▩━━━━━━◈━━━━━━▩
*അരയാലും കുട്ടികളിലെ ശ്രവണശക്തിയും*
▩━━━━━━◈━━━━━━▩
*ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും*.
*പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല*.
*ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം*.
*പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല*.
*പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്*.
*ഇവിടെയാണ് വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്*.
*അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു*."
" *പീത്വാ അംബരപീയൂഷം*" -
*അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്*.
*അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്*.
*കാരിക്കോട്ടമ്മ -27-12-19*

No comments:
Post a Comment