Tuesday, December 24, 2019

ചതുശ്ലോകീ ഭാഗവതം :82

ഉമ്മറത്ത് നിക്കുന്ന വേപ്പ്, അതിന്റെ ഉള്ളിലുള്ള കാര്യം എനിക്കറിയണമെങ്കിൽ എന്തെങ്കിലും gadget ഉപയോഗിച്ച് അറിയണം....

അതേപോലെ തന്നെ ആണ് ഇവിടെ ഇരിക്കുന്ന ഈ ശരീരവും. ഇതിന്റെ ഉള്ളിലുള്ളത് അറിയണമെങ്കിൽ മെഷീൻ വേണം....

ആ വേപ്പിനും ഈ ശരീരത്തിനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല്യാ...

വേപ്പിനെ  നുള്ളിയാൽ വേദനിക്കില്ല്യ... ഇവിടെ നുള്ളിയാൽ വേദനിക്കും!!
വേദനിക്കുന്നതും അതിന്നകത്തുള്ള അഹന്തയ്ക്കാണ്...അല്ലാതെ  എനിയ്ക്കല്ല.. അതിന്റെ ഉള്ളിലുള്ള  സംഘാതത്തിന് അതില് തന്നെയാണ് ഈ വേദന എന്നുള്ള പ്രതിഭാസവും വരുന്നത്... അത്കൊണ്ട് ശരീരം അല്ലാ....... മറിച്ചു ഭഗവാൻ ആണ്...  നമ്മള്ടെ  ആത്മാവ്,  ആണ്,  നമുക്ക് സിദ്ധമായിട്ട് ഇരിക്കണത്.. നിത്യസിദ്ധമായിട്ട് ഇരിയ്ക്കണത്....

ഉപലബ്ധി മാത്ര ധാമ്നേ...
ഭാഗവതം പറയുന്നത്....

ഉപലബ്ധി മാത്ര ധാമ്നേ... കിട്ടിയിട്ടുള്ളവൻ ആണ് ന്ന് ആണ് .... സിദ്ധൻ....
നിത്യ സിദ്ധൻ ആണ്.....
അത്‌ കൊണ്ട് നിത്യസിദ്ധമായ
ആ വസ്തുവിനെ ഗുരു നമുക്ക് തരിക അല്ലാ      ചെയ്ണത്...... ബോധിപ്പിക്കാണ്.....
*നീ അതാണ്*

നീ ശരീരമോ മനസ്സോ ബുദ്ധിയോ ഒന്നും അല്ലാ....

ശ്രീ നൊച്ചൂർ ജി....
Parvati 

No comments: