Sunday, December 22, 2019

പൂർവജന്മം, പുനർജന്മം... എന്നൊക്കെ പറഞ്ഞുകൊണ്ടുവരുന്നവരോട് മഹർഷിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; ''ഇപ്പൊ ജനിച്ചിട്ടുണ്ടോ എന്നു നോക്കൂ!''

പൂർവജന്മവും വരുംകാലജന്മങ്ങളും നമ്മുടെ കൈയ്യിലില്ലാത്തതാണ്; പക്ഷേ ഇപ്പൊ ഒന്നു കിട്ടിയിരിക്കുന്നു, അതിനെ  വിവേകപൂർവം ഉപയോഗിച്ചാൽ സംശയിക്കുന്ന ആളെ കൊല്ലാം. ഈ സംശയിക്കുന്നവനെ സംശയിച്ച് അവനിലേക്ക് ആഴത്തിലിറങ്ങിച്ചെന്നാൽ അവൻ വെറും പൊള്ളയാണെന്നൂ ബോധ്യപ്പെടും. പക്ഷേ അപ്പഴും അവിടെ ഒരാൾ അവശേഷിക്കും; അയാളാണ് വാസ്തവത്തിലുള്ള ആൾ.

നാഹം മനുഷ്യോ ന ച ദേവയക്ഷോ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ
ന ബ്രഹ്മചാരീ ന ഗൃഹി വനസ്തൗ
ഭിക്ഷുർ ന ചാഹം നിജബോധ രൂപഃ

സമയം വളരെ തുച്ഛം, യാത്രയോ... ബഹുദൂരം! സമയം ഒട്ടും നഷ്ടപ്പെടുത്താതെ ശ്രദ്ധാപൂർവ്വം അടിവച്ചടിവച്ച് മുന്നോട്ട്; ഒപ്പം ആ പരമേശ്വരനെ കൂടെ ഉറപ്പിക്കാൻ മറക്കണ്ടാ.
Sudha Bharath 

No comments: