*രാസലീല 70*
ശരണാഗതി ചെയ്യുന്നു എന്നൊക്കെ പറയുമ്പോ ഈ ശരണാഗതി ചെയ്യുന്ന ആളുടെ എന്തോ ഒരു പ്രയത്നം ഉള്ള പോലെ ഒരു ഭ്രമം ഉണ്ടവിടെ. ഞാൻ ശരണാഗതി ചെയ്യുന്നു ഞാൻ ശരണാഗതി ചെയ്തു. പക്ഷേ തിരിച്ചായാൽ ഭഗവാൻ ഇങ്ങട് വന്ന് പിടിച്ച് ഈ ജീവൻ വേണ്ട വിചാരിച്ചാലും രക്ഷ പെടാൻ പറ്റില്ല്യ.
പുരന്ദരദാസൻ മഹാ പിശുക്കനായ ഒരു സ്വർണ്ണവ്യാപാരി ആയിരുന്നു. പണം അരക്കാശ് ആർക്കും കൊടുക്കില്ല്യ. എച്ചിൽ കൈ കൊണ്ട് കാക്കയെ പ്പോലും ഓടിക്കില്ല്യ. വറ്റ് താഴെ വീണാൽ കാക്ക കൊണ്ട് പോയാലോ. അത്രയ്ക്ക് പിശുക്ക് ഉള്ള ആള്. ഒരു ദിവസം ഹരിദാസ് എന്ന വിഷ്ണുഭക്തൻ പുരന്ദരദാസിന്റെ കടയിലേക്ക് വന്നു. മകൾക്ക് കല്യാണം വേണം. കല്യാണത്തിന് എന്തെങ്കിലും സഹായിക്കണം. പുരന്ദരദാസൻ ആ ഭക്തനെ ദിവസവും ചീത്ത പറഞ്ഞയക്കും. അങ്ങനെ ആറു മാസം ആ കടയിലേക്ക് നടന്നു അത്രേ. അപ്പോ വെറുത്തിട്ട് പുരന്ദരദാസ് ഒരു നാണയം എറിഞ്ഞു കൊടുത്തു അത്രേ.
അദ്ദേഹം ആ നാണയം എടുത്തു കൊണ്ട് പോയി. നേരേ പോയിട്ട് പുരന്ദരദാസിന്റെ ഭാര്യയുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു ആർക്കും ഒന്നും കൊടുക്കാത്ത ഒരു മഹാപാപി. ആറുമാസം അയാളുടെ കടയിലേക്ക് ഞാൻ നടന്നു. ഈ നാണയം അവസാനം തന്നതാണ് എടുക്കാത്ത കാശ്. എന്റെ ഗതി ഇങ്ങനെ ആയല്ലോ എന്ന് പറഞ്ഞു പരിതപിച്ചു. അപ്പോ അവര് പറഞ്ഞു അങ്ങേക്ക് എന്തെങ്കിലുമൊക്കെ ഒക്കെ ചെയ്തു തരണം ന്ന് എനിക്കുണ്ട്. പക്ഷേ എന്റെ കൈയ്യിൽ ഒന്നുമില്ലല്ലോ. ഞാനെന്തു തരും . അപ്പോ ഹരിദാസൻ പറഞ്ഞു ഒന്നുമില്ല്യാന്ന് പറയേണ്ട. മൂക്കത്ത് മൂക്കുത്തി ഉണ്ടല്ലോ . നല്ല വണ്ണം പ്രകാശിക്കുന്നുവോ ജ്വലിക്കണു. വൈരമാണല്ലോ അത് തന്നാ മതി.
ആ അമ്മ അകത്ത് ചെന്ന് തുളസീപൂജ ചെയ്തു തുളസിയോട് പ്രാർത്ഥിച്ച് ഞാനിതാ ശരണാഗതി ചെയ്ത് ഹരിദാസന് മൂക്കുത്തി കൊടുക്കാണ്. വരുന്നത് വരട്ടെ. ഇയാളോ സാമാന്യ പ്പെട്ട ആളാണോ നേരേ അതുകൊണ്ട് കടയിലേക്ക് പോയി. നീ പിന്നെയും വന്നുവോ. ചോദിച്ചു പുരന്ദരദാസ്. ഞാനേ വെറുതെ വന്നതൊന്നുമല്ല. വ്യാപാരത്തിന് വന്നതാണിപ്പോ. നിങ്ങള് അറുപിശുക്കനാണെങ്കിലും നല്ല ഒരു പതിവ്രതയായ സാധ്വി ദാ മൂക്കുത്തി തന്നിരിക്കണു എനിക്ക്. ഇത് വെച്ചിട്ട് കാശ് എടുക്കാനാ വന്നത്. കാശ് ഇവിടെ താ. ആ മൂക്കുത്തി കണ്ടപ്പോ തന്നെ പുരന്ദരദാസിന് മനസ്സിലായി അത് ഭാര്യയുടെ ആണെന്ന്. എവിടുന്ന് കട്ടോണ്ട് വന്നൂന്ന് ചോദിച്ചു. കക്ക്വോന്നും ഞങ്ങൾക്ക് പതിവില്ല്യ. ഞങ്ങളാരാധിക്കുന്നവൻ തന്നെ 'മുഴുക്കള്ളനാണ്' .എന്നാലും ഞങ്ങള് ആവശ്യത്തിന് വന്നാല് കക്കില്ല്യ. കൊടുത്തതാണ് വാങ്ങിവന്നിരിക്കുന്നത്. ദാ പിടിക്ക്. അപ്പോ വാങ്ങിച്ച് നോക്കിയിട്ട് പറഞ്ഞു നാളെ വാ കാശ് തരാം ന്ന് പറഞ്ഞു.
