Wednesday, February 28, 2018

സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരു പരമ്പരാം....
അങ്ങയുടെ പാദ കമലങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു....!
പരമ പൂജനീയ കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ, ശ്രീമദ് ജയേന്ദ്ര സരസ്വതി സ്വാമി തൃപ്പാദങ്ങൾ ശരീരം വെടിഞ്ഞു.
റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണ്ന്ന ജനനം സുബ്രഹ്‌മണ്യനെന്നായിരുന്നു പൂര്വാശ്രമ നാമം. വേദാധ്യയനം കഴിഞ്ഞു 19-ാം വയസ്സിൽ സുബ്രഹ്‌മണ്യൻ ജയേന്ദ്ര സരസ്വതിയായി സന്യാസ ജീവിതത്തിലേക്കു കാൽവച്ചു. 1954 മാർച്ച് 22നാണ് ആദിശങ്കരൻ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്‌തിമണ്ഡപത്തിൽ ഗുരുവിൽനിന്നു സ്വാമികൾ ദീക്ഷ സ്വീകരിച്ചത്.
ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന കൽപിത സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ, നസ്‌റേത്ത്‌പേട്ടിൽ ജയേന്ദ്രസരസ്വതി ആയുർവേദ കോളജ്, തുടങ്ങി അനേകം സ്ഥാപനങ്ങളും കാലടിയിലെ കീർത്തിസ്‌തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം മുതലായവയും സ്വാമികളുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ്. ഹൈന്ദവ ഏകീകരണത്തിനും, ദീനജനോദ്ധാരണത്തിനും സംപൂജ്യ സ്വാമി തൃപ്പാദങ്ങൾ വഹിച്ച പങ്ക് എളുതല്ല.
ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണു സ്വാമികൾ. 1970ൽ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാൾവരെ പോയി.
സ്വാമികളുടെ ശ്രീ ചരണങ്ങളിൽ ശതകോടി പ്രണാമങ്ങൾ

No comments: