Tuesday, November 06, 2018

ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട കാലഘട്ടം യൗവനമാണ്. വളരെയേറെ പ്രതീക്ഷകളും മോഹനസങ്കല്‍പങ്ങളും രൂപംകൊള്ളുന്ന കാലമാണ് യൗവനം. യൗവനം ഓജസ്സിന്റേയും പ്രയത്‌നത്തിന്റേയും സാഹസത്തിന്റേയും ഇച്ഛാശക്തിയുടേയും മര്‍ക്കടമുഷ്ടിയുടേയും ഇരിപ്പിടമാണ്. ആഹ്ലാദകരമായ ഉന്മേഷംകൊï് യൗവനം പൊട്ടിവിടരുന്നു. യൗവനത്തിന് വീര്യവും അന്തസ്സത്തയും സൗകുമാര്യവും ഉത്സാഹവുമുï്. യൗവനകാലത്ത് സംസാരഭീതിയെപ്പറ്റി ചിന്തയില്ല. വിശാലമായ ഒരു വേദി യൗവനത്തിനു മുമ്പില്‍ തുറന്നു കിടക്കുന്നു. 
യൗവനം പ്രബലമായിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ സ്വഭാവത്തിനു രൂപം നല്‍കണം. മനസ്സിനെ സുശിക്ഷിതമാക്കണം. വികാരങ്ങളെ നിയന്ത്രിക്കണം.ഇടതടവില്ലാത്ത  പ്രയത്‌നത്തിലൂടെ മഹനീയമായ സ്വഭാവവിശേഷത്തെ കടഞ്ഞെടുക്കുവിന്‍. യഥാര്‍ഥമായ സ്ത്രീത്വവും പു
രുഷത്വവും സ്വഭാവമേന്മയെ ആശ്രയിച്ചിരിക്കുന്നു. സ്വഭാവമാണ് നിജമായ സമ്പത്ത്. അതു നഷ്ടപ്പെട്ടാല്‍ സര്‍വവും നഷ്ടപ്പെട്ടു. ശാരീരിക സൗന്ദര്യം പ്രായം ഏറുമ്പോഴോ രോഗഗ്രസ്തമാകുമ്പോഴോ കൊഴിഞ്ഞു പോകും. പക്ഷേ സ്വഭാവസൗന്ദര്യം അനശ്വരമാണ്. മറ്റു സഹപാഠികളുമായും സുഹൃത്തുക്കളുമായും ഇടപഴകുമ്പോള്‍ മാന്യമായ പെരുമാറ്റത്തിന്റെ നിയമങ്ങള്‍ പാലിക്കുക. മനസ്സ് വളരെ ചഞ്ചലവും വഞ്ചകവുമാണ്. പ്രലോഭനങ്ങളാകട്ടെ അതീവ ശക്തവും. ഒരിക്കലും ആശകളുടെ അടിമകളാകരുത്. ഈശ്വരന്റെ ദാസന്മാരാകുവിന്‍. നിങ്ങളുടെ ഏതു ചിന്തയ്ക്കും ഈശ്വരന്‍ സാക്ഷിയാണെന്ന് എപ്പോഴും ഓര്‍മിക്കുക.
സമ്പാ:കെ.എന്‍.കെ.നമ്പൂതിരി
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

No comments: