No edit permissions for മലയാളം

ശ്ലോകം 30

ദേഹീ നിത്യമവധ്യോ ഽയം ദേഹേ സർവസ്യ ഭാരത
തസ്മാത്സർവാണി  ഭൂതാനി ന ത്വം ശോചിതുമർഹസി
  ഭാരത- ഹേ ഭാരതാ; സർവസ്യ - ഏവരുടേയും; ദേഹേ - ദേഹത്തിൽ; അയം ദേഹീ - ഈ ദേഹി (ആത്മാവ്); നിത്യം - എന്നും (ഒരിക്കലും)അവധ്യഃ - അവധ്യനാണ് (വധിക്കപ്പെടാൻ കഴിയാത്തവനാണ്); തസ്മാത്  - അതുകൊണ്ട്; സർവാണി - എല്ലാ; ഭൂതാനി - ജീവജാലങ്ങളെക്കുറിച്ചും; ത്വം – നീ; ശോചിതും - ദുഃഖിക്കുവാൻ; ന അർഹസി - അർഹനല്ല.
  ഹേ ഭാരതാദേഹി (ദേഹത്തിൽ വസിക്കുന്ന സത്ത) അനശ്വരനാണ്അതിനെ കൊല്ലുവാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഏതൊരു ജീവനെക്കുറിച്ചും നീ വ്യസനിക്കേണ്ടതില്ല.
ഭാവാർത്ഥം:
 ശ്രീഭഗവാൻ പരിണാമാതീതനായ ആത്മാവിനെക്കുറിച്ചുള്ള വിവരണം ഇവിടെ നിർത്തുകയാണ്. ഭഗവാൻ ശ്രീകൃഷ്ണൻ അനശ്വരനായ ആത്മാവിനെ വിവിധ രീതികളിൽ വർണ്ണിച്ചതിനു ശേഷം, ആത്മാവ് നാശരഹിതനും, ശരീരം നശ്വരവുമാണെന്ന് സ്ഥാപിക്കുന്നു. അതുകൊണ്ട്, ഒരു ക്ഷത്രിയനെന്ന നിലയ്ക്ക് അർജുനൻ തന്റെ മുത്തച്ഛനായ ഭീഷ്മനും ഗുരുവര്യനായ ദ്രോണനും, യുദ്ധത്തിൽ മരിച്ചേക്കുമെന്ന് ഭയന്ന് കർത്തവ്യനിർവ്വഹണത്തിൽ നിന്ന് പിന്മാറാൻ പാടില്ല. ഭൗതികശരീരത്തിനതീതമായി ഒരാത്മാവുണ്ടെന്ന് ശ്രീകൃഷ്ണനെ പ്രമാണമാക്കി നാം മനസ്സിലാക്കണം. ആത്മാവ് എന്നൊന്ന് ഇല്ലെന്നോ രാസപദാർത്ഥങ്ങളുടെ സമ്മിശ്രണഫലമായി ഭൗതികപരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ജീവന്റെ ലക്ഷണങ്ങൾ ആവിർഭവിക്കുകയാണ്ടെന്നോ പറയുന്നതല്ല. ശരി. ആത്മാവിന് ശാശ്വതത്വമുണ്ടെന്നിരിക്കിലും ഹിംസ ആശാസ്യമല്ല. എങ്കിലും ഒരു യുദ്ധത്തിൽ ഹിംസയുടെ അത്യാവശ്യം വരുമ്പോൾ അതിനെ അപലപിക്കാനും വയ്യ. ദൈവഹിതമനുസരിച്ച ആ ആവശ്യം സാധൂകരിക്കപ്പെടണം, എന്നാലത് തന്നിഷ്ടപ്രകാരമാകരുത്.
vedabase