Monday, February 26, 2018

മരണസമയം എപ്പോഴെന്ന് മുന്‍‌കൂട്ടി അറിയുന്നതിനോ പ്രവചിക്കുന്നതിനോ ആര്‍ക്കും സാധ്യമല്ല. പല കാര്യങ്ങളെക്കുറിച്ചും ഇഴകീറി പരിശോധിക്കുന്ന മനുഷ്യന് മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

എപ്പോഴാണ് മരിക്കുക, ഇനി എത്ര നാള്‍ ഈ ഭൂമിയില്‍ ഉണ്ടാകും എന്നീ കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, മരണം അടുക്കുന്നുവെന്ന് സൂചന തരാന്‍ ചില സ്വപ്‌നങ്ങള്‍ക്ക് സാധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

സ്വയം കരയുക, കരിന്തിരി കത്തിയ വിളക്ക്, പരിചയമില്ലാത്ത ഇടത്തിലൂടെ നഗ്നപാദത്തോടെ നടക്കുക, കറുപ്പ്, ചാര, ചുവപ്പ് നിറത്തിലെ പക്ഷികള്‍ നിങ്ങള്‍ക്കു ചുറ്റും പറക്കുക എന്നീ സ്വപ്‌നങ്ങള്‍ മരണത്തെ സൂചിപ്പിക്കുന്നതാണ്.

ചിലര്‍ മരിച്ചവരെ പതിവായി സ്വപ്‌നം കാണാറുണ്ട്. ഇവര്‍ തേനും പാലും ചോദിക്കുന്നതായും കാണുന്നു. തേനും പാലും ആവശ്യപ്പെടുന്നതില്‍ ചില അര്‍ഥങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്. നിങ്ങള്‍ മാതാപിതാക്കളില്‍ നിന്നും വിട്ടുമാറുമെന്നതിന്റെ സൂചനയാണ് പാല്‍ ആവശ്യപ്പെടുന്നതിലൂടെ ലഭിക്കുന്നത്. തേന്‍ ആവശ്യപ്പെടുന്നത് ജീവിതത്തിലെ നല്ല നാളുകളുടെ മധുരം തിരികെ ചോദിക്കുന്നതുമാണ്.

കറുത്ത നിറത്തിലെ പാമ്പു കടിക്കുന്നതും പല്ല് പറിയുന്നതും സ്വപ്‌നത്തില്‍ കാണുന്നത് മരണത്തെ സൂചിപ്പിക്കുന്നതാണ്.  നായ പിന്തുടരുന്നതും അല്ലെങ്കില്‍ കടിക്കാന്‍ ഓടിയടുക്കുന്നതോ ആയ സ്വപ്‌നങ്ങള്‍ നല്ലതല്ല.

ഇരുണ്ടതോ കറുത്തതോ ആയ വസ്‌ത്രങ്ങള്‍ ധരിച്ച് ആരെങ്കിലും പിന്തുടരുന്നതോ, മോര്‍ച്ചറിയോ സെമിത്തേരിയോ കാണുന്നതും മരണത്തെയാണ് സൂചിപ്പിക്കുന്നത്. ഭൂമിയിലെ സമയം അവസാനിപ്പിച്ചതിന്റെ സൂചനയാണ് ക്ലോക്കും  ടൈംപീസും സ്വപ്‌നം കാണുന്നതിലൂടെ ലഭിക്കുന്നത്. ..malayalam webdunia

No comments: