Tuesday, November 06, 2018

*ഇന്ന് ദീപാവലി - ദീപങ്ങളുടെ പ്രഭ നാടെങ്ങും പ്രസരിപ്പിക്കുന്ന ദിനം*
*പ്രകാശത്തിന്റെ സൂചന, അത് അറിവിന്റെയും സൂചനയാണ്.*
*എങ്കിൽ അതിലാകട്ടെ ഇന്നത്തെ ചിന്ത*
*ഒരേ ഒരു അച്ഛനമ്മയിൽ ഉരുത്തിരിഞ്ഞു വന്നതാണല്ലോ മൂന്നാമതായ മകൻ/അല്ലെങ്കിൽ മകൾ.*
*എന്നപോലെ വിദ്യ എന്ന വാക്ക് സൂചിപ്പിക്കുന്നതും, അത് മനസ്സിലാക്കിത്തരുന്നതും രണ്ടു അവസ്തകളുടെ പഠനം കൊണ്ടു ഒരു സമ്പൂർണ അവസ്‌ഥയെ -സമ്പൂർണ്ണ വിദ്യയെ - സ്വന്തമാക്കൽ കൂടി അല്ലേ ??! --*
*വിദ്യഎന്നത് വിദ് + ദ്വയം എന്ന ഒരു രീതിയിൽ മനസ്സിലാക്കിയാൽ ഊർജ്ജ ദ്രവ്യപഠനമല്ലേ അത്??!.*
*ഈ ദ്വയം തന്നെയല്ലേ പ്രകൃതിയും + പുരുഷ നും*
*അഥവാ ശരീരമാകുന്ന പുരത്തിൽ വസിക്കുന്ന ചൈതന്യവും അതിന്റെ ത്രിഗുണ സത്തായ വ്യവഹാര ദ്രവ്യവും*
*അതല്ലേ മാറ്റമില്ലാത്ത/പരിവർത്തനമില്ലാത്ത ചൈതന്യവും പരിവർത്തനം ഉള്ള പ്രകൃതിയും??*
*അതായിരിക്കണമല്ലോ അതിലെ സൂചന.??!*
*അല്ലെങ്കിൽ അങ്ങിനെ, അതിനുള്ളതായിരിക്കേണ്ടതല്ലേ വിദ്യാഭ്യാസം*
*മനുഷ്യൻ ജീവിതം സ്വന്തമായി പഠിച്ചെടുക്കുമ്പോഴേക്കും അവന്റെ ആയുസ്സ് ഒടുങ്ങി പോകില്ലേ ??*
*എന്നാൽ അത് ലക്ഷ്യബോധമുള്ളതാക്കുവാൻ ഇത്തരം ചിന്തോദ്ദീപകമായ പഠനസമ്പ്രദായം ആത്യാവശ്യമല്ലേ??!!*
*ഈ വിധം പ്രകൃതിയിൽ കാണപ്പെടുന്ന രണ്ടു വസ്തുതകളെ ആധുനിക വിദ്യാഭ്യാസത്തിൽ ഇന്ന്‌ പഠന വിധേയമാക്കുന്നുണ്ടോ?? പഠിപ്പിക്കുന്നുണ്ടോ????!*
*മനുഷ്യ ഗുണം വർദ്ധിപ്പിക്കുന്ന, അങ്ങിനെയുള്ള ഒരു പഠനത്തിന്നു വിലക്കു ഏർപ്പെടുത്താൻ ഏതെങ്കിലും ജാതിയോ മതമോ തുനിയുമോ??*
*അല്ലെങ്കിൽ തടസ്സം നിൽക്കുമോ ?? ! ??*

No comments: