Saturday, December 28, 2019

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*


*ഓം നമ:ശിവായ*


*ഭാഗം -1⃣2⃣*


*⚜ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും🙏*


*ആനപ്പൂരം🐘*

കേരളത്തിന്റെ നെല്ലറയായ പാലക്കാടൻ ഗ്രാമങ്ങളിൽ ഉത്സവച്ഛായ പകരുന്ന കുംഭമാസത്തിൽ ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുന്ന തുടികൊട്ടും, കേളികോട്ടും, മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ നിന്നുമുള്ള വിമോചനമെന്ന വണ്ണം ആവേശത്തിന്റെ അലകടൽ സൃഷ്ടിക്കുന്നു. 1066 ലാണ് ചിനക്കത്തൂർ കാവിൽ ആനപ്പൂരം ആരംഭിച്ചത്. ആനപ്പൂരത്തിന് തുടക്കം കുറിച്ചത് പാലത്തോൾ മനയായിരുന്നു. അനുക്രമമായി ചിനക്കത്തൂർ തട്ടക നിവാസികളുടെ ഉത്സാഹത്തിമർപ്പിന്റേയും അക്ഷീണ പ്രവർത്തനത്തിന്റെയും ഫലമായി ആനപ്പൂരം പ്രശസ്തിയാർജ്ജിച്ചുവന്നു. ഏഴ് ദേശങ്ങളും ഒരുമിച്ച് നിന്ന് ഗജവീരന്മാരെ അണിനിരത്തിയതോടു കൂടി പൂരം കേരളത്തിലെ പൂരങ്ങളിൽ കേൾവികേട്ടതായിമാറി
ആനപ്പൂരം ആഘോഷിക്കുന്നത് രണ്ട് ചേരികളായിട്ടാണ്. *"ഒറ്റപ്പാലം,മീറ്റ്ന, പാലപ്പുറം,പല്ലാർ മംഗലം, എറക്കോട്ടിരി"* എന്നീ ദേശങ്ങൾ ചേർന്ന പടിഞ്ഞാറൻ ചേരിയും,
*"തെക്കുംമംഗലം, വടക്കും മംഗലം"* എന്നീ ദേശങ്ങൾ ചേർന്ന കിഴക്കൻ ചേരിയും.

ദേവി വിഗ്രഹം വഹിച്ചുകൊണ്ട് ഏഴു ദേശങ്ങളിൽ നിന്നും വരുന്ന ഗജവീരന്മാർ പോക്കുവെയിലിന്റെ പൊൻപ്രഭയും പേറി ക്ഷേത്രാങ്കണത്തിലേക്കു പ്രവേശിക്കുമ്പോൾ
ജനസഹസ്രങ്ങളെ ഉത്സവത്തിമിർപ്പിന്റെ ഉദാത്ത മേഖലകളിൽ എത്തിക്കുന്നു.

 ക്ഷേത്രത്തിൽ എത്തുന്നതോടെ കിഴക്കൻ ചേരിയും, പടിഞ്ഞാറൻ ചേരിയും തങ്ങളുടെ പൂരം കേമമാക്കാൻ ചേരിതിരിഞ്ഞുള്ള ഒരു മത്സരം സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രമാണ്‌
പ്രസിദ്ധ വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആനപ്പൂരം കാവിൽ നിരന്നു കഴിഞ്ഞാൽ പഞ്ചവാദ്യം അവസാനിക്കുന്നു.

 തുടർന്ന് ആവേശത്തിന്റെ പൂത്തിരി കത്തിക്കുന്ന പാണ്ടിമേളം തുടങ്ങുകയായി. കേരളത്തിലെ പ്രശസ്തരായ വാദ്യകേസരികൾ ഇരു ചേരികളിലും അണിനിരന്ന് അവരുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ പ്രയോഗിക്കുമ്പോൾ ജനസഹസ്രങ്ങൾ അവരുടെ കഴിവിനെ പ്രകീർത്തിക്കുന്നു. ഉരുട്ടുചെണ്ടയും, വീക്കു ചെണ്ടയും, കൊമ്പും, കുഴലും, താളവും, താളക്രമങ്ങളുടെ ധൃതകാലവും പതി കാലവും പാടിത്തീർക്കുമ്പോൾ ആസ്വാദകഹൃദയങ്ങളിൽ ആനന്ദത്തിന്റെ കുളിരലകൾ സൃഷ്ടിക്കുന്നു. അസ്തമയ സൂര്യനോടൊപ്പം ആനപ്പൂരം ഒരു പകലിന് വിരാമമിടുന്നു.

ഉദയസൂര്യനോടൊപ്പം ഇരു ചേരികളും വീണ്ടും മത്സരബുദ്ധിയോടു കൂടി ക്ഷേത്രാങ്കണത്തിൽ എത്തുകയും മേളവിദ്ഗദന്മാർ തങ്ങളുടെ പ്രയോഗ പാടവങ്ങൾ ഒന്നൊന്നായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ഇരു ചേരിയിലേയും 27 ഗജവീരന്മാർ രാവിലെ ഏഴുമണിയോടെ ഒന്നിച്ച് അണിനിരന്ന് ഭഗവതിയെയും വണങ്ങി ആനപ്പുരം മംഗളകരമായി പര്യവസാനിക്കുന്നു🙏.

*അമ്മേ നാരായണ, ദേവീ നാരായണ*

ഈ ലേഖനം എനിക്ക് എഴുതാൻ എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്ന ശ്രീ.ഹരിദാസ് സാറിനോടും, (പാലപ്പുറം) ശ്രീ.ശ്രീവത്സൻ മാഷോടും (ലെക്കിടി) പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.🙏

No comments: