*"ഭിത്തിയിലെ കണ്ണാടി അലമാരിയില്‍ നിങ്ങള്‍ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന സെറാമിക് പാത്രങ്ങള്‍ ആര്ക്കുവേണ്ടി കാത്തു വെച്ചിരിക്കുന്നവയാണ്..?*
*ചെറിയ നീല പൂക്കളുള്ള മേശവിരി ആരു വരുമ്പോള്‍ എടുത്തു വിരിക്കാനായി മടക്കി വെച്ചിരിക്കുന്നതാണ്..?*
*തിളങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുകളും അനങ്ങാതെ ഇരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്..?*
*ആരു നിങ്ങളുടെ പേര് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറി വരുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്..?*
*ഏതു അതിഥിയെയാണ് നിങ്ങള്‍ പ്രിയമോടെ ഇത്രയും നാള്‍ കാത്തിരുന്നത്..?*
ഇന്നുകള്‍ മറഞ്ഞു നാളെകള്‍ ഇനിയും വരും...
വിചാരിച്ചതും വിചാരിക്കാത്തതുമായ ആളുകളും അന്ന് വരും. കുട പിടിച്ചു വരും,
അവര്‍ വില കൂടിയ വണ്ടികളില്‍ നിങ്ങളെ കാണാന്‍ കൂട്ടമായി വരും.
പക്ഷെ ആ പാത്രങ്ങളും ആ മേശ വിരിയും അങ്ങനെ തന്നെ ആ അലമാരിയില്‍ ഇരിക്കും.
സെറാമിക് കപ്പിന്‍റെ വക്കുകള്‍ പൊടി പിടിച്ചു മങ്ങും.
മേശ വിരിയുടെ മടക്കില്‍ മഞ്ഞ വരകള്‍ വീഴും.
*സൂക്ഷിച്ചു വെച്ചിരിക്കുന്നതൊന്നും ഒരിക്കലും പുറത്തേയ്ക്ക് എടുക്കില്ല നമ്മള്‍..!*
*ഇതിലും വലിയ അതിഥികള്‍ ഇനിയും വരാനുണ്ടെങ്കിലോ?*
*നമ്മള്‍ ആരെയാണ് ഇങ്ങനെ കാത്തിരിക്കുന്നത്?*
*ഏതു ആഘോഷത്തെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്..?* *നാളെയ്ക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു നമ്മള്‍ ഇന്നത്തെ ജീവിതം ജീവിക്കാതെ തീര്‍ത്തു കളയുന്നു.*
*നമ്മള്‍ അറിയുന്നില്ല,..*
*നമ്മളെക്കാള്‍ വലിയ അതിഥികള്‍ നമുക്ക് വരാനില്ലായെന്നും നമ്മുടെ ജീവിതത്തെക്കാള്‍ വലിയ ആഘോഷം ഒന്നും തന്നെ നമ്മുക്കില്ലായെന്നും..!*
എല്ലാം കാത്തിരുപ്പാണ്...
കാലം ആര്‍ക്കും വേണ്ടി കാത്തു നില്ക്കുന്നില്ല.
നിമിഷനേരം കൊണ്ട് നമ്മളൊക്കെ മക്കളുടെ വീടുകളിലെ ഭിത്തിയിലെ ചിത്രങ്ങളായി മാറും.
നമ്മള്‍ മാറ്റി വെച്ച നമ്മളുടെ ആശകള്‍ മാറി മറിഞ്ഞു പോകും.
അരിഷ്ട്ടിച്ചതും പിടിച്ചതും മാത്രമേ മിച്ചം കാണൂ!
നമ്മുക്ക് വേണ്ടി ചിരിക്കാനായി ഇന്ന് നമ്മളെ ഉള്ളൂ.
അതോര്‍ക്കണം..!
അടി കിട്ടാന്‍ സാധ്യതയുള്ള ദിവസം നല്ല ഉടുപ്പിടാതെ സ്കൂളില്‍ പോകുന്ന കുട്ടിയെ പോലെ നമ്മള്‍ എന്തിനെയൊക്കെയോ പേടിച്ചു സന്തോഷം മാറ്റി വെയ്ക്കുന്നു.
നാളെ വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഇന്ന് ചിരിക്കുന്നില്ല,
കളിക്കുന്നില്ല.
നമ്മള്‍ *ഓര്‍ക്കേണ്ടിയിരിക്കുന്നു.*
*ഇന്നിനെക്കാള്‍ വലിയ ദിവസം ഇനി വരാനില്ലയെന്ന്.*
*ഇന്ന് പോലെ തന്നെയാണ് നാളെയെന്നും.*
*ജീവിക്കാതെ നഷ്ട്ടപ്പെടുത്തുന്ന നിമിഷങ്ങള്‍ എന്നന്നേയ്ക്കും ഇന്നലകളില്‍ മറഞ്ഞു പോകുമെന്നും..!*
എന്തു വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നതെന്ന്!
നിങ്ങള്‍ ഒന്നിനും വേണ്ടി കാത്തിരിക്കേണ്ട!.
*ഏറ്റവും നല്ല മേശ വിരിപ്പ് നിങ്ങള്ക്കായി ഇന്ന് പുറത്തെടുത്തു കുടഞ്ഞു വിരിക്കൂ.*
*കര്‍ട്ടന്‍ വലിച്ചിടൂ.*
*നനയാത്ത തുണി കൊണ്ട് തുടച്ചു മിനുക്കിയ തിളങ്ങുന്ന സ്പൂണുകളും,*
*നിങ്ങളുടെ അലമാരയിലുള്ള ഏറ്റവും നല്ല പാത്രങ്ങളും അതില്‍ നിരത്തൂ...*
*സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍ മേശമേല്‍ കത്തിച്ചു വെയ്ക്കൂ.*
*"നിങ്ങളാണ് താരം"*
*നിങ്ങളുടെ ഇന്നാണ് ആഘോഷം.*
*ഇന്നാണ് നിങ്ങളുടെ ഏറ്റവും വലിയ ആ ദിവസം..!*
*നിങ്ങള്‍ക്ക് സാധിക്കുന്ന പോലെ നിങ്ങളുടെ ഇന്നുകള്‍ ആഘോഷങ്ങളാക്കൂ..!*
പണം വലിച്ചെറിയാണമെന്നോ കടമകള്‍ മറക്കണമെന്നോ അല്ല ഞാന്‍ പറയുന്നത്.
പറയനുള്ളതേ ഞാന്‍ പറയുന്നുള്ളൂ.
ഈ ദിവസം നിങ്ങള്‍ നിങ്ങള്‍ക്കായി കുറച്ചു കൂടുതല്‍ ജീവിക്കൂ.
*ഒരു ചായ കൂടുതല്‍ കുടിക്കൂ,*
*ഒരു ചിരി കൂടുതല്‍ ചിരിക്കൂ...*
*നരകള്‍ വന്നോട്ടെ...*
*മുട്ട് വേദനിച്ചോട്ടെ...*
*ആഘോഷമായി നമുക്ക് മുന്നോട്ടു പോകാം.*
*ഒരു ജീവിതമല്ലേയുള്ളൂ..!*
*വരും ദിവസങ്ങളും കൂടുതൽ മനോഹരമാകട്ടെ...*
🌱🌹🌹🌹🌹🌹🌹🌹🌹🌹🌱
*നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അതിഥി നിങ്ങൾ തന്നെയാണ്...!*
പരക്കട്ടെ പ്രകാശം
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

No comments:
Post a Comment