കമ്പു
Wednesday 25 December 2019 5:00 am IST
അഗസ്ത്യഃ കമ്പുകൗണ്ഡിന്യൗ രാജേന്ദ്രശ്ചോളവംശജഃ
അശോകഃ പുഷ്യമിത്രശ്ച ഖാരവേല സുനീതിമാന്‍
ഇന്നത്തെ കമ്പോഡിയ പണ്ട് കമ്പുജം എന്നാണറിയപ്പെട്ടിരുന്നത്. കമ്പു എന്ന മഹാത്മാവില്‍ നിന്നാണ് ഈ പേര്‍ സിദ്ധിച്ചത്. ഭാരതവര്‍ഷത്തിലെ രാജാവായിരുന്ന കമ്പു ദിഗ്വിജയത്തിനായി പൂര്‍വദിക്കിലേക്ക് പുറപ്പെട്ടു. ഒരു വനത്തിലെത്തിച്ചേര്‍ന്ന അദ്ദേഹം അവിടത്തെ നാഗപൂജകനായ രാജാവിനെ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിക്കുകയും ആ പ്രദേശത്തെ ഉദ്ധരിക്കുകയും ചെയ്തു. കലിയുഗം 32-ാം നൂറ്റാണ്ട് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിലെ ശ്രുതവര്‍മന്‍ എന്ന രാജാവില്‍നിന്നാണ് ശ്രുതവര്‍മന്‍ എന്ന രാജാവില്‍നിന്നാണ് കമ്പുജസാമ്രാജ്യം ആരംഭിക്കുന്നത്. ശ്രുതവര്‍മനും അദ്ദേഹത്തിന്റെ പരമ്പരയിലെ മറ്റ് രാജാക്കന്മാരും ചേര്‍ന്ന് കമ്പുജസാമ്രാജ്യത്തില്‍ ഹിന്ദുധര്‍മത്തിന്റെയും സംസ്‌കാരത്തിന്റെയും പതാക നാട്ടി. പിന്നീട് യുഗാബ്ദം 38 മുതല്‍ 46-ാം നൂറ്റാണ്ട് (എഡി 7 മുതല്‍ 15) വരെ ശൈലേന്ദ്രവംശ രാജാക്കമ്മാര്‍ കമ്പുജം ഭരിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment