രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെ ക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ . രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് . “ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷ ങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല” . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു
No comments:
Post a Comment