Thursday, February 22, 2018

ശിവകോപം ഭയന്ന് ദ്രാവിഡദേശത്തുതന്നെ തങ്ങിയവര്‍ ലക്ഷ്മീസമകളായ യോഗിനിമാരായതിനാല്‍ ലക്ഷ്മിമാര്‍ എന്നുതന്നെ അറിയപ്പെട്ടു. എന്നാല്‍ ഭാഷാപ്രയോഗത്തിലെ വ്യത്യാസം മൂലം ഇവരില്‍  പലരും ക്രമേണ യക്ഷിമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഭൂമധ്യരേഖയോട് അടുത്ത് കഴിഞ്ഞതിനാല്‍ പലര്‍ക്കും സൂര്യതാപമേറ്റ് നിറം മങ്ങി.
ഇവരില്‍ ചിലര്‍ സ്വയം ആരെന്ന ബോധ്യമുള്ളവരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമിയെ വൈകുണ്ഠ സമാനമാക്കാനായാണ് വിഷ്ണു ഇവിടെ എത്തിച്ചതെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ അതിനായി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മാനവസേവ മാധവസേവ തന്നെ എന്നു കരുതി, ചുറ്റുമുള്ളവരെ അമ്മ മക്കളെയെന്നപോലെ കണ്ട് സ്‌നേഹിച്ച് വളര്‍ത്തിക്കൊണ്ടിരിക്കുന്നു. വാത്സല്യനിധികളായ അവര്‍ യക്ഷിയമ്മമാര്‍ എന്ന് വിളിക്കപ്പെടുന്നു.
കലഹമുണ്ടാക്കിയ ചിലര്‍ ഇപ്പോഴും കലഹപ്രിയകളായി, കുടുംബത്തില്‍ കലഹങ്ങളുണ്ടാക്കി കുടുംബം കലക്കികളായി യക്ഷിബാധകളായി ചോരയും നീരും കുടിച്ചുകഴിയുന്നു. 
ചിലര്‍ മനസ്സിലാക്കിയത് മറ്റൊരുതരത്തിലാണ് ശിവലോകത്തില്‍ വസിക്കാനാണ് വിഷ്ണു നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ അവര്‍ ശിവലോകത്തെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഹേ വൈശ്രവണാ, അവരെ സംരക്ഷിക്കേണ്ടത് നിന്റെ ചുമതലയാണ്. ധനപാലനായ നീ ഇനി മുതല്‍ യക്ഷരാജന്‍ എന്നും അറിയപ്പെടും. അവര്‍ ശിവലോകത്തിനു സമീപം തന്നെ കഴിയേണ്ടവരാണ്. അവര്‍ ചിലനേരങ്ങളില്‍ പാര്‍വതീദേവിയുടെ സേവികമാരായിരിക്കും.
എന്നെ ആദിദേവനായിട്ടും ശ്രീഗണേശനെ ആദിമൂല ഗണപതിയായിട്ടും മുരുകനെ ജ്ഞാനസ്‌കന്ദനായിട്ടും കാണാന്‍ അവസരം ലഭിച്ച വൈശ്രവണന് ലഭിക്കുന്ന സ്ഥാനക്കയറ്റമാണ് യക്ഷരാജന്‍ എന്നത്. ഇതുകൂടാതെ നിനക്ക് വടക്കിന്റെ അധിപനായി ലോകപാലകന്മാര്‍ക്കിടയിലും സ്ഥാനം ലഭിക്കും. അതിനായി നിന്നെ പാകപ്പെടുത്താനുള്ള പരിശീലനം കൂടിയായിരുന്നു ശ്രീഗണേശന്‍ നല്‍കിയ അനുഭവം.
ശിവനാല്‍ സമ്മാനിതനായി ബോധോദയമുണ്ടായ വൈശ്രവണന്‍ ശിവനേയും ശ്രീഗണേശനേയും നമസ്‌കരിച്ച് പുതിയ ചുമതലകള്‍ ഏറ്റെടുത്ത് മുന്നോട്ടുനീങ്ങി.
യഥാര്‍ത്ഥത്തില്‍ ഭൂമിയെ മറ്റൊരു വൈകുണ്ഠമാക്കാന്‍ ശ്രീമഹാവിഷ്ണു മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് പാര്‍വതീദേവിയെ ഒരുക്കാന്‍ എന്ന മട്ടില്‍ ലക്ഷ്മീ സമാനകളായ കൂടുതല്‍ യോഗിനിമാരെ ഭൂമിയിലേക്കയച്ചത്. കുറേപ്പേര്‍ ദ്രാവിഡ ദേശത്ത് താങ്ങാനിടവന്നതും ശ്രീമഹാവിഷ്ണുവിന്റെ ഇച്ഛ തന്നെയായിരുന്നു.
ലക്ഷ്മീസമാനനായ ശ്രീഗണേശനെ തിരിച്ചറിയാന്‍ വൈശ്രവണനും ഇപ്പോള്‍ അവസരം കിട്ടി. 
ലക്ഷ്മീസമാനനായ ശ്രീഗണേശനോ? പിന്നെയും ബാക്കി. 
janmabhumi

No comments: