No edit permissions for മലയാളം

ശ്ലോകങ്ങൾ 42-43

യാമിമാം പുഷ്പിതാം  വാചം (പവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാർഥ നാന്യദസ്തീതി വാദിനഃ
കാമാത്മാനഃ സ്വർഗപരാ ജന്മകർമ്മഫലപ്രദാം
 ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പതി
  പാർഥ - ഹേ പാർത്ഥാ; അവിപശ്ചിതഃ - മൂഢന്മാരും; വേദവാ ദരതാഃ - വേദത്തെ അനുസരിക്കുന്നവരും; അന്യത് - (ഇതല്ലാതെ) വേറൊന്ന്; ന അസ്തി ഇതി - ഇല്ല എന്ന്; വാദിനഃ - വാദിക്കുന്നവരും; കാമാത്മാനഃ - ഇന്ദ്രിയതൃപ്തിയിൽ സദാ തത്പരരും; സ്വർഗ്ഗപരാഃ - സ്വർഗകാംക്ഷികളും; ജന്മകർമഫലപ്രദം - നല്ല ജന്മം; സത്കർമ്മം എന്നീ ഫലങ്ങൾ തരുന്നതുമായ; ഭോഗൈശ്വര്യ ഗതിം (പതി - ഭോഗൈശ്വര്യ പ്രാപ്തിയെക്കുറിച്ച്; ക്രിയാവിശേഷബഹുലാം - ക്രിയാവിശേഷങ്ങൾ ധാരാളമുള്ളതായ; യാം - യാതൊരു; ഇമാം - ഈ; പുഷ്പിതാം വാചം - പുഷ്പിതമായ വാക്കിനെ; പ്രവദന്തി - പറയുന്നു.
  സ്വർഗ്ഗലോകപ്രാപ്തിധന്യമായ പുനർജന്മംപ്രഭാവം എന്നിവയ്ക്ക് ക്കുവേണ്ടി വിവിധ കർമ്മങ്ങൾ ഫലാപേക്ഷയോടെ ചെയ്യാൻ നിർദ്ദേശിക്കുന്ന വേദസൂക്തങ്ങളാൽ അല്പബുദ്ധികൾ അത്യന്തം ആസക്തരാകുന്നു. ഇന്ദ്രിയസുഖപൂർത്തിയേയും ഐശ്വര്യ ജീവിതത്തേയും ആഗ്രഹിക്കുന്ന അവർ അവയേക്കാൾ ഉത്ക്ക്യഷ്ടമായി ഒന്നുമില്ലെന്ന് വാദിക്കുന്നു.
ഭാവാർത്ഥം:
 സാധാരണ മനുഷ്യർ സ്വതവേ വളരെ ബുദ്ധിമാന്മാരല്ല. അറിവില്ലായ്മ കാരണം വേദങ്ങളുടെ കർമ്മകാണ്ഡങ്ങളിൽ നിർദ്ദേശിക്കപ്പെടുന്ന ഫലേച്ഛാപൂർവ്വകങ്ങളായ കർമ്മങ്ങളാൽ അവർ എത്രയും ആസക്തരാകുന്നു. ഭൗതികൈശ്വര്യസമൃദ്ധിയും സ്ത്രീകളും മദ്യവും വേണ്ടുവോളമുള്ള സ്വർഗ്ഗത്തിലെ ഇന്ദ്രിയസുഖം തികഞ്ഞ ജീവിതത്തെ കവിഞ്ഞ് ഒന്നും അവർക്കാഗ്രഹമില്ല. വേദോക്തങ്ങളായ യജ്ഞങ്ങളിൽ സ്വർഗ്ഗലോകവാസമുദ്ദേശിച്ച് അനുഷ്ഠിക്കേണ്ടതായി പലതുമുണ്ട്. വിശേഷിച്ച് ജ്യോതിഷ്ടോമയജ്ഞങ്ങൾ. വാസ്തവത്തിൽ   സ്വർഗ്ഗേച്ഛുവായ ഏതൊരാളും ഇവ ചെയ്തിരിക്കണമെന്നത്രേ വിധി. അല്പ ബുദ്ധികൾ വൈദിക ജ്ഞാനത്തിന്റെ ഉദ്ദേശ്യം തന്നെ ഈ സ്വർഗ്ഗ ലോകപ്രാപ്തത്തിയാണെന്ന് വിശ്വസിച്ചുപോരുന്നു. അനുഭവജ്ഞാനം കുറഞ്ഞ അക്കൂട്ടർക്ക് കൃഷ്ണാവബോധത്തോടെ സുനിശ്ചിത കർമ്മ ത്തിൽ മനസ്സുറപ്പിക്കാൻ പ്രയാസം കൂടും. ഫലമെന്തെന്നറിയാതെ മൂഢ ന്മാർ വിഷവൃക്ഷത്തിന്റെ പൂക്കളാൽ ആകൃഷ്ടരാവുന്നതുപോലെ അജ്ഞാനികളായ മനുഷ്യർ സ്വർഗ്ഗീയമായ ഐശ്വര്യത്താലും അവിടെ യുള്ള സുഖഭോഗങ്ങളാലും ആകർഷിക്കപ്പെടുന്നു.
  ചാതുർമാസ്യ വ്ര തമനുഷ്ഠിക്കുന്നവർ സോമപാനംചെയ്ത് അനശ്വരതയും സന്തുഷ്ടിയും നേടാൻ അർഹരാകുമെന്ന് വേദങ്ങളിലെ കർമ്മകാണ്ഡ വിഭാഗത്തിൽ പറയുന്നു. (അപാമസോമം അമൃതാ അഭൂമ എന്നും അക്ഷയ്യം ഹ വൈ ചാതുർമാസ്യം യജ്ഞഃ സുകൃതം ഭവതി എന്നും) ചിലർക്ക് ഭൂമിയിൽവെച്ച് തന്നെ ഇന്ദ്രിയസുഖാസ്വാദനത്തിന് വേണ്ടുന്ന കരുത്താർജ്ജിക്കാൻ വേണ്ടി സോമരസം കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ഭൗതികബന്ധങ്ങളിൽ നിന്നുള്ള മുക്തിയിൽ അവർക്ക് വിശ്വാസമില്ല. ആർഭാടമേറിയ വൈദികയജ്ഞച്ചടങ്ങുകളിൽ നന്നെ താത്പര്യമുണ്ടുതാനും. പ്രായേണ ഭോഗേച്ചുക്കളായ അവർക്ക് സ്വർഗ്ഗീയ ജീവിതസുഖങ്ങളിൽ മാത്രമാണ് താത്പര്യം. അവിടെ (സ്വർഗ്ഗത്തിൽ) നന്ദന വനമെന്നൊരു തോട്ടമുണ്ടെന്നും അതിൽ സുന്ദരികളായ ദേവാംഗനകളുമായി സഹവസിക്കാനും ഇഷ്ടം പോലെ സോമരസം ആസ്വദിക്കാനും സാധിക്കുമെന്നും പറയപ്പെടുന്നു. തീർച്ചയായും ഇന്ദ്രിയബദ്ധമാണത്തരം ശാരീരികാനന്ദം. കേവലം ഭൗതികവും നശ്വരവുമായ സുഖത്തിൽ മുഴുകി ഐഹിക പ്രപഞ്ചത്തിനുടമകളായി നാൾ കഴിക്കുന്നവരാണ് അവിടെയുള്ളത്.
vedabase