ഞാൻ ആരാണ് ?
ഞാൻ” ആരാണ് എന്ന് ഒരിക്കലെങ്കിലും നാം ചിന്തിക്കാറുണ്ടോ?
“ഞാൻ” എന്ന് പറയുന്നത് തന്നെ തെറ്റാണ് എന്ന് പല മഹാന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്, എങ്കിലും നിത്യ ജീവിതത്തിൽ “ഞാൻ” എന്ന് നമ്മൾ എല്ലാവരും പലപ്പോഴും പറയാറുണ്ട്, എങ്കിലും ചിലരെങ്കിലും, അല്ല പലരും “ഞാൻ” എന്ന വാക്കിന് നല്ല ഊന്നൽ കൊടുക്കുന്നു.
ശെരിക്കും ഈ “ഞാൻ” ആരാണ്?
നാം എല്ലാവരും സ്വസ്ഥമായി ഇരുന്ന് ഒരു പത്തു മിനിറ്റ് ചിന്തിക്കണം ഞാൻ ആരാണ് എന്ന്? ഈ “ഞാൻ” ഒരു ജീവിയാണോ? അതോ ആത്മാവിനെ ആണോ “ഞാൻ” എന്ന് വിളിക്കുന്നത്?
അതോ നമ്മുടെ ശരീരത്തിൽ ഉള്ള ഊർജ്ജത്തെ (ജീവനെ) ആണോ “ഞാൻ” എന്ന് വിളിക്കുന്നത്?
ഒരു മനുഷ്യ ജീവിതത്തിൽ (ഏതാണ്ട് അറുപത്തിയഞ്ചു വർഷം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നത് തന്നെ ഈക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്), ഇവിടെ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന ചർച്ചാ വിഷയത്തിലോട്ട് പോകുന്നില്ല, എന്തായാലും നമ്മുടെ ശരീരത്തിൽ ഒരു എനർജി ഉണ്ട് എന്ന കാര്യത്തിൽ നമുക്ക് സംശയം വേണ്ട?
അപ്പോൾ ആ എനർജിയ്ക്ക് ഒരിക്കലും നാശം സംഭവിക്കുന്നില്ല എന്നും നമ്മൾ ഊർജതന്ത്രത്തിൽ പഠിച്ചിട്ടുണ്ട്, ശേരിയല്ലേ? Energy can be neither created nor be destroyed, but it can change form, എന്നല്ലേ നാം പഠിച്ചിട്ടുള്ളത്, അപ്പോൾ നമ്മുടെ ശരീരത്തിലെ എനർജി മറ്റൊന്നിലേയ്ക്ക് convert ചെയ്യപ്പെടുന്നു എന്നുള്ളതും ശരിയല്ലേ?
our bodies use electrolytes to create circuitry, and we’re an excellent conductors.
എന്തായാലും ഇപ്പോൾ അതിലേയ്ക്കും പോവേണ്ട, നമുക്ക് തിരിച്ചു “ഞാൻ” നിലെയ്ക്ക് പോവാം.
എന്തായാലും ഇപ്പോൾ അതിലേയ്ക്കും പോവേണ്ട, നമുക്ക് തിരിച്ചു “ഞാൻ” നിലെയ്ക്ക് പോവാം.
ആരാണ് ഞാൻ, അറിയില്ല, മനുഷ്യൻ ആണ് അല്ലെ? ആരാണ് മനുഷ്യൻ? മാനുഷിക മൂല്യങ്ങൾ ഉള്ളവരാണ് മനുഷ്യൻ അല്ലെ? ഈ മൂല്യങ്ങൾ നമുക്ക് ഉണ്ടോ? ഉണ്ടാവണം അല്ലെ?
നമ്മുടെ കഴിവുകൾ വർദ്ധിക്കണമെങ്കിൽ, നമുക്ക് പ്രശ്നങ്ങളും ആവശ്യമാണ്, പ്രശ്നങ്ങളില്ലെങ്കിൽ നാം പ്രവർത്തിക്കില്ല, വളരില്ല. നമ്മുടെ വളർച്ചക്കുവേണ്ടി വളരെയഥികം പ്രശ്നങ്ങളുള്ള ഒരു ലോകത്തേക്കാന് ''അവൻ'' നമ്മെ അയച്ചിട്ടുള്ളത്. ഈ ലോകത്ത് നമുക്ക് തെറ്റും ചെയ്യാം ശെരിയും ചെയ്യാം, എന്ത് ചെയ്യണം എന്ന് നാം തീരുമാനിക്കണം.
ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തച്ഛന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വണ്ണം പറയുന്നു
‘'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദനാരായണായ നമ'’.
‘'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദനാരായണായ നമ'’.
