്കിയാൽ മതി. പിന്നെ ഒക്കെ യാന്ത്രികമായിരിക്കും.
P.S:പ്രമുഖ സ്ഥലത്തിന്റെ പേര് പറയാത്തത് , അച്ഛന്റെ ചെലവിലും യൂണിവേർസിറ്റി ഗ്രാന്റിലും ജീവിക്കുന്ന ഒരു പാവമാണ്. MNC യുമായുള്ള Law Suit ഇനൊന്നുമുള്ള ത്രാണിയില്ല . Bodhi dutt.Yes ,I exist 😌B

No comments: