Saturday, December 28, 2019

ശ്ലോകം - 18

കർമ്മണ്യകർമ്മ യഃ പശ്യേദ്
അകർമ്മണി ച കർമ്മ യഃ
സ ബുദ്ധിമാൻ മനുഷ്യേഷു
സ യുക്തഃ കൃത്സ്നകർമ്മകൃത്.

യഃ = യാതൊരാൾ
കർമ്മണി = കർമ്മത്തിൽ
അകർമ്മ = അകർമ്മത്തെ
പശ്യേദ്‌ = കാണുന്നു (വോ)
അകർമ്മണി = അകർമ്മത്തിൽ
കർമ്മ ച = കർമ്മത്തേയും
യഃ = യാതൊരാൾ
(പശ്യേത് ) = (കാണുന്നുവോ )
സഃ = അയാൾ
മനുഷ്യേഷു = മനുഷ്യരിൽ
ബുദ്ധിമാൻ = ബുദ്ധിയുള്ളവൻ
യുക്തഃ = യുക്തൻ - സമാഹിതൻ
കൃത്സ്നകർമ്മകൃത്= ചെയ്യേണ്ട -
             തെല്ലാം ചെയ്തുതീർത്തവൻ

No comments: