Monday, November 05, 2018

*സ്വാമിയേ ശരണമയ്യപ്പാ*
🙏🙏🙏🙏🙏🙏🙏🙏🙏🙏
*ശബരിമല ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജ*

ഇത് തിരുവിതാംശം കൂർ രാജവംശവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ചടങ്ങാണ് . തിരുവിതാം കൂറിലെ അവസാന രാജപ്രമുഖനുവേണ്ടി പ്രത്യേകമായി ഉണ്ടണ്ടാക്കിയ ഒരാചാരമാണിത്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനമാണ് ചിത്തിര വിശേഷമായി ശബരിമലയിൽ ആചരിക്കുന്നത്.

നവംബർ 7 ആണ് ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം . എല്ലാവർഷവും പിറന്നാളിന് ചിത്തിര തിരുന്നാള്‍ ശബരിമലയിൽ എത്തുമായിരുന്നു. അന്ന് രാജാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകൾ നടത്താറുണ്ടായിരുന്നു.  ഈ പൂജകൾ ചിത്തിര ആട്ട വിശേഷം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് ശബരിമലയിൽ എത്തുന്നവർക്കൊക്കെ വിഭവ സമൃദ്ധമായ സദ്യ നൽകിയിരുന്നു.

എന്നാൽ ഹിന്ദു വിശ്വാസമനുസരിച്ച് മരിച്ചു പോയ ആളുടെ ജന്മദിനം കൊണ്ടാടാറില്ല .അതിനാൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ  കുടുംബ സമേതം ശബരിമലയിൽ എത്തിയിരുന്ന നവംബർ 5 ആട്ടവിശേഷമായി ഇന്നും ആചരിക്കുന്നു. കാലം കഴിഞ്ഞതോടെ വിശേഷാൽ പൂജകളൊന്നും പതിവില്ലെന്നു മാത്രം

  ക്ഷേത്രപ്രവേശന വിളംബരം പോലുള്ള ചരിത്രപരമായ തീരുമാനങ്ങളെടുത്ത ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവായിരുന്നു കിരീടവും ചെങ്കൊലും ധരിച്ച അവസാനത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.  തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു.

മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ പുർണ്ണനാമം.

*അദ്ദേഹത്തിന്റെ*
*ഭരണ പരിഷ്‌ക്കാരങ്ങൾ*

1.തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ്

2.തിരുവിതാംകൂർ സർവ്വകലാശാല ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിചു.യുനിവെർസിറ്റി ഓഫ് ട്രാവൻകൂർ(ഇപ്പോഴത്തെ കേരള സർവ്വകലാശാല) 1937 ലെ യൂനിവെർസിറ്റി ആക്ട്‌നു കീഴിൽ നിലവിൽ വന്നു. തിരുവിതാംകുറിലെ എല്ലാ പൊതു സ്വകാര്യ കലാലയങ്ങളും ഈ സർവ്വകലാശാലയുടെ അധികാരപരിധിയിൽ വന്നു

3.ക്ഷേത്രപ്രവേശന വിളംബരം നടത്തി എല്ലാ ജാതിയിൽ പെട്ട ഹൈന്ദവ വിശ്വാസികൾക്കും ക്ഷേത്രപ്രവേശന അനുമതി നൽകി

4ഇൻഡ്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന ഡോ കെ ആർ നാരായണന്റെ   ഉപരിപഠനത്തിന്റെ എല്ലാ ചിലവും വഹിചു

5.. ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ്ചെലവഴിച്ചിരുന്നതെന്ന് സംയുക്ത എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു

6.ട്രാവൻകൂർ ജെന്മി-കുടിയാൻ റെഗുലേഷൻ പാസാക്കി.
ട്രാവൻകൂർ ജെന്മി-കുടിയാൻ റെഗുലേഷൻ നിയമമനുസരിച്ച് കുടിയാന് പാട്ടത്തിനു എടുത്ത സ്ഥലത്ത് ജെന്മിക്ക് ഇടപെടാൻ ഉള്ള അവകാശം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ കുടിയാന് പാട്ടസ്ഥലം സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുവാനും അധികാരം നൽകി. ജെന്മികളാൽ അടിയാന്മാരുടെ ചൂഷണം തടയുവാനായി ജന്മികരം പിരിക്കുന്നത് സർക്കാർ ഏറ്റെടുത്തു ജെന്മികൾക്ക് കൈമാറാനും തിരുമാനിച്ചു. ഭൂപരിഷ്കരണാം പോലുള്ള നിയമങ്ങൾ വരുന്നതിനും വർഷങ്ങൾക്കു മുമ്പ് വന്ന ഈ നിയമം കുടിയാന്മാർക്ക് മുമ്പെങ്ങും ഇല്ലാതിരുന്ന സ്വാതന്ത്ര്യം അനുവദിക്കുന്നതുനും ചൂഷണം തടയുന്നതിനും സഹായകമായി.

7.ചിത്തിര തിരുനാൾ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പല നിയമങ്ങളും നടപ്പിലാക്കി. ട്രാവൻകൂർ ഹിന്ദു വിഡോ റീമാരിയെജ് റെഗുലേഷൻ, ട്രാവൻകൂർ ചൈൽഡ് മാരിയെജ് റെസ്ട്രിന്റ് ആക്ട്‌, ട്രാവൻകൂർ സപ്രെഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിംഗ് ആക്ട്‌, ട്രാവൻകൂർ മറ്റേണിറ്റി ബെനെഫിറ്റ് ആക്ട്‌എന്നിവ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഹായകമായതായി കണക്കാക്കുന്നു

8.മറ്റെണിറ്റി ബെനെഫിറ്റ് ആക്ട്‌ നടപ്പിലാക്കിയ വഴി ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് പ്രസവ ശേഷം ആനുകുല്യങ്ങൾ ലഭിക്കാനും വഴിവച്ചു. ഈ ആക്ടുകൾ ശ്രീ ചിത്തിര തിരുനാളിന്റെ ദൂരദർശിത്വത്തിന്റെ ഉദാഹരണാമായി ഗവേഷകർ ചുണ്ടി കാണിക്കുന്നു.

9.ട്രാവൻകൂർ പ്രൈമറി എജ്യുകേഷൻ ആക്ട്‌ ശ്രീ ചിത്തിര തിരുനാൾ നടപ്പിലാക്കി. അതിന്റെ ഫലമായി എല്ലാവർക്കും സൌജന്യ നിർബന്ധിത വിദ്യാഭ്യാസം കർശനമാക്കാൻ തിരുമാനിച്ചു. ഈ നിയമം മൂലം ബാലവേല തിരുവിതാംകുറിൽ കർശനമായി നിരോധിക്കപ്പെട്ടു

ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ സ്ഥാനമൊഴിഞ്ഞ ശേഷം ശിഷ്ടജീവിതം ശ്രീ പദ്മനാഭദാസനായി
ആർഭാടരഹിതനായി ജീവിച്ചു.

No comments: