നവഭാരതത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമാക്കുന്ന ബജറ്റാണിത്. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖലവരെയുള്ള വിഷയങ്ങളിലാണ് ശ്രദ്ധ. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യആശങ്കകള്‍ പരിഹരിക്കാനുള്ള പദ്ധതികളുണ്ട്. ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ഭക്ഷ്യസംസ്‌ക്കരണം മുതല്‍ ഫൈബര്‍ ഒപ്റ്റിക്‌സ്‌വരെ, റോഡു മുതല്‍ ഷിപ്പിംഗ്‌വരെ, യുവജനങ്ങളുടെയും മുതിര്‍ന്നപൗരന്മാരുടെയും ആശങ്കകളും ഗ്രാമീണ ഇന്ത്യമുതല്‍ ആയുഷ്മാന്‍ ഇന്ത്യവരെ, ഡിജിറ്റല്‍ ഇന്ത്യ മുതല്‍സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യവരെ പുതിയ ഇന്ത്യയ്ക്കുള്ള പദ്ധതികളാണ്.
ഇത് വികസന പ്രക്രിയ വേഗത്തിലാക്കും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സൗഹൃദപരമാണ്്. വ്യാപാരവുംജീവിതവും ആയാസരഹിതമാക്കുകയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. ഇടത്തരക്കാര്‍ക്ക് കൂടുതല്‍ സമ്പാദ്യം.
പഴങ്ങളുടെയും പച്ചക്കറികളുടെയും റെക്കാര്‍ഡ് ഉല്‍പ്പാദനത്തിലൂടെ നമ്മുടെ കര്‍ഷകര്‍ വലിയ സംഭാവനകളാണ് നല്‍കിയത്. കര്‍ഷകരുടെ അഭിവൃദ്ധിക്കും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും നിരവധി നടപടികളുണ്ട്. ഗ്രാമീണവികസനത്തിനും കാര്‍ഷികമേഖലയ്ക്കുമായി 14.5 ലക്ഷംകോടിയുടെറെക്കാര്‍ഡ് തുകയാണ് വകയിരുത്തിയിരിക്കുന്നത്.
51 ലക്ഷം പുതിയ ഭവനങ്ങള്‍, മൂന്നുലക്ഷംകിലോമീറ്റര്‍റോഡ്, ഏകദേശം രണ്ടുകോടി ശൗചാലയങ്ങള്‍, 1.75 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ തുടങ്ങിയ പദ്ധതികള്‍ പീഡിതരും പിന്നാക്കക്കാരും ദളിതരുമായ ജനവിഭാഗങ്ങള്‍ക്ക് ഗുണംചെയ്യും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേതനത്തിന്റെ ഒന്നരയിരട്ടിവില നല്‍കുന്നതിനുള്ള തീരുമാനം അഭിനന്ദനാര്‍ഹം. കര്‍ഷകര്‍ക്ക് മുഴുവന്‍ ആനുകൂല്യവും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് മികച്ച സംവിധാനം കൊണ്ടുവരും.' ഓപ്പറേഷന്‍ ഗ്രീന്‍സ്' പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ ദിശയിലേക്കുള്ള കാര്യക്ഷമമായ സംവിധാനമാണ്.
സഹകരണസംഘങ്ങളെപ്പോലെയുള്ള കാര്‍ഷിക ഉല്‍പ്പാദന സംഘടനകള്‍ക്കും ആദായനികുതി ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. ജൈവ, സുഗന്ധദ്രവ്യ, ഔഷധകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാസ്വയംസഹായ സംഘകളുമായി എഫ്.പി.ഒകളെ ബന്ധിപ്പിച്ചത് കര്‍ഷകരുടെവരുമാനം വര്‍ദ്ധിപ്പിക്കും. അതുപോലെ ഗോബര്‍-ധന്‍ യോജന ഗ്രാമങ്ങളെശുചിത്വമുള്ളതായി സൂക്ഷിക്കാന്‍ സഹായിക്കും. അതോടൊപ്പംകന്നുകാലിവളര്‍ത്തുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മത്സ്യകൃഷിക്കും മൃഗപരിപാലനത്തിനും വായ്പ ലഭ്യമാക്കുന്നത് ഫലപ്രദമായ നടപടിയാണ്.
ഉജ്ജ്വല്‍ യോജനയിലൂടെ പാവപ്പെട്ട സ്ത്രീകളെ പുകയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, അവരുടെ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുമായി. ഉജ്ജ്വലയുടെലക്ഷ്യം അഞ്ച് കോടികുടുംബങ്ങളില്‍ നിന്ന് എട്ടുകോടിയായിഉയര്‍ത്തിയതില്‍ സന്തോഷവാനാണ്. ഈ പദ്ധതിയിലൂടെ വലിയ അളവില്‍ ദളിത്, ഗോത്രവര്‍ഗ്ഗ, പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്കാണ് നേട്ടമുണ്ടായത്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെക്ഷേമത്തിനായി ഈ ബജറ്റ് ഏകദേശം ഒരുലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ചികിത്സയും അതിന്റെ വലിയ ചെലവും എന്നും സമൂഹത്തിലെ പാവപ്പെട്ട ഇടത്തരംവിഭാഗങ്ങള്‍ക്ക് വലിയ ആശങ്കയുളവാക്കുന്നതാണ്. ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന 'ആയുഷ്മാന്‍ ഭാരത്' എന്ന പുതിയ പദ്ധതി ഈ ഗൗരവമായ പ്രശ്‌നത്തെ അഭിസംബോധനചെയ്യും. രാജ്യത്തെ 10 കോടി പാവപ്പെട്ട ഇടത്തരം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. അതായത് 40-45 കോടി ജനങ്ങള്‍ക്ക് ഇത് പരിരക്ഷനല്‍കും. ഈപദ്ധതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷംരൂപയുടെ സൗജന്യ ചികിത്സലഭിക്കും. ഇതുവരെയുള്ളയുള്ളതില്‍ ഗവണ്‍മെന്റ്‌ചെലവ ്‌വഹിക്കുന്ന ലോകത്തെ ഏറ്റവുംവലിയ ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്.
No comments:
Post a Comment