നന്മ അതിന്‍റെ സ്വാഭാവികമായ രീതിയില്‍ പ്രകാശിക്കും. എന്നതുപോലെ തിന്മയും അതിന്‍റെ സ്വാഭാവികമായ രീതിയില്‍ പ്രകാശിക്കും. രണ്ടിനും ഒളിച്ചിരിക്കാന്‍ സാധിക്കില്ലല്ലോ! അതായത് ഒരു പൂവ് സുഗന്ധം പരത്തുന്നതും മറ്റൊന്ന് ദുര്‍ഗന്ധം പരത്തുന്നതും അവയുടെ സ്വന്തം ഇഷ്ടത്തിനല്ല, അവയുടെ ജന്മാര്‍ജ്ജിതഗുണംകൊണ്ടു മാത്രമാണ്. സുഗന്ധം പരത്തുന്ന പൂക്കള്‍ക്കു ചുറ്റും സുന്ദരമായ ശലഭങ്ങളുടെ സമൂഹം രൂപംകൊള്ളുന്നു. ദുര്‍ഗന്ധിയായതിനു ചുറ്റും ക്ഷുദ്രജീവികളുടെ സമൂഹവും രൂപപ്പെടുന്നു. വ്യക്തി തന്‍റെ സമൂഹത്തെ സൃഷ്ടിക്കുന്നത് സ്വന്തം ഗുണം അനുസരിച്ചാണെന്നു പറയുന്നത് അതുകൊണ്ടാണ്.
അതിനാല്‍ തിന്മകളെ എതിര്‍ക്കുന്നതിനേക്കാള്‍ പ്രായോഗികം നന്മകളെ സ്വയം വളര്‍ത്തുക എന്നതു മാത്രമായിരിക്കും എന്ന് ആചാര്യന്മാര്‍ ഉപദേശിക്കുന്നു.
krishnakumar kp
No comments:
Post a Comment