കടയില് പെട്ടിയിലിട്ട് പൂട്ടി. നേരേ വീട്ടിലേക്ക് പോയി വാതില് മുട്ടി. ആ അമ്മ വന്നു വാതില് തുറന്നു. മൂക്കുത്തി ഇല്ല്യ. എവിടെ ന്നു ചോദിച്ചു. ഞാൻ തുളസീപൂജ യ്ക്ക് മുമ്പ് കുളിച്ചിട്ട് അഴിച്ചു വെച്ചിരിക്ക്യാണ്. കൊണ്ട് വരൂ. ഞാൻ തുളസീപൂജ കഴിഞ്ഞു കൊണ്ട് വരാം എന്ന് പറഞ്ഞ് ഈ അമ്മ തുളസീപൂജ ചെയ്ത് കരഞ്ഞു പ്രാർത്ഥിച്ച് കൊണ്ട് അമ്മ ഭഗവാനേ ഇപ്പൊ എനിക്ക് അത് തന്നില്ലെങ്കിൽ ആ ഹരിദാസനും എന്നെക്കാരണം അദ്ദേഹത്തിനും ദുഖം വരും. എന്ന് പറഞ്ഞിട്ട് കൈ കൂപ്പി കരഞ്ഞു കൊണ്ട് നിന്നു. ആ കൈയ്യില് ഒരു മൂക്കുത്തി വന്നു വീഴുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കുമ്പോ ഒരു മൂക്കുത്തി കൈയ്യിൽ കിട്ടി. കൊണ്ട് പോയി ഭർത്താവിനെ കാണിച്ചു. അദ്ദേഹത്തിന് ആശ്ചര്യം. ഇത് ഞാനിപ്പോ അവിടെ പെട്ടിയിലിട്ട് പൂട്ടിയിട്ടു വന്നതാണല്ലോ. ഇവിടെ എങ്ങനെ വന്നു. നേരേ കടയിലേക്ക് പോയി. കടയില് പോയി നോക്കുമ്പോ പെട്ടിയിലില്ല്യ .ഭഗവാൻ കളിച്ചതാണെന്ന് മനസ്സിലായി.
ആറുമാസായി തന്റെ മുമ്പില് വന്നത് ഭഗവാനാണ് എന്ന ഒരു ഭാവം ഉണ്ടായതോടുകൂടെ ഉന്മാദം പിടിച്ചവനെ പ്പോലെ ആയി. ആ ഹരിദാസനെ എനിക്ക് കാണണം. ഹരിദാസനായ ഭഗവാൻ ആറുമാസം എന്റടുത്തേക്ക് നടന്നു. ഞാനൊരു മഹാപാപി. അദ്ദേഹത്തിനെ ആറുമാസം നടത്തിച്ചു. പക്ഷേ എന്നേക്കാളും പാപികളൊക്കെ ഉണ്ടായിരുന്നിട്ടുണ്ട്. അജാമിളൻ നിനക്കെന്താ അനിയനാണോ. വീഭീഷണന് വലിയ പട്ടാഭിഷേകം ഒക്കെ ചെയ്തു വെച്ചുവല്ലോ. എത്ര പേരെ അങ്ങ് രക്ഷിച്ചിട്ടുണ്ട്. ഇവരോടെക്കെ കൃപ ചെയ്തില്ലേ. ഞാനെന്താ അത്രയ്ക്ക് പോയ ആളാണോ. എന്ന് പറഞ്ഞു ഭഗവാനോട് കരഞ്ഞു വിളിച്ചു കൊണ്ട് ഭാര്യയേയും കൂട്ടി ക്കൊണ്ട് അദ്ദേഹം കർണ്ണാടക ദേശത്ത് വിജയവിഠലന്റെ ക്ഷേത്രത്തിൽ വിഠലിനെ ആരാധിച്ചു കൊണ്ട് കഴിഞ്ഞു. ഇങ്ങനെ ആറുമാസം കാശ് ചോദിക്കാൻ വന്ന് ഭഗവാന്റെ ഒരു ദീക്ഷ .
ഏതെങ്കിലും വിധത്തിൽ ഭഗവാനോടുള്ള സമ്പർക്കം കൃപ ഏതെങ്കിലും മഹാത്മാക്കളുടെ രൂപത്തിൽ അല്ലെങ്കിൽ ഏതെങ്കിലും അനുഭവത്തിന്റെ രൂപത്തിൽ അത് കിട്ടണം .അവിടുന്ന് അങ്ങട് വലിക്കണം.
ശ്രീനൊച്ചൂർജി
*തുടരും...*

No comments:
Post a Comment