''ന വൈദ്യ പ്രഭുരായുഷ: "..ആയുസ്സിന്റെ പ്രഭു വൈദ്യനല്ല..എന്നിടത്താണ് ആയുർവേദം ദർശനമാകുന്നത്.. രോഗം ശമിപ്പിക്കുന്നത് അവനവനിലെ പ്രാണശക്തിയാണ്.. ആകുലതകളും അലോസരങ്ങളുമില്ലാതെ പുലരാൻ ജീവിതത്തിൽ സ്വസ്ഥത ശീലിക്കണമെന്ന തിരിച്ചറിവിലേക്ക് ആയുർവേദം നയിക്കുന്നു.. ഒരാൾ ആഹരിക്കുന്നതെന്തും ഔഷധമാവണം.. ചിന്തയും കർമ്മങ്ങളും സ്വസ്ഥമാവണം... അതാണ് രോഗമെന്ന ഭീതിയെ മറികടക്കാനുള്ള ഒരു സാധ്യത.. ആരോഗ്യത്തിന്റെ ഈ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടപ്പോൾ വ്യക്തിയും സമൂഹവും രോഗാതുരമായി..
മനുഷ്യമനസ്സിലെ വിദ്വേഷങ്ങൾ രോഗങ്ങളായി പരിണമിച്ചേക്കാം..
''മാ വിദ്വിഷാവഹൈ...'' എന്ന് ശീലിപ്പിച്ച വിദ്യാഭ്യാസം ശരിയായ ജീവിതത്തിന്റെ അടിസ്ഥാനമാണ് പറഞ്ഞു തന്നത്..
"തരു പക്ഷിമൃഗാകീർണ്ണം ലോകം ഒറ്റത്തപോവനം" എന്ന സമദർശിത്വത്തിന്റെ സംസ്കാരമാണ് ആയുർവ്വേദം പോലെ ഒരു ദർശനത്തിന് രൂപം നൽകിയത്.. സഹവർത്തിത്വത്തിലൂടെ സ്വസ്ഥവൃത്തിയിലേക്ക്... ഈ പരസ്പര്യമാണ് ആയുസ്സിന്റെ ശാസ്ത്രം....
ധന്വന്തരി ജയന്തിയാണ് ദേശീയ ആയുർവ്വേദ ദിനമായി ആചരിക്കുന്നത് (നവംബർ 5)
ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യ രത്നത്തിലെ ആയുർവേദ ദിനാചരണം.
"ആയുർവ്വേദത്തിന്റെ ദർശനം "എന്ന വിഷയം സംസാരിച്ചു.
Lakshmi Sankar

No comments:
Post a Comment