[04/12, 18:08] +91 94955 57148: 🏹🙏🏹🙏🏹🙏🏹🙏🏹
*നമസ്തെ🙏*
*ഓം നമ:ശിവായ*
*9⃣ വൈദ്യനാഥ് ക്ഷേത്രം*
ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം (ബൈദ്യനാഥ് ക്ഷേത്രം). പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ബാബാ ധാം, ബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു
രാവണന് നഷ്ടമായ വൈദ്യനാഥ ജ്യോതിര്‍ലിംഗം
ലങ്കാധിപന്‍ രാവണന് മഹാദേവന്‍ ദര്‍ശനം നല്‍കിയ ജ്യോതിര്‍ലിംഗക്ഷേത്രമാണ് ഝാര്‍ഖണ്ഡിലെ വിഖ്യാതമായ വൈദ്യനാഥ് ക്ഷേത്രം. സാന്താള്‍ പര്‍ഗാനയിലെ ദേവ്ഗഢിലാണ് ക്ഷേത്രമുള്ളത്. ശിവനെ കാണാന്‍ കൈലാസത്തിലെത്തിയ രാവണന്റെ കഥയുടെ അനുബന്ധമാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.
ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ രാവണന്‍ ശിവനോട് തന്റെയൊപ്പം ലങ്കയില്‍ വന്ന് ലങ്കാനഗരിയെ സ്വര്‍ഗസമാനമാക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ടു. ഭഗവാനത് നിരാകരിച്ചു. കോപിഷ്ഠനായ രാവണന്‍ കൈലാസം പൊക്കിയെടുത്ത് ശിവനെ കൊണ്ടുപോകാന്‍ തുനിഞ്ഞു. സംഹാരരുദ്രനായ ശിവന്‍ കൈലാസം ചവിട്ടിപ്പിടിച്ചപ്പോള്‍ രാവണന്റെ കൈകള്‍ ഞെരിഞ്ഞമര്‍ന്നു. ഭയന്നു വിറച്ച രാവണന്‍ തന്നെ രക്ഷിക്കണമെന്നും ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണമെന്നും ശിവനോട് അപേക്ഷിച്ചു.
ശിവന്‍ തന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളിലൊന്ന് രാവണന് നല്‍കിയ ശേഷം അത് ലങ്കയില്‍ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. കൊണ്ടുപോകും മുമ്പ് ഭഗവാന്‍ ഒരു കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തി. യാത്രയില്‍ ഒരിക്കലുമത് താഴെ വെയ്ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ലിംഗം അവിടെ വേരുപിടിക്കും. പ്രപഞ്ചമുള്ളിടത്തോളം അതവിടെ തുടരും.
അതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനല്‍കി രാവണന്‍ മടങ്ങി. യാത്രമധ്യേ രാവണന്റെ ശരീരത്തില്‍ വായുഭഗവാന്‍ പ്രവേശിച്ചു. ഉടനെ രാവണന് മൂത്രശങ്കയുണ്ടായി. ജ്യോതിര്‍ലിംഗം കൈയില്‍ വെച്ച് ധര്‍മസങ്കടത്തിലായ രാവണനെ രക്ഷിക്കാന്‍ വിഷ്ണു ഭഗവാന്‍ ഒരു കുഞ്ഞിന്റെ രൂപത്തിലെത്തി, മൂത്രശങ്ക തീര്‍ത്ത് രാവണനെത്തും വരെ ജ്യോതിര്‍ലിംഗം താന്‍ കൈയില്‍ സൂക്ഷിക്കാമെന്നു പറഞ്ഞു.
വിഷ്ണു ഭഗവാന്‍ അല്പനേരം കൈയില്‍ വെച്ച ശേഷം അത് മണ്ണില്‍ വെച്ചു. ഉടനെ അത് മണ്ണില്‍ വേരുറച്ചു. അതു കണ്ട രാവണന്‍ പശ്ചാത്താപവിവശനായി തന്റെ പത്തു തലകളില്‍ ഒമ്പതും വെട്ടിക്കളഞ്ഞു. ഇതു കണ്ട് ശിവന്‍ പ്രത്യക്ഷനായി രാവണന്റെ തലകള്‍ പഴയ രൂപത്തിലാക്കി. ഒരു വൈദ്യനെ പോലെ രാവണന്റെ തലകള്‍ പൂര്‍വാവസ്ഥയില്‍ ഉറപ്പിച്ചതിനാലാണ് അവിടെ വേരുറച്ച ജ്യോതിര്‍ലിംഗം വൈദ്യനാഥ് എന്ന പേരില്‍ വിഖ്യാതമായത്.
22 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് വൈദ്യനാഥ് ധാമം. വിശ്വകര്‍മാവാണ് ക്ഷേത്രശില്പി എന്നത്രേ സങ്കല്പം. പാര്‍വതി, മഹാകാളി, ജഗത്ജനനി, കാലഭൈരവന്‍, ലക്ഷ്മീനാരായണന്‍, തുടങ്ങിയവയാണ് അനുബന്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്രതിഷ്ഠകള്‍. പാര്‍വതീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. പ്രധാനകോവിലുമായി പര്‍വതീമണ്ഡപത്തെ ചുവന്ന നിറത്തിലുള്ള ചരടുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ശിവന്റെയും ശക്തിയുടേയും ഐക്യത്തിനു പ്രതീകമാണിത്. ശിവപുരാണത്തില്‍ മനസ്സുകള്‍ തമ്മിലുള്ള ഐക്യത്തെയാണ് വൈദ്യനാഥന്‍
വെളുപ്പിന് നാലുമണിക്ക് ക്ഷേത്രനടതുറക്കും. പ്രധാനപൂജാരിയുടെ പൂജാചടങ്ങുകള്‍ക്കു ശേഷം ഭക്തര്‍ക്ക് ജ്യോതിര്‍ലിംഗത്തില്‍ ജലധാരയും കൂവളാര്‍ച്ചനയും നടത്താം. ഉച്ചകഴിഞ്ഞ് 3.30 വരെ ഇത് തുടരുന്നു. അതു കഴിഞ്ഞ് ക്ഷേത്രനട അടച്ചാല്‍ വൈകിട്ട് ആറു മണിക്ക് വീണ്ടും തുറക്കും. രാത്രി ഒമ്പതു മണിക്കാണ് വീണ്ടും നടയടയ്ക്കുക.
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശ്രാവണമേളയാണ് ക്ഷേത്രത്തിലെ പ്രധാനാഘോഷം. ലക്ഷക്കണക്കിന് ആളുകള്‍ എല്ലാവര്‍ഷവും മേളയ്ക്കെത്തും. 108 കിലോമീറ്റര്‍ ദൂരെയുള്ള സുല്‍ത്താന്‍ഗഞ്ചില്‍ നിന്ന് ഗംഗാജലം ശേഖരിച്ച് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് കാവിവസ്ത്രധാരികളായ ഭക്തര്‍ കാല്‍നടയായെത്തുന്ന കാഴ്ച, മേളയുടെ അപൂര്‍വതയാകുന്നു. അണമുറിയാതെ, ഒരിടത്തും നില്‍ക്കാതെ, വിശ്രമിക്കാതെയാണ് തീര്‍ഥാടകര്‍ അത്രയും ദൂരം താണ്ടുക.
*എത്തിചേരാനുള്ള വഴികൾ*
*വിമാനമാർഗം*
അടുത്തുള്ള വിമാനത്താവളം, ബോധ്ഗയാ 175 കി.മി.
*റെയിവെ*
അടുത്തുള്ള റെയിവേ സ്റ്റേഷൻ ബൈദ്യനാഥ് ധാം 7 കി.മി
*റോഡ്*
പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും ക്ഷേത്രങ്ങളിലേക്ക് ബസ് സർവീസുകൾ ഉണ്ട്, എവിടെ നോക്കിയാലും കുതിരവണ്ടിയും, റിക്ഷയും കാണാം🙏
*കടപ്പാട്✍*
🏹🙏🏹🙏🏹🙏🏹🙏🏹🙏
[04/12, 18:08] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀
ഭാഗം :18 ഹരിഹരസുതന്‍
തുടർച്ച .....
ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന രണ്ടാം ഗ്രന്ഥം ബ്രഹ്മാണ്ഡപുരാണമാണ്. ലളിതാപരമേശ്വരിയുടെ മഹിമ വര്‍ണ്ണിക്കുന്നതാണു ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 5 മുതല്‍ 44 വരെയുള്ള അദ്ധ്യായങ്ങള്‍ .ബ്രഹ്മാണ്ഡപുരാണതിലെ ഉത്തരഭാഗം ആറാം അദ്ധ്യായത്തിലും പത്താം അദ്ധ്യായത്തിലും ശാസ്താവിന്റെ ജനനം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ലളിതാദേവിയുടെ ലീലകളേക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ച അഗസ്ത്യമഹര്‍ഷിയോട് ഹയഗ്രീവമഹര്‍ഷി പറയുന്നു. ആദൗപ്രാദുരഭൂച്ഛക്തിര്‍ ബ്രഹ്മണോ ധ്യാനയോഗതഃ പ്രകൃതിര്‍ നാമ സാഖ്യാതാദേവാനാമിഷ്ടസിദ്ധിദാ ദ്വിതീയമുദ്ഭൂദ്രൂപം പ്രവൃത്തേളമൃതമംഥനേ ശര്‍വസമ്മോഹജനകമവാങ്ങ്മനസഗോചരം യദ്ദര്‍ശനാദഭൂദീശഃസര്‍വജ്‌ഞോളപിവിമോഹിതഃ വിസൃജ്യ പാര്‍വതീംശീഘ്രംതയാ രുദ്ധോളതനോദ്രതം തസ്യാംവൈ ജനയാമാസശാസ്താരമസുരാര്‍ദ്ദനം (ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 6:6 9) സൃഷ്ട്യാരംഭത്തില്‍ ബ്രഹ്മദേവന്റെ ധ്യാനയോഗഫലമായി 'പ്രകൃതി' നാമധേയത്തോടെ ആവിര്‍ഭവിച്ച ശക്തി ദേവകള്‍ക്ക് ഇഷ്ടസിദ്ധി നല്‍കുന്നവളാണ്. രണ്ടാമത് ദിവ്യരൂപം അമൃതമഥന വേളയിലാണുണ്ടായത്. വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തതും മനസ്സുകൊണ്ട് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായ ആ ദിവ്യരൂപം കണ്ട് സര്‍വജ്ഞനായ ശിവന്‍പോലും മോഹിതനായി. പാര്‍വ്വതിയെ വെടിഞ്ഞ് ശിവന്‍ മോഹിനിയുമായി സംഗമിക്കുകയും അവരുടെ സംയോഗത്തില്‍ നിന്ന് അസുരമര്‍ദ്ദകനായ ശാസ്താവ് ഉത്ഭവിക്കുകയുംചെയ്തു. ഹയഗ്രീവന്റെ വാക്കുകള്‍കേട്ട് അഗസ്ത്യന്‍ ചോദിച്ചു:'സകലഭൂതങ്ങളുടേയും ഈശനും ആത്മനിയന്ത്രണം ഉള്ളവനും കാമദേവനെ ജയിച്ചവനുമായ മഹാദേവന്‍ എങ്ങിനെയാണു മോഹിനിയില്‍ മോഹിതനായി പുത്രനെ ജനിപ്പിച്ചത്?'. അഗസ്ത്യന്റെ ചോദ്യത്തിനു മറുപടിയായി ഹയഗ്രീവന്‍ അമൃതമഥന കഥ വര്‍ണ്ണിക്കുന്നു. പാലാഴിമഥനത്തിനു കാരണമായ സംഭവങ്ങളും മഥനത്തോടു അനുബന്ധിച്ചുള്ള മറ്റുവിവരങ്ങളും ധര്‍മ്മോപദേശങ്ങളുമാണ് ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം. പത്താമത്തെ മോഹിനീ പ്രാദുര്‍ഭാവം എന്ന അദ്ധ്യായത്തിലാണു ശാസ്താവിന്റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നത് (ലളിതോപാഖ്യാനത്തിലെ ആറാം അദ്ധ്യായമാണു മോഹിനീ പ്രാദുര്‍ഭാവം). പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്ന ധന്വന്തരീമൂര്‍ത്തിയുടെ കയ്യില്‍നിന്നും അമൃതകലശം അസുരന്മാര്‍ തട്ടിയെടുത്തു. അമൃത് തിരിച്ചുപിടിക്കാന്‍ ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തു. ഈ അവസരത്തില്‍ സര്‍വലോകരക്ഷകനായ വിഷ്ണുതാനുമായി ഐക്യം പ്രാപിച്ചവളായ ലളിതാദേവിയെ ആരാധിച്ചു. ഏതസ്മിന്നന്തരേവിഷ്ണുഃസര്‍വലോകൈകരക്ഷകഃ സമ്യഗാരാധയാമാസലളിതാംസൈ്വക്യരൂപിണീം (ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:4) ദേവാസുരയുദ്ധം രൂക്ഷമായതോടെ യോഗീന്ദ്രനായ വിഷ്ണു മഹേശ്വരിയായ ലളിതയെ ധ്യാനിച്ചു ദേവിയുടെസ്വരൂപം കൈക്കൊണ്ടു. സര്‍വ്വരേയും മോഹിപ്പിക്കുന്നവളും സര്‍വ്വാഭരണവിഭൂഷിതയും ശൃംഗാരവേഷാഢ്യയുമായ മോഹിനീ രൂപമാണു വിഷ്ണു കൈക്കൊണ്ടത്. ഭഗവാനപിയോഗീന്ദ്രഃ സമാരാധ്യ മഹേശ്വരീം തദേക ധ്യാന യോഗേന തദ്രൂപഃ സമജായത സര്‍വസമ്മോഹിനീ സാ തുസാക്ഷാച്ഛൃംഗാരനായികാ സര്‍വശൃംഗാരവേഷാഢ്യാസര്‍വാഭരണഭൂഷിതാ (ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:7) അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്ത് അമൃത്‌ദേവകള്‍ക്കു വിളമ്പി. ഒഴിഞ്ഞ കലശം അസുരന്മാര്‍ക്കുമുന്നില്‍വെച്ച് ദേവി അപ്രത്യക്ഷയായി. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങള്‍ അറിയിച്ചു. ശിവന്‍ പാര്‍വ്വതീസഹിതനായി വൈകുണ്ഠത്തിലെത്തി. പത്‌നീസമേതനായി എത്തിച്ചേര്‍ന്ന ശിവന് അര്‍ഘ്യപാദ്യാദികള്‍ നല്‍കിയശേഷം മഹാവിഷ്ണു അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു. ആഗമനോദ്ദേശം ആരാഞ്ഞ വിഷ്ണുവിനോടു ശിവന്‍ പറഞ്ഞു:'പുരുഷോത്തമനും യോഗേശ്വരനും അതിതേജസ്വിയുമായ ഭവാന്‍ സ്വീകരിച്ച സര്‍വ്വരേയും മോഹിപ്പിക്കുന്നതും വാക്കിനും മനസ്സിനും അപ്പുറമുള്ളതും ശൃംഗാരത്തിന്റെ അധിനായികാസ്വരൂപമായതും ആയ മോഹിനീ രൂപം എനിക്കുകാണിച്ചുതന്നാലും'. ശിവന്റെ അപേക്ഷസ്വീകരിച്ച ഹരി ഏതുദേവിയില്‍ നിന്നാണോ അത്ഭുതകരമായരൂപം തനിക്ക് ലഭിച്ചത് ആ ദേവിയെ ധ്യാനിച്ചു. യദ്ധ്യാനവൈഭവാല്ലബ്ധം രൂപമദ്വൈതമദ്ഭുതം തദേവാനന്യ മനസാ ധ്യാത്വാകിംചിദ്‌വഹസ്യസഃ (ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:48,49) അതിനു ശേഷം വിഷ്ണു അപ്രത്യക്ഷനായി. ദിവ്യമായ ഒരു ഉദ്യാനം വൈകുണ്ഠത്തില്‍ ദൃശ്യമായി. ആ ഉദ്യാനത്തില്‍ പാരിജാതവൃക്ഷച്ചുവട്ടില്‍ അതിസുന്ദരിയായി നില്‍ക്കുന്ന മോഹിനിയെ ശിവന്‍ കണ്ടു(മോഹിനിയുടെ അലൗകികലാവണ്യത്തെ 50 മുതല്‍ 72 വരെയുള്ള ശ്ലോകങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു). ത്രിപുരസുന്ദരിയായ ലളിതയുടെ രൂപമാണുവിഷ്ണു സ്വീകരിച്ചത്. മോഹിനിയുടെ സൗന്ദര്യം കണ്ടു ശ്രീപാര്‍വ്വതിക്കുപോലും അസൂയയുണ്ടായി. കാമേശ്വരിയുടെ സ്വരൂപമാര്‍ന്ന മോഹിനിയെ കാമേശ്വരനായ ശിവന്‍ ആലിംഗനം ചെയ്തു. ദേവിയാവട്ടെ ശിവന്റെ പിടിവിടുവിച്ച് അല്‍പദൂരംമാറി നിന്നു. ശിവന്‍ വീണ്ടും ദേവിയെ ആലിംഗനം ചെയ്തു. പുനര്‍ ഗൃഹീത്വാതാമീശഃകാമംകാമവശീകൃതഃ ആശ്ലിഷ്ടംചാതിവേഗേന തദ്‌വീര്യം പ്രച്യുതംതദാ തതഃസമുത്ഥിതോദേവോമഹാശാസ്താമഹാബലഃ അനേകകോടിദൈത്യേന്ദ്ര ഗര്‍വനിര്‍വാപണക്ഷമഃ തദ്‌വീര്യ ബിന്ദുസംസ്പര്‍ശാത്‌സാഭൂമിസ്തത്രതത്ര ച രജതസ്വര്‍ണ്ണവര്‍ണ്ണാഭൂല്ലക്ഷണാദ്വിംധ്യമര്‍ദ്ദന തഥൈവാന്തര്‍ദധേസാഹദേവതാവിശ്വമോഹിനീ (ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10: 74 77) ശിവമോഹിനീ സംയോഗത്തില്‍ ശിവന്റെ വീര്യം പുറത്തുവന്നു. അതില്‍നിന്ന് മഹാബലവാനും അനേകകോടി ദൈത്യരുടെ അഹങ്കാരത്തെ ശമിപ്പിക്കാന്‍ കഴിവുള്ളവനുമായ മഹാശാസ്താവ്•ജന്മമെടുത്തു. മഹാദേവന്റെ വീര്യബിന്ദുക്കള്‍ പതിച്ച ഭൂപ്രദേശങ്ങള്‍ക്കു സ്വര്‍ണവര്‍ണ്ണവും രജതവര്‍ണ്ണവും ലഭിച്ചു. അതിനുശേഷം വിശ്വമോഹിനിയായ ആ ദേവി അപ്രത്യക്ഷയായി.
*തുടരും .....*
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[04/12, 18:08] +91 94955 57148: *🚩🔥അയ്യപ്പ ചരിതം*🔥🚩
*ഭാഗം - 1⃣8⃣*
*🌷മണികണ്ഠൻ വനത്തിലേക്ക്*
🔥●●●●●●●ॐ═🔱═ॐ●●●●●●●🔥
തുടർച്ച......
*ഘോരാരണ്യത്തിലേക്കു ഏകനായിപ്പോയ വാത്സല്യനിധിയായ പുത്രനെയോർത്ത് രാജാവ് വ്യാകുലചിത്തനായി. തന്റെ പുത്രന് ഒരാപത്തും വരുത്തരുതേയെന്ന് ആ പിതാവ് സദാസമയവും തന്റെ ഇഷ്ടദേവനായ ശ്രീപരമേശ്വരനോട് മനംനൊന്ത് പ്രാർത്ഥിച്ചു. മാത്രമല്ല കൊടുങ്കാട്ടിൽ തന്റെ പുത്രന് എന്നുംതുണയായിരിക്കണേ എന്നും യാചിച്ചു.*
