ആത്മലാഭം എല്ലാവര്‍ക്കും
1.ജ്ഞാനാഭ്യാസം ഒട്ടും ഇല്ലാത്തവര്‍
ഇവര്‍ മനസ്സിന്‍റെ വ്യവഹാര കാലത്തെ നാലായി ഭാഗിച്ചു രണ്ടു ഭാഗം വിഷയ ഭോഗങ്ങള്‍ക്കും ഒരു ഭാഗം ശാസ്ത്ര ചിന്ത കൊണ്ടും മറ്റൊരു ഭാഗം ഗുരു ശുശ്രൂഷ കൊണ്ടും പൂര്‍ത്തിയാക്കണം
2.അല്‍പം മാത്രം ജ്ഞാനം ഉള്ളവര്‍
നാലില്‍ ഒരുഭാഗം വിഷയ ഭോഗങ്ങള്‍ക്കും രണ്ടു ഭാഗം ഗുരു ശുശ്രൂഷ കൊണ്ടും ബാക്കി ഒരു ഭാഗം ശാസ്ത്ര ചിന്ത കൊണ്ടും പൂരിപ്പിക്കണം
3.ജ്ഞാനി
രണ്ടു ഭാഗം ശാസ്ത ചിന്ത കൊണ്ടും മറ്റു രണ്ടും ധ്യാനം ഗുരു പൂജ ഇവയാലും പൂരിപ്പിക്കണം
ജ്ഞാനികള്‍ ഒഴികെ മറ്റെല്ലാവരും ;-
പ്രജ്ഞയും വിചാരവും കൊണ്ടു സര്‍വദാ ശമവും ആത്മാവലോകനവും തൃഷ്ണാ ത്യാഗവും ഉണ്ടാക്കണം
വിഷയ നിന്ദവിചാരത്തെയും വിചാര നിന്ദ വിഷയത്തെയും സമുദ്രവും മേഘവും പോലെ പരസ്പരം പൂരിപ്പിക്കുന്നു .
നിര്‍ദോഷമായ ധന സമ്പാദനം ചെയ്തിട്ട് വിഷയ ഭോഗങ്ങള്‍ക്കായി ചെലവു ചെയ്യാതെ ജ്ഞാനികളെ സല്‍കരിക്കാനും പരിചരിക്കാനും വിനിയോഗിക്കുക .അവരുടെ സഹവാസം കൊണ്ടു വൈരാഗ്യം ഉണ്ടാകും .ആ വൈരാഗ്യത്താലും വിചാരത്താലും ആത്മ ലാഭം ആര്‍ക്കും ലഭിക്കും .
(മഹാബലിക്കു പ്രഹ്ലാദന്‍ നല്‍കിയ ഉപദേശം -പരിഭാഷ )
No comments:
Post a Comment