Tuesday, February 27, 2018

ഒമേഗ 3 ശ്വസനനാളത്തിലെ നീർവീക്കം കുറയ്ക്കുന്നതിനാൽ ആസ്്ത്്മയ്ക്ക് ആശ്വാസമേകുന്നു. കുഞ്ഞുങ്ങളുടെ കാഴ്ച, നാഡിവ്യവസ്‌ഥ എന്നിവയുടെ വികാസത്തിന് ഡിഎച്ച്എ സഹായകം. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഓർമസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമെന്നു ചില പഠനങ്ങൾ പറയുന്നു. ഒമേഗ 3 യുടെ കുറവ് കുട്ടികളിൽ ഓർമക്കുറവിനും പഠനപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മീനെണ്ണ ഗുണപ്രദമാണെന്ന് ഗവേഷകർ പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് കല്ലുകൾ രൂപപ്പെടുന്നതു തടയുന്നതായി പഠനങ്ങളുണ്ട്.

ഒമേഗ 3 അടങ്ങിയ ആഹാരം അമിതമാകരുത്. ചിലതരം കടൽമീനുകളിൽ പലപ്പോഴും മെർക്കുറി, പിസിബി, മറ്റു വിഷമാലിന്യങ്ങൾ തുടങ്ങിയവയുടെ ഉയർന്ന അളവിലുളള സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളും ഗർഭിണികളും ഇത്തരം മീനുകൾ ധാരാളമായി ശീലമാക്കുന്നത് ഒഴിവാക്കുകയാണ് അഭികാമ്യം. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകളും പരിപ്പുകളും അമിതമായി കഴിക്കുന്നതും നന്നല്ല. അധികമായാൽ അമൃതും വിഷം.


വിവിധ ജീവിതശൈലീരോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ അത് പൂർണമായും ഒഴിവാക്കിയശേഷം ഒമേഗ 3 ഡയറ്റ് (ആഹാരക്രമം) മാത്രം ശീലമാക്കുന്നതും നല്ല പ്രവണതയല്ല. ഇക്കാര്യത്തിൽ ചികിത്സകന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആഹാരശീലങ്ങളിലുളള സംശയങ്ങൾ കുടുംബ ഡോക്ടറോടു ചോദിച്ചു നിവർത്തിക്കണം. സ്വയംചികിത്സ പാടില്ലെന്നു ചുരുക്കം.
deepika

No comments: