ദുര്യോധനൻ വീണ്ടും ധൃതരാഷ്ടനോടു ചോദിച്ചു : " അച്ഛാ ! ശീലത്തിന്റെ തത്ത്വം എന്തെന്നറിയുവാൻ എനിക്കാഗ്രഹമുണ്ട് . ഈ ശീലം എന്നു പറയുന്ന വസ്തുവുണ്ട് ല്ലോ . അച്ഛാ ! അത് എങ്ങനെ കൈയിൽക്കിട്ടും അതിനെ പിടി ക്കുവാനുള്ള കൗശലം പറഞ്ഞുതരണേ
ധൃതരാഷ്ട്രൻ പറഞ്ഞു : “
യോഗ്യനായ പ്രഹ്ലാദൻ അതിന്നുള്ള ഉപായം പറഞ്ഞിട്ടുണ്ട് . ശീലം സമ്പാദിക്കുവാനുള്ള ഉപായം ചുരുക്കത്തിൽ ഞാൻ പറഞ്ഞുതരാം .
മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമ്മംകൊണ്ടും എല്ലാ ജീവിയിലും അഹിംസ പാലിക്കുക , അനുഗ്രഹിക്കുക , ദാനം ചെയ്യുക . ഇതാണ് പ്രശസ്തമായ ശീലം എന്നുപറയുന്നത് . അന്യർക്ക് ഹിതമല്ലാത്തതും തനിക്കുവേണ്ടതുമായ കർമ്മം അത് പരുഷമാണെന്നു തോന്നിയാൽ , ലജ്ജാകരമായ ആ കർമ്മം ചെയ്യാതിരിക്കണം . സദസ്സിൽ പ്രാജ്ഞന്മാർ പുകഴ്ത്തുന്ന കർമ്മങ്ങൾ ഏതോ അത് ചെയ്യണം . ഇതാണ് , ശീലത്തിന്റെ സ്വഭാവം . അത് ഞാൻ ചുരുക്കമായി നിന്നോടു പറഞ്ഞു . കുരുസത്തമാ , നീ മനസ്സിലാക്കിയോ ?
ഇനി ഒരു കാര്യംകൂടെ പറയാം . ചിലപ്പോൾ ശീലം കെട്ടവരും ശ്രീ നേടിയേക്കും . ഉണ്ണീ , അത് ദീർഘകാലം നില്ക്കില്ല . ക്ഷണത്തിൽ അതു വേരോടെ നശിച്ചുപൊയ്ക്കളയും.
വ്യാസമഹാഭാരതം.
(ശീലം വിട്ടാൽ ധർമ്മം കൈവിടും
സത്യം വിട്ടാൽ വൃത്തം കൈവിടും
വൃത്തം വിട്ടാൽ ബലം കൈവിടും
ബലം വിട്ടാൽ ശ്രീ കൈവിടും
ഇങ്ങിനെയാണ് പ്രഹ്ലാദന്റെ ദേവേന്ദ്രപദവി നഷ്ടമായത്.).
bijou bhaskar
No comments:
Post a Comment