രോഗമുണ്ടോ എന്നുള്ള ചിന്ത നമ്മെ ആത്യന്തികമായി രോഗത്തിലേക്ക് നയിക്കും .അപകടമോ കടമോ മരണമോ പോലുള്ള ചിന്തകൾ എല്ലാം നമ്മെ ആത്യന്തികമായി അങ്ങോട്ടേക്കൊക്കെത്തന്നെയാണ് നയിക്കുന്നത്.പ്രപഞ്ചം ഒറ്റകെട്ടായി അതിനായി "നിങ്ങൾക്കുവേണ്ടി " ശ്രമിച്ചുകൊണ്ടിരിക്കും വിജയവും നേട്ടവും ആയുസ്സും ചിന്തിക്കുന്നവന് അത് നൽകുവാൻ വേണ്ടി പ്രപഞ്ചം തയാറെടുക്കുന്നു .നമ്മുടെ യാഥാർഥ്യം തീരുമാനിക്കുന്നത് നമ്മൾതന്നെയാണ് .നമ്മൾതന്നെയാണ് നമ്മുടെ ഈശ്വരൻ.എന്നാൽ നാം ഈശ്വരനാണെന്നു നമ്മൾ മറന്നുപോയിരിക്കുന്നു എന്ന കുറ്റമാണ് നമുക്കുള്ളത്.കാരണം അത് വളരെ ശ്രദ്ധവേണ്ട ഒരു ജോലിയാണ് .ഈശിത്വസിദ്ധിയുള്ളവനാണ് ഈശ്വരൻ .ഓരോ നിമിഷവും നാം ബോധവാനാകേണ്ടിയിരിക്കുന്നു .നമ്മുടെ വാക്കിനെപ്പറ്റി ,ചിന്തകളെപ്പറ്റി ,പുറത്തോട്ടുവിടുന്ന ഓരോ ശക്തിരൂപങ്ങളായ നിശ്വാസങ്ങളെപറ്റിപോലും .കാരണം ശ്വാസത്തിന്റെ ഗതിപോലും ഇമോഷനെ തീരുമാനിക്കുകയും വിധിയെ മാറ്റുകയും ചെയ്യുമ്പോൾ നാമ തിൽ ബോധവാനാണോ എന്നതാണ് ചോദ്യം ?.അതിനായി കൂടുതൽ ബോധവാനാകുകമാത്രമാണ് പോംവഴി .നാം ഈശ്വരനാണെന്ന് ഓർക്കണം.പക്ഷെ നാം ഇന്ന പേരിനുടമയാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന മനസ്സുള്ളിടത്തോളം നമുക്ക് മറ്റൊരു വ്യക്തിത്വം സ്വീകരിക്കാൻ തടസം,ഉണ്ടാവും.അവിടെയാണ് ബോധവർദ്ധനവിനുവേണ്ടി മാത്രം പറയുന്ന ധ്യാനക്കാർ ആശയക്കുഴപ്പത്തിലാകുന്നത് .അവിടെയാണ് തന്ത്രത്തിന്റെ ആവശ്യകത വരിക .ആ ഘട്ടത്തിൽ നന്നായി കൈപിടിച്ചുകയറ്റാനാണ് ദേവതകളെന്ന പല ഫ്രിക്കവൻസികളെ ഉപയോഗിച്ച് ചിന്തകളെ പോസിറ്റിവാക്കേണ്ടുന്നതിന്റെ ആവശ്യകത .അതില്ലാതെ നിങ്ങൾ ഡിപ്രഷൻ അവസ്ഥയിലിരിക്കുന്ന ആളുകളെ എത്ര പ്രചോദിപ്പിച്ചാലും എല്ലാം തലയാട്ടി കേട്ടശേഷം വീണ്ടും അവർ ആദ്യം പറഞ്ഞ നെഗറ്റിവ് തന്നെ മറ്റൊരുരൂപത്തിൽ അവതരിപ്പിക്കും.കാരണം അവർ ഇപ്പോൾ നിൽക്കുന്നത് കൂടുതൽ ശക്തമായ ഒരു ദേവതയിലാണ് .ആ ദേവത നെഗറ്റിവാണെന്നേയുള്ളു.ആ ദേവതയെത്തന്നെ പോസിറ്റിവാക്കി മാറ്റാൻ സാധിക്കും അതിനാണ് ബോധം വളരേണ്ടത് .ബോധം വളരുമ്പോൾ അങ്ങനെയാണ് മനുഷ്യൻ അറിഞ്ഞോ അറിയാതെയോ തന്റെ വിധിയെ നിയന്ത്രിക്കുവാൻ കെൽപ്പുള്ളവനാകുന്നത് .ഒരു പുഞ്ചിരിയോടെ നിവർന്നു നിൽക്കുന്നത്.സ്വതന്ത്രനാകുന്നത്.തന്റെതന്നെ ഈശ്വരനാകുന്നത്..SREE Sreedharan Namboothiri.N.pls like and share for others .
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ "
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ "
No comments:
Post a Comment