Thursday, February 15, 2018

ശങ്കരാചാര്യൻ (ആദി ശങ്കരൻ) .
മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).

No comments: