Thursday, December 05, 2019

*ശ്രീമദ് ഭാഗവതം 356*
പരിഗ്രഹോഽഹി ദു:ഖായ 
ഒരുപാട് വസ്തുക്കൾ കൈയ്യില് വെച്ചാൽ ഉറക്കല്യ.

നാഗാർജുനൻ എന്ന് പറയുന്ന ഒരു സന്യാസി. അവിടുത്തെ രാജാവിന് അദ്ദേഹത്തോട് ഭക്തി വന്നിട്ട് സ്വർണ്ണം കൊണ്ടൊരു ഭിക്ഷാപാത്രം കൊടുത്തു നാഗാർജ്ജുനന്.
അദ്ദേഹത്തിനോ, സ്വർണ്ണഭിക്ഷാപാത്രവും മരംകൊണ്ടുണ്ടാക്കിയ എരപ്പോട്ടിയും  ഒരുപോലെ!

ഈ സ്വർണഭിക്ഷാപാത്രം കൊണ്ട് അദ്ദേഹം ഭിക്ഷ എടുത്തു. അപ്പോ ഒരാള് അത് ശ്രദ്ധിച്ചു. രാത്രി ഭിക്ഷാപാത്രം അടുത്തുവെച്ച് ഈ സ്വാമി കിടക്കുമ്പോ ഇയാള് മരത്തിന്റെ പുറകേ കൂടെ എത്തിനോക്കാ. ഉറങ്ങിയോന്ന് നോക്കാ. മരത്തിന്റെ മേലേ കയറീട്ട് എത്തിനോക്കാ.
കുറേ നേരായി ഈ കള്ളനിങ്ങനെ ചുറ്റിപ്പറ്റി നടക്കണത് നാഗാർജ്ജുനൻ കണ്ടു. 

അയാളോട് പറഞ്ഞു,

ഇങ്ങട് വരൂ.

പേടിച്ചു പേടിച്ചു വന്നു😳😨

ദാ കൊണ്ട് പോ.
അല്ലെങ്കിൽ നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്യാ😊

അയാള് സ്വർണ്ണഭിക്ഷാപാത്രം എടുത്ത് കൊണ്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോ തിരിച്ചു വന്നു. തിരിച്ചു വന്നിട്ട് പറഞ്ഞു.

സ്വാമീ നിങ്ങള് ഒന്നുമില്ലാത്ത ഒരു സന്യാസി. ഭിക്ഷാംദേഹി!
നിങ്ങൾക്ക് ആരോ ഈ സ്വർണ്ണഭിക്ഷാപാത്രം തന്നു. പക്ഷേ നിങ്ങള് ആ ഭിക്ഷാപാത്രം എനിക്ക്  ഇട്ടുതന്നപ്പോ നിങ്ങള് ഒരു ചക്രവർത്തി ആണോന്ന് തോന്നി.
ആ ഭാവത്തിന്റെ രഹസ്യം എന്താ?
എനിക്കീ ഭിക്ഷാപാത്രം വേണ്ട, ഇത് അങ്ങ് തന്നെ   വെച്ചോളൂ.
എനിക്ക് അത്  പഠിപ്പിച്ചു തരൂ ആ ഭാവം എങ്ങനെ ണ്ടായീന്ന് പഠിപ്പിച്ചു തരൂ
എന്ന് പറഞ്ഞ് നാഗാർജ്ജുനന്റെ ശിഷ്യനായി മാറീത്രേ ഈ കള്ളൻ.

അപ്പോ പരിഗ്രഹം ഇല്ലാത്തവൻ സ്വതന്ത്രൻ!

കൈയ്യിലൊരു വസ്തുവും ഇല്ലാത്തവൻ സ്വതന്ത്രൻ. ജനകമഹാരാജാവ് അങ്ങനെ ആയിരുന്നത്രേ. ചക്രവർത്തിയായിട്ട് എല്ലാ സമൃദ്ധിക്കും നടുവിലിരുന്ന് ഒന്നും തന്റേതല്ലാ എന്ന ഭാവം. മിഥിലാപുരിയ്ക്ക് തീ പിടിച്ചു എന്ന് പറഞ്ഞാൽ പോലും അനങ്ങില്യാത്രേ.
യാതൊരു പരിഗ്രഹവുമില്ലാത്ത സ്ഥിതി!
അപ്പോ  പരിഗ്രഹം ഇല്ലാത്തതുകൊണ്ട്  ദു:ഖവും ഇല്ല്യ   എന്നതിന്  ഈ പരുന്ത് ഒരു ഗുരു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: