Saturday, December 21, 2019

ചതുശ്ലോകീ ഭാഗവതം :80


*അപ്പൊ മനസ്സ് കൊണ്ടുള്ള അനുഭവം അല്ലാ.. മനസ്സിനെ നീക്കിയിട്ട് കാണണ    അനുഭവം ആണ്*.........



ഗുരുവായൂരില് പോകുമ്പോ.... ഇങ്ങനെ പോകുമ്പോ....  ആളുകൾ ഇങ്ങനെ ക്യൂ വില് പോകുമ്പോ.. . ഒരാൾക്കും ഒരാൾക്കും ഇടയിൽ നിക്കുമ്പോൾ ഗുരുവായൂരപ്പനെ കാണും... ല്ലേ....

രണ്ടു ഭക്തന്മാരുടെ ഇടയിലൂടെ  ഗുരുവായൂരപ്പനെ കാണും... അത് കൊണ്ടാണ്  കൃഷ്ണനെ ഇടയൻ എന്ന് പറയ്ണ്ത് ... 🙏🏼🙏🏼🙏🏼😊😊

പശുവിനെ മേയ്ക്കണത്  കൊണ്ട് മാത്രല്ലാ.... ഇടയില് കാണ്ന്ന ആള്... 🥰🥰🥰

അതേപോലെ നമ്മള്ടെ അകത്തും  ഒരു ചിത്തവൃത്തിക്കും,  ഒരു  ചിത്തവൃത്തിക്കും ഇടയില് എന്താ ഉള്ളത്?

ചിത്തവൃത്തി അല്ലാതൊരു വസ്തു അവിടെ ഉണ്ടല്ലോ?
അനുസ്യൂതം ചിന്തിക്കാൻ ആർക്കും കഴിയില്ല...

*ഓരോ ചിത്തവൃത്തിക്കും നടുവില് നിശ്ചയം ആയിട്ടും കൊറേ  gap ഉണ്ട്*..

*പക്ഷേ അവിടെ എന്താ ഉള്ളതെന്ന് നമ്മള്  ശ്രദ്ധി ക്കണില്യ*

*ആ ഇടയനെ നമ്മൾ ശ്രദ്ധിയ്ക്കണില്യ*....
*അവിടെ എന്ത് ഉണ്ടോ അത് പൂർണമാണ്*

അത്‌ ഭഗവദ് സ്വരൂപമാണ്...
ഭഗവാൻ നേടിയെടുക്കേണ്ട വസ്തു അല്ലാ... ഭഗവാൻ സിദ്ധവസ്തു ആണ്...

അതാണ് പ്രഹ്ലാദൻ പറേണത്...
*മിനക്കെടുകയേ വേണ്ടല്ലോ*....എന്നാണ് .. പ്രഹ്ലാദൻ പറയുന്നത്...  എന്തിനാ ബുദ്ധിമുട്ടണത്?

നഹി അച്യുതം പ്രീണയതോ
ബഹു ആയാസോ  അസുരാത്മജാഃ
ആത്മത്വാത് സർവഭൂതാനാം
സിദ്ധത്വാ ദിഹ സർവത:

കിട്ടിയിട്ടുള്ള വസ്തുവാണ് ഭഗവാൻ !!!  ഭഗവാനെ എവിടെപ്പോയി നേടിയെടുക്കണം?
ഭഗവാനാണ് കിട്ടിയിട്ടുള്ളത്... ശരീരം ഒന്നും കിട്ടിയിട്ടില്ല..

ശ്രീ നൊച്ചൂർ ജി..
Parvati 

No comments: