ഇന്ത്യയിലെ 15 ലക്ഷത്തിലധികം സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ‘അക്ഷയപാത്ര’ ഫൗണ്ടേഷന്‍റെ അമരക്കാരന്‍ മലയാളിയായ എസ. മധുസൂധനനാണ്..
ആഗ്രഹമുണ്ടെങ്കിലും ഒരുനേരംപോലും ഭക്ഷണമെത്താത്ത അരച്ചാൺ വയറുകളുമായി ഞങ്ങളെങ്ങനെ സ്കൂളുകളിൽ പോകുമെന്നു ചോദിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നതാണ് വസ്തുത ..ഇവരെ സ്കൂളുകളിലെത്തിക്കാനുള്ള ഒരു നിശ്ശബ്ദവിപ്ലവം വലിയ ലക്ഷ്യങ്ങളിലേക്ക് നടന്നുകയറുകയാണ്. ബെംഗളൂരു ആസ്ഥാനമായ സന്നദ്ധസംഘടനയായ അക്ഷയപാത്ര ഫൗണ്ടേഷന്റെ ഉച്ചഭക്ഷണപദ്ധതിയാണ് കുട്ടികളുടെ വിശപ്പടക്കി, അവരെ സ്കൂളിലെത്തിക്കുന്നതിനുപിന്നിൽ. .
രാജ്യത്തെ സർക്കാർ പള്ളിക്കൂടങ്ങളിലെ 15 ലക്ഷത്തിലധികം കുട്ടികൾ ഇന്ന് അക്ഷയപാത്രയിലൂടെ ഉച്ചഭക്ഷണത്തിന്റെ രുചിയറിയുന്നു. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കംനിൽക്കു.സംസ്ഥാനങ്ങളിലെ നിരവധികുട്ടികളെ ഇതിലൂടെ അക്ഷരമുറ്റത്തെത്തിക്കാൻ അക്ഷയപാത്രയ്ക്കായി. പോഷകാഹാരത്തോടൊപ്പം സ്നേഹവും ചാലിച്ചുനൽകുന്ന പദ്ധതിയെത്തേടി പദ്മശ്രീയടക്കം ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങളുമെത്തി. ഭാരതത്തിലെ നിരവധി സംസ്ഥാനങ്ങൾ അക്ഷയപാത്രയെ തങ്ങളുടെ നാട്ടിലെത്തിക്കാനുള്ള മത്സരത്തിലാണിപ്പോൾ. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെല്ലാം അക്ഷയപാത്രയുടെ സേവനത്തിന് നൂറിൽ നൂറ് മാർക്ക് നൽകിക്കഴിഞ്ഞു. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലും അക്ഷയപാത്ര സ്ഥാനംപിടിച്ചുകഴിഞ്ഞു...
അക്ഷയപാത്രയുടെ ഉച്ചഭക്ഷണവിതരണമെന്ന ആശയത്തിനുപിന്നിൽ ജന്മംകൊണ്ട് മലയാളിയായ ഒരാളാണ്. ഹരേകൃഷണ പ്രസ്ഥാനം എന്ന International Society for Krishna Consciousness (ISKCON) ന്റെ പ്രസിഡന്റും അക്ഷയപാത്രയുടെ ചെയർമാനുമായ മധുപണ്ഡിറ്റ് ദാസയെന്ന എസ്. മധുസൂദനൻ. 1956-ൽ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. ഐ.എസ്.ആർ.ഒ.യിലെ ഉദ്യോഗസ്ഥരായിരുന്നു മാതാപിതാക്കൾ. സ്കൂൾ കോളേജ് വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. തുടർന്ന് മുംബെ ഐ.ഐ.ടി.യിലെ പഠനത്തിനുശേഷമാണ് ഇസ്‌കോണുമായി ചേർന്നുപ്രവർത്തിക്കുന്നത്. തന്റെ ഗുരുവിന്റെ ഇഷ്ടം ശിരസാവഹിച്ച് ബെംഗളൂരുവിലെ സ്കൂളുകളിൽ പദ്ധതിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്.രാജ്യത്തെ പ്രമുഖകമ്പനികളെ അക്ഷയപാത്രയുമായി യോജിപ്പിച്ചതും മധുപണ്ഡിറ്റ് ദാസയാണ്..അക്ഷയപാത്ര നടപ്പാക്കിയതിനുള്ള ആദരസൂചകമായി കഴിഞ്ഞവർഷം പദ്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു....
എല്ലാ സർക്കാർ സ്കൂളുകളിലും ഉച്ചഭക്ഷണമെത്തിക്കണമെന്ന നിര്‍ദേശം നല്‍കിയത് 2001 ല്‍ ,പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് . ചില സംസ്ഥാനസർക്കാറുകൾ പദ്ധതി നടപ്പാക്കാന്‍ പിന്നെയും സമയമെടുത്തു .
എന്നാൽ, ഇതിനെല്ലാംമുൻപ് 2000-ത്തിൽത്തന്നെ അക്ഷയപാത്ര കുട്ടികൾക്ക് ഉച്ചഭക്ഷണമെത്തിക്കുന്ന പരിപാടിക്ക് തുടക്കമിട്ടുകഴിഞ്ഞിരുന്നു. കൃഷ്ണഭക്തി പ്രസ്ഥാനമായ ഇസ്‌കോണിന്റെ സ്ഥാപകനായ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ മുന്നോട്ടുവെച്ച ആശയം ഇസ്‌കോണിന്റെ പുതുതലമുറക്കാർ അക്ഷയപാത്രയിലൂടെ നടപ്പാക്കുകയായിരുന്നു. ബെംഗളൂരുവിലെ ഇസ്‌കോൺ ക്ഷേത്രത്തിനുചുറ്റമുള്ള അഞ്ച് സർക്കാർ സ്കൂളിലെ 1500 കുട്ടികൾക്ക് ഉച്ചഭക്ഷണമെത്തിച്ചുകൊണ്ടായിരുന്നു തുടക്കം .ആദ്യഘട്ടത്തിൽ ചെറിയൊരു അടുക്കള മാത്രമാണ് ഉണ്ടായിരുന്നത്. ഭക്ഷണമെത്തിക്കാൻ വാഹനങ്ങളും പാത്രങ്ങളുമില്ലായിരുന്നു..മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷനിലൂടെയും ഇൻഫോസിസിലൂടെയും ശ്രദ്ധേയനായ ടി.വി. മോഹൻദാസ് പൈയും അഭയ് ജെയിനും വാഹനവും മറ്റ് അനുബന്ധസൗകര്യവും നൽകാനെത്തിയതോടെ പദ്ധതിക്ക് ജീവൻവെച്ചു. പരിമിതികൾക്കിടയിലും ഭക്ഷണം ഒരിക്കൽപോലും മുടങ്ങാതെ കുട്ടികൾക്കെത്തിക്കാൻ ഇവർ ശ്രദ്ധിച്ചു.
2003-ൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണമെത്തിക്കാമോ എന്ന ചോദ്യവുമായി കർണാടക സർക്കാറെത്തിയതോടെയാണ് അക്ഷയപാത്രയുടെ തലവര മാറിമറിഞ്ഞത്. ഉച്ചഭക്ഷണത്തിനായി തങ്ങൾ ചെലവാക്കുന്ന പണം അക്ഷയപാത്രയ്ക്ക് സബ്‌സിഡിയായി നൽകാമെന്നായിരുന്നു സർക്കാറിന്റെ വാഗ്ദാനം. സ്വകാര്യസംരംഭകരിൽനിന്നുകൂടി പണംകണ്ടെത്തി സർക്കാർ ഉദ്ദേശിച്ചതിതിനും മുകളിൽ, കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷണം എത്തിക്കാമെന്ന മറുപടിയാണ് അക്ഷയപാത്ര നൽകിയത്. ആദ്യം ബെംഗളൂരുവിലെ സർക്കാർ സ്കൂളുകളിലായിരുന്നു ഉച്ചഭക്ഷണമെത്തിച്ചത്. .
രാജസ്ഥാൻ സർക്കാറും 2004-ൽ തങ്ങളുടെ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കാൻ അക്ഷയപാത്രയെ ക്ഷണിച്ചു.. തുടക്കം ഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും രാജസ്ഥാനിലെ നാലിടത്ത് അടുക്കളകൾ നിർമിച്ച് കുട്ടികൾക്ക് ഭക്ഷണമെത്തിക്കാൻ ഇവർക്കായി. വാഹനങ്ങൾ കടന്നുചെല്ലാത്ത രാജസ്ഥാനിലെ ബറാൻ മേഖലയിലെ സ്കൂളുകളിൽ ഗ്രാമവാസികളുടെ സഹകരണത്തോടെ വീടുകളിൽ ഭക്ഷണം തയ്യാറാക്കി സൈക്കിളുകളിലും സ്കൂട്ടറുകളിലുമായി മുടങ്ങാതെ അന്നമെത്തിക്കുന്നുണ്ട്..
ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡിഷ, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന തുടങ്ങി പത്തുസംസ്ഥാനങ്ങൾ അക്ഷയപാത്രയെ സ്വീകരിച്ചുകഴിഞ്ഞു. ഓരോ സംസ്ഥാനത്തും അവരുടെ ഭക്ഷണരീതികൾ തന്നെയാണ് അക്ഷയപാത്ര പിന്തുടരുന്നത്. .
തെരുവിൽനിന്ന് ഉച്ചഭക്ഷണത്തിനുവേണ്ടി മാത്രമായി സ്കൂളിലെത്തി, പിന്നീട് പഠനം പൂർത്തിയാക്കി ജീവിതത്തിൽ ഉന്നതവിജയം കൈവരിച്ചവരും നിരവധിയാണ്..രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇവരിൽ പലരുമിന്ന് അക്ഷയപാത്രയ്ക്ക് സഹായഹസ്തം നൽകുന്നുണ്ടെന്നുള്ളതും ഇവർക്ക് അഭിമാനത്തിന് വകനൽകുന്നുണ്ട്...ഇൻഫോസിസ് അടക്കമുള്ള രാജ്യ ത്തെ പ്രമുഖകമ്പനികളുടെ പിന്തുണയും അക്ഷയപാത്രയ്ക്കുണ്ട്. ..
2020-ഓടെ രാജ്യത്തെ 50 ലക്ഷം കുട്ടികൾക്ക് ഉച്ചഭക്ഷണമെത്തിക്കുകയാണ് ലക്ഷ്യം.
പോഷകാഹാരക്കുറവുമൂലം കുട്ടികൾ മരിച്ചുവീഴുന്ന അട്ടപ്പാടിയുല്‍പ്പെട്ട കേരളത്തിലെ സ്കൂളുകളിലും ഉച്ചഭക്ഷണം വിതരണംചെയ്യാൻ ഇസ്കോണ്‍ ഒരുക്കമാണ്..മറ്റുപല സംസ്ഥാനങ്ങളും പദ്ധതി തുടങ്ങുന്നതിന് സമീപിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ നീക്കമൊന്നുമുണ്ടായിട്ടില്ല..ഉണ്ടാകുകയുമില്ല എന്ന് നമുക്കറിയാം .source akshayapatra

No comments:
Post a Comment