Sunday, December 22, 2019

"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”

നമ്മുടെ ജന്മഭൂമിയുടെ മഹത്വമായി ലോകം അംഗീകരിക്കുകയും ആദരിക്കുയും ചെയ്യുന്ന ആപ്തവാക്യം. ലോകം ഹൃദയത്താൽ ഏറ്റു ചെല്ലിയ മഹത്തായ ശാന്തിസൂക്തങ്ങളെയാണ്  സങ്കുചിത താല്പര്യക്കാർ വ്യജവ്യഖ്യാനങ്ങൾ കൊടുത്ത് അപമതിക്കുന്നത്.. അറിവുള്ളവർ നിസംഗരായി മിണ്ടാതിരിക്കുന്നു. ഇപ്രകാരം ജനഭൂമിയെ അപമാനിക്കുകയും അപമതിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇവിടെക്കൂടിവരുന്നു.
“സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.
ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ.
(പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.
വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഭാരതസംസ്കാരം ഉൾക്കൊണ്ട ഒരാൾക്ക് എന്ന ശബ്ദത്തിന് അര്‍ഥം? ഗോവ് എന്നതിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്. അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്.സജ്ജനമെന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു...
ഇതൊരു ജാതിപ്പേരായിട്ട് പത്തുശതകത്തിലേറെആയിട്ടില്ല..അതുവരെ കർമ്മംകൊണ്ടും ഗുണംകൊണ്ടും മാത്രമേ ചാതുർവണ്ണ്യമുള്ളായിരുന്നു .അറിവുള്ളവരെയെല്ലാം ബഹുമാനിക്കുന്നു. പണ്ടുമാത്രമല്ല ഇപ്പോഴും...ശ്രീനാരായണഗുരു അവർണ്ണനും എഴുത്തച്ഛനും ചട്ടമ്പിസ്വാമികളും ശൂദ്രരുമായിരുന്നുമോർക്കുക.....എന്നാൽ ഇവർ കർമ്മം കൊണ്ട് ബ്രാഹ്മണരല്ലേ...ജനകൻ ക്ഷത്രിയനായ രാജാവായിരുന്നുവെങ്കിലും കർമ്മംകൊണ്ട് ബ്രാഹ്മണനായി... ചണ്ഡാളനായ മത്സ്യഗന്ധിയുടെ പുത്രനായ കൃഷ്ണദ്വൈപായൻ വേദങ്ങളെ വ്യസിപ്പിച്ചു വേദവ്യാസനായി . മറ്റൊരു ചണ്ഡാളനായ വേടൻ രത്നാകരൻ ആദികാവ്യമെഴുതിയ വാത്മീകിയായി.
ഹിന്ദുസ്ഥാൻ എന്ന ഈ ഇന്ത്യാ മഹാരാജ്യത്തെ സംസ്കാരം സ്വഭാവികമായും ഹൈന്ദവമാകും (അതിനു ഹിന്ദുമതമെന്നല്ല അതിൻറെ അർത്ഥം..ഹിന്ദസ്ഥാനെ സംബന്ധിച്ച്എന്നർത്ഥം) മതാടിസ്ഥാനത്തിലല്ല അത് ..ഹിന്ദുമതം മതമായി അംഗീകരിക്കപ്പെട്ടിട്ട് .അധികകാലമായിട്ടില്ല.. അറേബ്യയിലെ സംസ്കാരം അറബി സംസ്കാരമാണെന്നോ ചൈനയിലെ സംസ്കാരം ചൈനീസ് സംസ്കാരമാണെന്നോ പറയുന്നതിൽ ഒരു ആക്ഷേപവും ആരും ഉന്നയിച്ചിട്ടില്ലല്ലോ.ഹിന്ദുസ്ഥാൻ സംസ്കാരം എന്തുകൊണ്ട് ഹിന്ദുസംസ്കാരമെന്നു പറയുമ്പോൾ എന്തുകൊണ്ട് ചിലർക്കു സഹിക്കവയ്യാതാകുന്നു.?.
എന്നാൽ തർക്കമില്ലാതെ പറയാം ഇന്ത്യയുടെ ഗണിതപാരമ്പര്യം ചികിത്സാപാരനമ്പര്യം എന്നതുപോലെ. ആയിരക്കണക്കിനുള്ള പ്രസ്ഥാനങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ് ഇതും. അതേ ഹൈന്ദവസംസ്കാരത്തിൻറെ ഭാഗംതന്നെ, ഈ യോഗവും ഈ ശാന്തി മന്ത്രവും...ആയൂർവ്വേദവും തർക്കശാസ്ത്രവും , കാമശാസ്ത്രവും, ഒക്കെ പ്പോലെ തന്നെ ഈ ലോകം മുഴുവൻ വാഴ്ത്തപ്പെടുന്ന യോഗയും അതിനോടു ചേർന്ന ഈ മഹത്തായ ശാന്തിമന്ത്രങ്ങളും.ഹിന്ദുമതവുമായി ബന്ധപ്പെട്ടതുതന്നെ. ദീപവും ,പുഷ്പവും,നമസ്കാരവും,
ഈ ശ്ലോകത്തിൻറെ അസലായ അർത്ഥം നോക്കുക.ഈ ശാന്തിമന്ത്രത്തിൻറെ പൂർണ്ണരൂപവും നോക്കുക.
“സ്വസ്തി പ്രജാഭ്യ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാ :
ഗോ ബ്രാഹ്മണേഭ്യ : ശുഭമസ്തു നിത്യം
ലോകാ : സമസ്താ സുഖിനോ ഭവന്തു.
. “പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.
കാലേ വര്‍ഷതു പര്‍ജന്യ:
പ്രിഥ്വി സസ്സ്യ ശാലിനീ
ദേശോയം ക്ഷോഭ രഹിതോ
ബ്രാഹ്മണാ സന്തു നിര്‍ഭയാ:
അപുത്രാ : പുത്രീണ സന്തു
പുത്രീണ: സന്തു പൌത്രിണ:
അധനാ: സധനാ: സന്തു
ജീവന്തു ശരദ ശതം
ഓം ശാന്തി ശാന്തി ശാന്തി....”
ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..
അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),)
നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ് എന്നതോര്‍ക്കണം).അപുത്രര്‍ (മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ദ്ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ...ശാന്തി ശാന്തി ശാന്തി....”
നമ്മുടെ സംസ്ക്കാരത്തെ  സംബന്ധിച്ച് ഗുരു വാക്യമാണ് പ്രമാണം....ഏതെന്കിലും ഗുരു പറഞ്ഞ ശേഷമാണല്ലോ കാലങ്ങള്‍ക് ശേഷം എഴുതപ്പെടുന്നതും..അതിനാല്‍ തന്നെ ഗുരു വാക്യതിനാണ് പ്രമാണം.മനീഷികളായ മുനിമാർ,ഗുരുക്കന്മാർ മനനത്തിലൂടെ യും ധ്യാനത്തിലൂടെയും വെളിവാകുന്ന യോഗദൃഷ്ടമായ അറിവുകളാണ് അവ... കർണ്ണാകർണ്ണികയാ പകർന്ന്, പതിനായിരംകൊല്ലങ്ങൾ താണ്ടി നമ്മുടെ ചെവിയിലുമെത്തി അവ. ...കേട്ട് കേട്ട് പകർന്നതാകായാൽ ശ്രുതി (ശ്രോത്വാ ശ്രോത്രം പകർന്നത് എന്നർത്ഥം)എന്നർത്ഥം വന്നിരിക്കുന്നു.
bijupillai

No comments: