Saturday, October 21, 2017

മന്വാദികളെ ആരാണ് നിയമിക്കുന്നത്, അവരുടെ പ്രവൃത്തി എന്താണ് എന്നുള്ള പരീക്ഷിത്തിന്റെ ചോദ്യങൾക്ക് അവരെയെല്ലാം ഭഗവാൻ തന്നെയാണ് നിയമിക്കുന്നതെന്നും ധർമ്മപരിപാലനം, പ്രജാസംരക്ഷണം എന്നിവയൊക്കെയാണ് അവരുടെ പ്രവൃത്തികളെന്നും, അതിനായി അവരെ ഇന്ദ്രാദി ദേവന്മാരും സപ്ത ഋഷികളും സഹായിക്കുന്നുവെന്നും, യഥാസമയങളിൽ സഹായത്തിനായി ഭഗവാനും അവതരിക്കുന്നു എന്നും, ദ്വിപരാർദ്ധകാലം ആയസ്സുള്ള ബ്രഹ്മായുസ്സിനെ കല്പമെന്നും, അതിൽ ബ്രഹ്മാവിന്റെ ഒരു ദിവസത്തെ വികല്പമെന്നും ഈ കല്പവികല്പങളെയാണ് 14 മന്വന്തരങളായി ഭാഗിച്ചിരിക്കുന്നതെന്നും ചുരുക്കി പറഞ്ഞു കൊണ്ട് പതിനാലാമത്തെ അദ്ധ്യായത്തെ അവസാനിപ്പിച്ചു.

No comments: