Wednesday, November 07, 2018

നമ്മുടെ ചിന്തകള്‍ സമൂഹത്തിലെ ഏതുതരം ചിന്തകളുമായി കൂടിച്ചേര്‍ന്നാണ് നാം ഓരോ പ്രവര്‍ത്തികളില്‍ വ്യാപരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
നടന്നുപോകുമ്പോള്‍ വഴിയരുകില്‍ വിശന്ന് ഭിക്ഷചോദിക്കുന്ന ഒരാളെ കാണുന്നു. പലരും കാണുന്നു. എന്നാല്‍ ചിലര്‍ മാത്രം സഹായിക്കുവാന്‍ തിരിഞ്ഞുനില്‍ക്കുന്നു. സഹായം ചോദിക്കുന്ന ആളിന്‍റെ ഇച്ഛാശക്തി പ്രവര്‍ത്തിക്കുക അതിനനുകൂലമായ സഹായസന്നദ്ധരായ മാനസികസംസ്ക്കാരമുള്ളവരില്‍ മാത്രമാണ് എന്നതാണ് കാര്യം. ചിലര്‍ കിട്ടുന്ന പണമെല്ലാം മദ്യപിച്ചുതീര്‍ക്കുന്നു. അവര്‍ക്ക് പണം ഇല്ലാതെവന്നാല്‍ മദ്യം വാങ്ങിക്കൊടുക്കുവാന്‍ കൂട്ടുകാര്‍ വരും.
ഇത്തരത്തില്‍ നാം ഏതുതരം സംസ്കാരത്തെ ഉള്ളില്‍ ആര്‍ജ്ജിച്ചുവോ അത്തരം സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് അതിനെതന്നെ പരിപോഷിപ്പിക്കുകയാണ്. സമൂഹത്തില്‍ എല്ലാ തരത്തിലുള്ള ചിന്തകളും നിറഞ്ഞിരിക്കുന്നു. ഉത്തമവും മധ്യമവും അധമവുമായ ചിന്തകളുടെ സ്വാധീനവലയം എപ്പോഴും നമ്മെചുറ്റിയുണ്ട്. എന്നാലും നാം നമുക്ക് അനുകൂലമായ ചിന്തകളുമായി കൂടിച്ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക! നാം സ്വയം പരിണമിക്കുന്നതിനനുസരിച്ച് നമ്മുടെ പ്രവൃത്തിമണ്ഡലവും മാറുന്നതുകാണാം.
krishnakumar kp

No comments: