Thursday, November 01, 2018

വാല്മീകി രാമായണം-9

ത്യാഗരാജ സ്വാമികളുടെ ഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന സംഗീതം ഒരു സംഗീത ശാസ്ത്രം തന്നെയായി മാറി. അതിൽ അദ് ദേഹത്തിന് ഉണ്ടായിരുന്ന സന്ദേഹങ്ങൾ മാറ്റാൻ ഒരുനാൾ ഒരാൾ വന്നു. ആ മനുഷ്യൻ കുറച്ചു നേരം സ്വാമികളുമായി സംസാരിച്ചിരുന്നു. പിന്നീട് കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്രന്ഥം നൽകി പറഞ്ഞു " വീട്ടിൽ വച്ചിരുന്ന ഒരു ഗ്രന്ഥമാണ് സ്വാമികൾക്കു ഉപകാരപ്പെടുമോ എന്ന് നോക്കൂ". താങ്കൾക്ക് സംഗീതം അറിയാമോ എന്ന് സ്വാമികൾ ആരാഞ്ഞു. അല്പം വീണ വായിക്കും. എന്റെ അമ്മ നന്നായി വീണ വായിക്കുമെന്ന് വന്നയാൾ പറഞ്ഞു. ഗ്രന്ഥം തുറന്നു നോക്കിയപ്പോൾ സ്വാമികളുടെ എല്ലാ സന്ദേഹങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു. ആനന്ദം കൊണ്ട് ഹൃദയം നിറഞ്ഞ് നന്ദി പറയാൻ നോക്കിയപ്പോൾ വന്നയാളെ കാണാനുമില്ല. നാരദർ തന്നെയാണ് വന്നതെന്ന് സ്വാമികൾ അറിഞ്ഞു. സ്വന്തം ഗുരുവായി നാരദരെ സ്തുതിക്കുന്ന സ്വാമികളുടെ കീർത്തനങ്ങൾ ഉണ്ട്. സ്വന്തം അനുഭവങ്ങളാണ് അവർ കീർത്തനങ്ങളിലൂടെ പാടിയത്.
രമണമഹർഷിക്കും ഇതുപോലെ നടന്നിരിക്കുന്നു. ആരോ ഒരു ഗ്രന്ഥം വച്ച് പോയി എടുത്തു നോക്കിയപ്പോൾ അരുണാചല മഹാത്മ്യം.

അങ്ങനെ നാരദർ എല്ലാവർക്കും ഗുരു ആയി ഇരിക്കുന്നു. നമ്മൾ കരുതുന്ന പോലെ കലഹമുണ്ടാക്കുന്ന ആളല്ല.
നാരം പരമാത്മ വിഷയകം ജ്ഞാനം ധതാതീഹി നാരദഹ
നാരദർ എന്നാൽ പരമാത്മ വിഷയത്തിൽ ഉപദേശം നല്കുന്നയാൾ എന്നർത്ഥം. ഈ ഉപദേശത്തെ സ്വീകരിക്കാൻ പ്രാപ്തിയുള്ളവരെ അന്വേഷിച്ചു നടക്കുന്നു നാരദർ.അങ്ങനെയാണ് നാരദർ വാല്മീകി ആശ്രമത്തിൽ വരുന്നത്.

തപസ്വാദ്ധ്യായ നിരതനായ നാരദർ തപസ്വിയായ വാല്മീകിയെ കാണുന്നു .നാരദരുടെ വൈഷിട്യം എന്തെന്നാൽ 'വാക് വിധാം വരം' വാക്കെന്നാൽ സ്ഥൂലമായ വാക്കെ നമുക്കറിയൂ എന്നാൽ വാക്ക് ദേവതയാണ് ,പ്രാണനാണ് ,ആത്മാവിന്റ സ്ഥൂലമായ രൂപം ആണ് എന്നത് ഋഷിമാർക്ക് അറിയാം. സത്വാരി വാക് പരിമിതാനി എന്ന് വേദം. വാക്കിന് നാല് പദങ്ങൾ. ആ നാല് പദങ്ങളും ഋഷിമാർക്കേ അറിയൂ. അതേ തൊക്കെയെന്നാൽ താനി വിദുർ ബ്രാഹ്മണാനി യേ മനീഷിണഹ. ഈ പദങ്ങളുടെ സ്ഥൂലമായ തുരീയമായ ചതുർത്ഥമായ വാക്ക് മനുഷ്യ വദന്തി. അതിന്റെ സൂക്ഷ്മമായ മണ്ഡലം ഋഷിമാർക്കേ അറിയൂ. ആ സൂക്ഷ്മമായ ഭാവം തൊട്ടറിഞ്ഞ് ഉണർന്ന നാരദർ ശബ്ദ ബ്രഹ്മത്തെ അറിഞ്ഞ നാരദർ. ശബ്ദ ബ്രഹ്മ പര ബ്രഹ്മ മമോഭേ ശാശ്വതി തനു: ഭഗവാൻ ഭാഗവതത്തിൽ പറയുന്നു ശുദ്ധ ചൈതന്യമായി ഞാൻ ഒരു ഭാഗത്ത് ഇരിക്കുന്നു മറ്റൊരു ഭാഗത്ത് ശബ്ദമായും.

ബൈബിളിലും പറഞ്ഞിരിക്കുന്നു In the beginning was the word and the word was with god and the word was god. ഇവിടെ word എന്നത് Logos ശബ്ദ ബ്രഹ്മം എന്നുദ്ദേശിക്കുന്നു. ആദിയിലെ ശബ്ദ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ശബ്ദ ബ്രഹ്മം ഈശ്വരനോട് ചേർന്നിരുന്നു. ശബ്ദ ബ്രഹ്മം ഈശ്വരനായിരുന്നു.
വാക്കിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ നാരദരെ നോക്കി വാല്മീകി ചോദിച്ചു.
Nochurji 🙏 🙏

No comments: