Friday, February 23, 2018

പൂജാകൽപ്പം ( ആത്മാരാധന )
🌾🌾🌾🌷🌾🌾🌾
" ന്യാസക്രമാന്നിജതനൗ പ്രയജേത പീഠം
ഹൃദ്വാരി ജന്മനി സമർച്ച്യ പരം മഹസ്തത്‌
ത്ര്യാധാരഭാഞ്ജ്യണുമഹാംസി നിരഞ്ജനാംശൈരിഷ്ട്വാ
നയേത്‌ പ്രണവത: ക്രമവിത്‌ തദൈക്യം " എന്ന തന്ത്രസമുച്ചയപ്രമാണപ്രകാരം പൂജകന്റെ ശരീരത്തിൽ പീഠപൂജാമന്ത്രങ്ങളെക്കൊണ്ട്‌ ആത്മാരാധന ചെയ്യണം. ധൂപദീപാദികൾ കാണിയ്ക്കണം, നിവേദ്യ സമർപ്പണം വേണം. എന്നാൽ ലഘുപൂജയിൽ ഇതിനെ ചുരുക്കി ; പ്രാണായമം,വ്യാപകം, ഹൃദയാദി ഷഡംഗന്യാസം, താളത്രയാദി ദിഗ്‌ ബന്ധനം, ധ്യാനം, പഞ്ചോപചാരപൂജ, ഋഷിച്ഛന്ദോദേവതാപൂർവ്വം അഷ്ടസംഖ്യാ മൂലമന്ത്രജപം, ചന്ദനലേപനം ,കുസുമധാരണം എന്നിവയായി ക്രമപ്പെടുത്തിയിരിയ്ക്കുന്നു. അർച്ചകൻ സാധാരണ മനുഷ്യൻ എന്ന നിലയിൽ നിന്നും പരമാത്മചൈതന്യത്തെ പൂജിയ്ക്കാനായിക്കൊണ്ട്‌ ; ആ ചൈതന്യസ്വരൂപം തന്നെ ആയിത്തീരുക എന്ന അവസ്ഥയിലേയ്ക്ക്‌ അഥവാ " ശിവോ ഭൂത്വാ ശിവം യജേത്‌ " എന്ന സങ്കൽപ്പത്തിലേയ്ക്ക്‌ എത്തപ്പെടുന്ന പ്രക്രിയയത്രെ ആത്മാരാധന എന്ന് സാമാന്യമായി പറയാം. ആത്മാരാധനാ സമയത്ത്‌ മുൻപിലുള്ള ശംഖ്‌ അർച്ചകനഭിമുഖമായി വെയ്ക്കണം. ശംഖ്‌ സാധകശരീരം തന്നെയാണെന്നതിന്റെ തെളിവാണിത്‌.
🌿🌿🌿🌿🌸🌿🌿🌿🌿
മലപ്പാട്ട്‌ പച്ച.
sudheesh namboodiri

No comments: