പ്രപഞ്ചത്തിലുള്ള അനവധി ജീവരാശികളില്‍വച്ച് മനുഷ്യജീവന്‍ വളരെ പ്രാധാന്യമുള്ളഒന്നാണ്. വൈവിദ്ധ്യപൂണ്ണമായ ഈ പ്രപഞ്ച പ്രതിഭാസങ്ങളുടെ കാര്യരൂപമായി പരിണമിച്ചിട്ടുള്ള ഈ പ്രപഞ്ചത്തിന്റെ കാരണമെന്താണ് എന്ന് അന്വേഷിക്കാനുള്ള മസ്തിഷ്‌ക വികാസം മനുഷ്യനുകൂടുതലുള്ള പ്രത്യേകതയാണ്.
ഈ തത്ത്വത്തെ ബോധിപ്പിക്കാനാണ് ഭാഗവതാദി പുരണങ്ങളെല്ലാം. സൃഷ്ടി പ്രക്രിയയില്‍ നിരവധി ജീവജാലങ്ങളെ സൃഷ്ടിച്ചിട്ടും ബ്രഹ്മാവ് സന്തോഷവാനായത് മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണെന്നും കാരണം മനുഷ്യന് ബ്രഹ്മാവലോക ധിഷണ ഉണ്ടായതുകൊണ്ടാണെന്നും മറ്റും നാം കാണുന്നു. അങ്ങനെ പരമകാരണത്തെ അറിയുമ്പോഴാണ് ഒരു ജീവന്‍ കൃതാര്‍ത്ഥനാവുന്നത്. അയാളുടെ ജീവിതം ധന്യമാവുന്നത്. ഈ ആത്യന്തികമായ ഈ പരമാര്‍ത്ഥങ്ങളെല്ലാം ഒരു ഭാഗത്തുണ്ടെങ്കിലും ലോക വ്യവഹാര ജീവിതത്തില്‍ എല്ലാവരും ഈ പാരമാര്‍ത്ഥികതലത്തിലേയ്ക്ക് ഉയരുകയില്ല.
അപ്പോള്‍ വ്യവഹാര ലോകത്ത് കര്‍മ്മം ചെയ്തു ജീവിക്കുന്ന മനുഷ്യസമൂഹത്തിനും തങ്ങളുടെ ജീവിതം ധന്യമാക്കുവാന്‍ കര്‍മ്മമണ്ഡലത്തില്‍ സത്യധര്‍മ്മാദികള്‍ക്ക് അനുസൃതമായി ജീവിതം നയിക്കുക. അപ്പോള്‍ വ്യാവഹാരിക ജീവിതത്തെ ശാന്തിയോടെയും സമാധാനത്തോടെയും മുന്നോട്ടുകൊണ്ടുപോകാനാവും...sri. Nochurji
No comments:
Post a Comment