തന്നെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കെല്ലാം വേണ്ടുന്നത് കോടുത്തു കഴിഞ്ഞ് ആവശേഷിക്കുന്ന പൊട്ടും പൊടിയും ഭക്ഷിക്കുന്ന മാതൃസഹജമായ ത്യാഗം പ്രകാശിപ്പിക്കുന്ന ആചാര്യന്മാരാണ് ഭാരതത്തിലുണ്ടായിട്ടുള്ളത്. അവര്‍ ലോകത്തിന് ഉപദേശിച്ച ആദര്‍ശങ്ങളെന്താണോ അതിന്‍റെതന്നെ പ്രായോഗികമൂര്‍ത്തികളായിട്ടുണ്ട്. ശ്രീകൃഷ്ണന്‍ തുടര്‍ന്നുള്ള ഗുരുപരമ്പരയില്‍ വന്നുചേരുന്ന ഓരോ ആചാര്യനെയും നോക്കൂ അവര്‍ അവരുടെ ആദര്‍ശങ്ങള്‍ക്ക് സ്വയം ദൃഷ്ടാന്തം അയിരിക്കുന്നു എന്നു കാണാം. ആദര്‍ശത്തിന്‍റെ മൂര്‍ത്തിമത് ഭാവത്തെ ലോകരും ആരാധിക്കുന്നു, അതൊരു സന്ന്യാസിയാകട്ടെ പ്രജയാകട്ടെ രാജാവാകട്ടെ.
കൈയടക്കുന്നയാളിന്‍റെ
ഭോഗപരതയോ അധീശത്വമോ അല്ല, വിട്ടുകൊടുക്കുന്നതിന്‍റെ ത്യാഗപൂര്‍ണ്ണതയും ഭക്തിയും ജ്ഞാനവും ആണ് ഭാരതീയാദര്‍ശം.
ഭോഗപരതയോ അധീശത്വമോ അല്ല, വിട്ടുകൊടുക്കുന്നതിന്‍റെ ത്യാഗപൂര്‍ണ്ണതയും ഭക്തിയും ജ്ഞാനവും ആണ് ഭാരതീയാദര്‍ശം.
ഭാരതം മതിക്കുന്നതും നമിക്കുന്നതും ത്യാഗപൂര്‍ണ്ണതയെയാണ്. ത്യാഗമാണ് ആനന്ദത്തിനും ജ്ഞാനത്തിനും വഴിയാകുക. ത്യാഗസന്നദ്ധമല്ലാത്ത ഭോഗപരതയാകട്ടെ ഉള്ളില്‍ വിക്ഷേപവും പുറത്ത് പ്രക്ഷോഭവും ഉണ്ടാക്കുന്നു. ശ്രീരാമചന്ദ്രനിലെ ത്യാഗപൂര്‍ണതയാണ് സ്വമനസ്സിലും സ്വഗൃഹത്തിലും അധികാരത്തിലും ജനങ്ങളിലും ശാന്തിയും ഐക്യവും നിലനിര്‍ത്താന്‍ കാരണമായത്. അതിനാല്‍ ത്യാഗപൂര്‍ണ്ണമായ ജീവിതം ലോകോപകാരപ്രദമാകയാല്‍ ഭാരതം അതിനെ എന്നും ആദരിച്ചിരുന്നു.
krishnakumar kp
No comments:
Post a Comment