Friday, December 27, 2019

#ഗണപതി_കല്യാണം

 ഗണേശന്റെ വിവാഹത്തെ കുറിച്ചുള്ള  കഥ

ഗണേശന് ആനത്തല ആയതിനാല്‍ പെണ്‍ കുട്ടികള്‍ ആരും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റ് ദേവന്‍മാര്‍ക്കെല്ലാം പത്‌നിമാര്‍ ഉണ്ടായിട്ടും തനിക്കില്ലാതിരുന്നത് അദ്ദേഹത്തെ കുപിതനാക്കി. അതോടെ അദ്ദേഹം മറ്റ് ദേവന്‍മാരുടെ വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഏത് ദേവന്റേയും വധു ഗൃഹത്തിലേക്കുള്ള വിവാഹ ഘോഷയാത്ര പോകുന്ന പാതകളില്‍ കുഴികളുണ്ടാക്കാന്‍ അദ്ദേഹം എലികളോട് ആവശ്യപ്പെട്ടു.

ഇതെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ ദേവന്‍മാര്‍ക്ക് അവരുടെ വിവാഹത്തില്‍ നേരിടേണ്ടി വന്നു. ഗണേശന്റെ ഇത്തരം പ്രവര്‍ത്തികളാല്‍ മടുത്ത ദേവന്‍മാര്‍ ബ്രഹ്മദേവനോട് പരാതി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഗണേശനെ പ്രസന്നനാക്കുന്നതിനായി ബ്രഹ്മാവ് ഋദ്ധി( സമ്പത്തും സമൃദ്ധിയും) എന്നും സിദ്ധി( ബുദ്ധിയും ആത്മീയതയും) എന്നും പേരുള്ള രണ്ട് സുന്ദരിമരെ സൃഷ്ടിച്ചു. ഇവരെ ഗണേശന് വിവാഹം ചെയ്ത് നല്‍കുകയും ചെയ്തു. അന്നു മുതല്‍ ഗണേശനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സിദ്ധിയുടെയും ഋദ്ധിയുടെയും അനുഗ്രഹം കൂടി ലഭിക്കും.സിദ്ധിയിലും ഋദ്ധിയിലും ആയി ഗണേശന് രണ്ട് പുത്രന്‍മാര്‍ ജനിച്ചു- ശുഭ(ശുഭ സൂചകം), ലാഭ(ലാഭം) എന്നായിരുന്നു അവരുടെ പേര്. ഗണേശന്റെ മകളാണ് സന്തോഷി മാതാ( സംതൃപ്തിയുടെ ദേവത).
കടപ്പാട് :

No comments: