Thursday, February 15, 2018

ആത്മജ്ഞാനിയുടെ ശരീരത്തിനും ആത്മാവിനും മരണശേഷം എന്തുസംഭവിക്കുന്നു . പ്രാണന്‍, ശ്രദ്ധ, ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, ഇന്ദ്രിയങ്ങള്‍, മനസ്സ്, അന്നം, വീര്യം, തപസ്സ്, മന്ത്രങ്ങള്‍, കര്‍മ്മം, ലോകങ്ങള്‍, നാമം എന്നിവയാണ് 16 കലകള്‍. ഇവിടെ വേറെ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 15 കലകളും ജ്ഞാനി ദേഹം വിടുമ്പോള്‍ അതതിന്റെ കാരണങ്ങളില്‍ ചെന്നെത്തുന്നു. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും അവയുടെ അധിഷ്ഠാനദേവതകളെ പ്രാപിക്കും. ഇവയ്‌ക്കൊന്നും പുതിയ ദേഹത്തെ ഇനി ഉണ്ടാക്കാനാവില്ല. ഇദ്ദേഹത്തിന്റെ പ്രാരബ്ധ കര്‍മ്മമൊഴികെയുള്ള എല്ലാകര്‍മ്മങ്ങളും ദേഹമെന്ന ഉപാധി നീങ്ങുമ്പോള്‍ പരമാത്മാവില്‍ ചെന്നു ചേരും. വിജ്ഞാനമയനായ ജീവാത്മാവ് അവ്യയനായ പരമാത്മാവുമായി ഒന്നാകും. വെള്ളം മുതലായ പ്രതിബിംബിക്കാനുള്ള ഉപാധികള്‍ ഇല്ലാതാകുമ്പോള്‍ സൂര്യപ്രതിബിംബം യഥാര്‍ത്ഥ സൂര്യനില്‍ ചേരുന്നതുപോലെ ജീവത്വം പോയി പരമാത്മസ്വരൂപം തന്നെയാകുന്നു. ജീവത്വം ഇല്ലാതാകുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന കര്‍മ്മങ്ങളും വിലയം പ്രാപിക്കും. എല്ലാം ഒന്നുതന്നെയായ ആത്മാവായിത്തീരുന്നു.

No comments: