Sunday, October 08, 2017

വാഴപ്പഴത്തിന് മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും തടയാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണത്രേ ഈ രക്ഷകന്‍. പൊട്ടാസ്യം ധമനികളില്‍ കൊഴുപ്പടിയുന്നത് തടയും. ഇതിലടങ്ങിയിരിക്കുന്ന മറ്റു ധാതുക്കളാകട്ടെ മസ്തിഷ്‌കാഘാതത്തിനുളള സാധ്യതയും കുറയ്ക്കും.
ആരോഗ്യവാനായ ഒരാള്‍ക്ക് നിത്യവും 3,500 മില്ലിഗ്രാം പൊട്ടാസ്യമാണ് വേണ്ടത്. ദിവസവും രണ്ട് പഴം കഴിച്ചാല്‍ ഈ അളവ് നില നിര്‍ത്താനാകും. ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, മത്സ്യം, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയാണ് പൊട്ടാസ്യത്തിന്റെ മറ്റ് ഉറവിടങ്ങള്‍.


ജന്മഭൂമി: http://www.janmabhumidaily.com/news717242#ixzz4uuOXfYov

No comments: