Tuesday, December 10, 2019

പുരുഷഗതി  സേതു സാമം പൂര്‍ണ്ണരൂപവും അര്‍ത്ഥസംകല്പങ്ങളും

ഹാഉ ഹാഉ ഹാഉ
ഹാഉ ഹാഉ ഹാഉ
ഹാഉ ഹാഉ ഹാ ഉ

എന്നത് ഋക്കിന്റെ ഭാഗങ്ങളെ വേര്‍തിരിച്ച് അര്‍ത്ഥം കല്പിക്കുംപോഴുള്ള നിപാതങ്ങളായ സ്തോഭങ്ങളാണ്. അത് വിശേഷാല്‍ വിഷയത്തിലേയ്ക്ക് വികാരത്തെവരുത്തുന്നു.

||സേതൂംസ്തര സേതൂംസ്തര
സേതൂം സ്തര||

നമ്മള്‍ പ്രതിബന്ധങ്ങളായ നദിയെ തരണംചെയ്യണം എന്നിവിടെ ഓര്‍മ്മിപ്പിക്കുന്നു.

||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||

താഴെ പറയുന്ന വഴിയല്ലാതെ അത് കടക്കാന്‍  വേറേ വഴിയില്ല എന്ന് അസന്നിഗ്ദ്ധമായി ഓര്‍മ്മപ്പെടുത്തുന്നു.!!!

||ഹാഉ ഹാഉ ഹാഉ||

എന്താണവ എന്നു പറയുന്നതിനുമുപായിസ്തോഭംകൊണ്ട് ജിജ്ഞാസയെ നിലനിര്‍ത്തുന്നു

|!ദാനേന അദാനം ദാനേന അദാനം ദാനേന അദാനം||

ത്യാഗത്തിലൂടെ മാത്രമെ ത്യാഗമനോഭാവമില്ലാത്ത സ്വാര്‍ത്ഥതയെയും ലൗകികതയേയും ഈശ്വരാര്‍പ്പിതമായി ഉപേക്ഷിക്കാന്‍ കഴിയു എന്ന് ഓര്‍മ്മപ്പെടുത്തുന്നു!!!

||ഹാഉ ഹാഉ ഹാഉ||

സ്തോഭംകൊണ്ട് മനസ്സിന്റെവികാസത്തിന്റെ ഓരോഘട്ടം തരണം ചെയ്യുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു. വിഷയത്തിലേക്കുള്ള ശ്രദ്ധയെ ആകര്‍ഷിക്കുന്നു!!!

||അഹമസ്മി പ്രഥമജാ ഋതസ്യ||

||ഞാന്‍ ആദ്യമായി ഉണ്ടാക്കിയ ധാരണ സഥായിആയതല്ലായിരുന്നു.അത് ഋതമായിരുന്നു||

||ഹാഉ ഹാഉ ഹാഉ||
||സേതൂംസ്തര  സേതൂംസ്തര സേതൂം സ്തര||

||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||

|അക്രോധേന ക്രോധം|
അക്രോധേന ക്രോധം||അക്രോധേന ക്രോധം|

|ഹാഉ ഹാഉ ഹാഉ|

ക്രോധമില്ലായ്മയിലൂടെ ക്രോധത്തെ  തരണംചെയ്യൂ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല(ദുസ്തരാന്‍)

||പൂര്‍വ്വം ദേവേഭ്യോ അമൃതസ്യ നാമ||
ആ പൂര്‍വ്വികമായ ജ്ഞാനം അങ്ങനെയാണ് ഉത്ഭവിച്ചത്||

||ഹാഉ ഹാഉ ഹാഉ||

നാലുപ്രതിബന്ധങ്ങളില്‍ മൂന്നാമത്തേതിലേക്കു കടക്കുന്നു എന്ന സൂചന നല്‍കുന്നു

||സേതൂംസ്തര  സേതൂം സ്തര              സേതൂം സ്തര||

||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||

||ശ്രദ്ധയാ അശ്രദ്ധാം ശ്രദ്ധയാ അശ്രദ്ധാം ശ്രദ്ധയാ അശ്രദ്ധാം||

|താല്പര്യവും വിശ്വാസസവും കൊണ്ട് ശ്രദ്ധയില്ലായ്മയെയും അവിശ്വാസത്തെയും തരണം ചെയ്യൂ|

||ഹാഉ ഹാഉ ഹാ ഉ||

|യോമാദദാതി സ ഇദേവമാവാത്|

||ആ ബൃഹത്തായ അന്നമാകുന്ന ജ്ഞാനം നല്‍കിക്കൊണ്ട് അവന്‍ സുരക്ഷ നല്‍കുന്നു||

|ഹാഉ ഹാഉ ഹാഉ|

||സേതൂംസ്തര സേതൂം സ്തര സേതൂം സ്തര||

||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||

|സത്യേനാനൃതം സത്യേനാനൃതം സത്യേനാനൃതം||

| |സ്ഥായി ആയ അറിവ് നേടി സ്ഥിരമല്ലാത്ത അറിവിനെതരണം ചെയ്യ്ത് കടക്കൂ||

||ഹാഉ ഹാഉ ഹാഉ||

|അഹന്നമന്നമദന്താദ്മി||

||അന്നം ദഹിച്ച് പോകുന്നതുപോലെ സ്ഥിരമല്ലാത്ത ആ അസത്യം എന്നില്‍ ദഹിച്ച് സ്ഥിരമായ ആത്മാവിന്റെ ഭാഗമാകുന്നതുപോലെ ആത്മജ്ഞാനമായി അത് മാറട്ടെ||

|ഹാഉ ഹാഉ ഹാഉ|
|ഏഷാഗതി|ഏഷാഗതി|ഏഷാഗതി|

|എന്റെ അറിവിന്റെ വളര്‍ച്ച അപ്രകാരമാകട്ടെ|

|ഏതദമൃതം|ഏതദമൃതം|ഏതദമൃതം|

|അത് ആ ബൃഹത്ജഞാനമാകുന്ന
 ബ്രഹ്മമാകുന്നു||
|സ്വര്‍ഗച്ഛ സ്വര്‍ഗച്ഛ സ്വര്‍ഗച്ഛ||

|ആ ബ്രഹ്മജ്ഞാനം സ്വര്‍ഗ്ഗംപോലെ സുസ്ഥിതി തരുന്നു|

|ജ്യോതിര്‍ ഗച്ഛ ജ്യോതിര്‍ ഗച്ഛ ജ്യോതിര്‍ ഗച്ഛ||

|അറിവിന്റെ പ്രകാശജ്വാലയിലൂടെ ആത്മപ്രകാശത്തിലെത്തിച്ചേരുന്നു|

||സേതൂംസ്തീര്‍ത്വാ ചതുരാഃ||

|ഇപ്രകാരംആത്മജ്ഞാനത്തിലെത്തിച്ചേരാന്‍ തരണം ചെയ്യേണ്ട പ്രതിബന്ധങ്ങള്‍ നാലാകുന്നു||

ഇനി ഈ സാമം ശ്രവിക്കൂ. അറിവും അനുഭൂതിയും ഇവിടെ ഉയര്‍ന്നതലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ അനുഭവം നുകരാം

''വേദാനാം സാമവേദോസ്മി''
#narayananpottik

https://m.facebook.com/story.php?story_fbid=2449377608432636&id=1144249745612102

No comments: