എത്രകൊണ്ട് ജീവിക്കാന്‍ കഴിയുമോ അത്രയും ലാളിത്യവും ലഘുത്വവും ഉണ്ടായാല്‍ അതുതന്നെയാണ് സുഖം സമാധാനം.
മരങ്ങളില്‍ ഉള്ള ഫലങ്ങള്‍ ഭക്ഷിച്ച് പക്ഷികള്‍ സ്വസ്ഥതയോടെ പറന്നു പോകുന്നു. പുഴയിലെ വെള്ളം കുടിച്ച് മൃഗങ്ങള്‍ സ്വസ്ഥതയോടെ മടങ്ങുന്നു. നോക്കൂ നമുക്ക് അര്‍ത്ഥകാമങ്ങളില്‍ നിന്നും ഇതുപോലെ സ്വതന്ത്രമായി നിലകൊള്ളാന്‍ കഴിയുന്നുണ്ടോ? അതോ പലതും നമ്മെ അവിടെത്തന്നെ ബന്ധിക്കുകയാണോ!
അര്‍ത്ഥകാമങ്ങളില്‍ വീണടിഞ്ഞ് കൂടുതല്‍ ആഗ്രഹിക്കുന്തോറും കൂടുതല്‍ രോഗിയും അസ്വസ്ഥരും ദുഃഖിയും ആകുമെന്നല്ലാതെ മറ്റെന്താണ് അനുഭവം!.
krishnakumar kp
No comments:
Post a Comment