മതങ്ങളുടെ പേരിൽ തമ്മിൽ തല്ലി ചാകുമ്പൊഴും നാം ഒന്ന് മറക്കുന്നു, എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾ ഒന്നാണ്. എല്ലാം ഏക ദൈവതിലധിഷ്ടിതമാണ്.
ഹിന്ദുമതം ഒരു ദൈവത്തിന്റെ വിവിധ അവതാരങ്ങളെക്കുറിച്ചു പറയുമ്പോൾ, കൃസ്തുമതം ഒരു ദൈവത്തിന്റെ മൂന്നു രൂപങ്ങളെ കുറിച്ച് പറയുന്നു. ഇസ്ലാം മതം ഏക ദൈവത്തെ കുറിച്ച് പറയുന്നു. നിരീശ്വര വാദി കാപട്ട്യത്തോടെ' പ്രകൃതി ശക്തിയെന്നു പറയുന്നു.
ഓരോ മതങ്ങളും, മാലാഖമാരെകുറിച്ചും, ദേവന്മാരെയും പറ്റി പറയുന്നു, ജിന്നുകളെയും ഗന്ധർവന്മാരെയും പറ്റി പറയുന്നു, സ്വർഗ്ഗത്തെയും നരകത്തെയും പറ്റി പറയുന്നു. അവസാന ദിവസത്തെപറ്റി പറയുന്നു. എല്ലാമതങ്ങളും ഒന്നുതന്നെയാണ് പറഞ്ഞത്. കാലം മനുഷ്യനിലൂടെ അതിൽ രൂപഭേദങ്ങൾ വരുത്തി എന്ന് നാം മനസ്സിലാക്കുന്നില്ല .
മറ്റുള്ളവരിലെ തെറ്റുകൾ മാത്രം കണ്ടെത്താൻ ശ്രെമിക്കുന്നവർ ഇപ്പോഴും അവരവരുടെ തെറ്റുകൾ ശെരിയായി മാത്രം കാണുകയും ചെയ്യുന്നത് ഒരുതരം അന്ധത മാത്രമാണ്.
“ഞാൻ” ആരാണെന്നും “ഞാൻ” ചെയ്യുന്ന പ്രവർത്തികൾ ശെരിയാണോ തെറ്റാണോ എന്ന ഒരു അവലോകനവും ഉണ്ടായാൽ “ഞാൻ” എന്നല്ല “നാം” എല്ലാവരും തീർച്ചയായും നന്നാവും.
ഈശ്വരഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി എന്നിവയെല്ലാം ഞാനെന്ന ഭാവം മനസ്സില്‍നിന്നും അകറ്റാന്‍ സഹായിക്കുന്നു. ഞാനെന്ന ഭാവത്തില്‍ നിന്നാണ് കാമക്രോധാദികള്‍ രൂപം കൊള്ളുന്നത്, അതുകൊണ്ട് ദൈവഭക്തിയും ദൈവ ഭയവും നമുക്ക് തീർച്ചയായും ഗുണം ചെയ്യും.
ഭാഗവത കീർത്തനത്തിലെ ചിലവരികൾ ഓർത്തുപോകുന്നു... “കരളില്‍ വിവേകം കൂടാതെ കണ്ട് അരനിമിഷം വൃഥാ കളയരുതാരും മരണം വരുമിനിയെന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ''………..
''കോപം കൊണ്ടു ശപിക്കെരുതാരും ഭഗവദ് മയമെന്നോര്‍ക്ക സമസ്തം സുഖവും ദു:ഖവും അനുഭവകാലം പോയാല്‍ സമമിഹ നാരായണ ജയ''
''കോപം കൊണ്ടു ശപിക്കെരുതാരും ഭഗവദ് മയമെന്നോര്‍ക്ക സമസ്തം സുഖവും ദു:ഖവും അനുഭവകാലം പോയാല്‍ സമമിഹ നാരായണ ജയ''
ഭാസ്കരാൻ മാഷിന്റെ വരികൾ എത്ര അർത്ഥവത്താണ് .. നോക്കൂ.. “തോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി ക്കാളകള്‍ മന്ദം മന്ദം ഇഴഞ്ഞു നീങ്ങീടുമ്പോള്‍ മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടിട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പൂ കൂനിക്കൂടി” ..എത്ര മനോഹരമായ വരികൾ,
അതുപോലെ ജ്ഞാനപ്പാന വരികൾ “ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ”
എന്നിട്ടും “ഞാൻ” തന്നെ വലുത്.. ഈ “ഞാൻ” ഒന്ന് ചെറുതായാൽ നമുക്ക് എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല മറിച്ചു കൂടുതൽ മനോഹരം ആകും
(കടപ്പാട്...JAYSINKRISHNA, രാഷ്ട്രഭൂമി )
No comments:
Post a Comment