*വനത്തിലെത്തിച്ചേർന്ന മണികണ്ഠൻ അവിടെ, വിധവയായ ഒരു വൃദ്ധയുടെ ഗൃഹത്തിൽ അൽപനേരം വിശ്രമത്തിന് ചെന്ന് കയറി. ഭയങ്കരിയായ ഒരു എരുമയുടെ അധിവാസസ്ഥലമായിരുന്നു ആ പ്രദേശം. ഭയപ്പാടോടെ കഴിയുന്ന ആ വൃദ്ധ മണികണ്ഠനോട് അക്കാര്യം പറഞ്ഞു. മാത്രമല്ല സൂക്ഷിക്കണമെന്നും.*
*വിശ്രമത്തിനായി ആ ഗൃഹത്തിന് വെളിയിൽ കിടക്കുകയായിരുന്ന മണികണ്ഠനെ പെട്ടെന്നാണ് എരുമ ആക്രമിക്കാൻ എത്തിയത്. കണ്ണടച്ചു തുറക്കും മുൻപ് ശത്രുസംഹാരമൂർത്തിയായ ശ്രീ മണികണ്ഠൻ ആ എരുമയെ തന്റെ അസ്ത്രങ്ങളെയ്തു നിഗ്രഹിച്ചു.! ഈ സ്ഥലമാണ് കാലാന്തരത്തിൽ 'എരുമേലി' എന്നു പ്രസിദ്ധമായ 'എരുമക്കൊല്ലി' എന്ന സ്ഥലം.*
*നേരം പ്രഭാതമായപ്പോൾ താൻ കൊന്ന എരുമയുടെ ശവശരീരം ഒരു ദണ്ഡിൽ കെട്ടി മണികണ്ഠൻ തന്നെ വഹിച്ചു കൊണ്ടു വന്നു. അതു കാണാനിടയായ വൃദ്ധയ്ക്ക് മണികണ്ഠന്റെ അമാനുഷിക ശക്തി ബോധ്യപ്പെട്ടു. തന്നെ വിട്ടുപോകരുതെന്ന് പ്രാർത്ഥനാ സ്വരത്തിൽ അപേക്ഷിച്ചവൃദ്ധയ്ക്കു വേണ്ടി തന്റെ അംശജനായ ശാസ്താവിനെ എരുമേലിയിൽ പ്രതിഷ്ഠിച്ച ശേഷം വൃദ്ധയെ അനുഗ്രഹിച്ച് യാത്ര തുടർന്നു.*
*എരുമേലിപേട്ടയുടെ ആരംഭത്തിന് സംഭവവുമായി ബന്ധം കാണുന്നുണ്ട്. വനയാത്ര തുടർന്ന വീരമണികണ്ഠനെ ഭൂതഗണങ്ങൾ എതിരേറ്റു വന്ദിച്ചു. അവരോടൊന്നിച്ച് യാത്ര തുടരുമ്പോൾ വഴിക്ക് വിശ്രമിച്ച സ്ഥലങ്ങൾ ആണത്രേ വിശ്രമ സങ്കേതങ്ങൾ ആയി അയ്യപ്പന്മാർ ഇന്നും കരുതുന്നത്.*
*ഭൂതഗണങ്ങളോടൊപ്പം പമ്പാതടത്തിലെത്തിയ ധർമ്മശാസ്താവിനെ മാമുനികൾ ഭക്തിപൂർവ്വം പൂജിച്ചു. മണികണ്ഠന്റെ ദർശനം കൊണ്ട് സന്തുഷ്ടരായ യോഗീശ്വരൻ മനോഹരമായ പമ്പാതീരത്ത് ഫലമൂലങ്ങൾ ഭക്ഷിച്ച് വിശ്രമിച്ചു. ഈ സംഭവമാണ് പമ്പയിലെ സദ്യയ്ക്ക് യോഗീശ്വരന്മാരോടു കൂടി ഭഗവാൻ അയ്യപ്പസ്വാമി ആഗതനാകുമെന്ന വിശ്വാസത്തിന്നടിസ്ഥാനം.*
*പമ്പയിൽനിന്നും മുനിമാർ മണികണ്ഠനേ പത്തുയോജന അകലെയുള്ള ഒരു പർവ്വതശൃങ്ഗത്തിലേക്കാനയിച്ചു. അവിടെ അവർ തപശ്ശക്തികൊണ്ട് ഒരു പൊന്നമ്പലം സൃഷ്ടിച്ച് രത്നസിംഹാസനത്തിൽ മണികണ്ഠസ്വാമിയെ ഇരുത്തി യഥാവിധി പൂജാദികർമ്മങ്ങൾനടത്തി സംപ്രീതനാക്കി. ഈ സ്ഥലമാണ് ഇന്ന് പൊന്നമ്പലമേട് എന്നറിയപ്പെടുന്നത്.*
തുടരും.....
*_ശ്രീകൃഷ്ണകൃപാസാഗരം_*
✍🏻 സനൂപ് പാലപ്ര
*_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*
✿❁═══❁★🔥🚩🔥★❁═══❁✿

No comments:
Post a Comment